പുതുവൈപ്പിന്‍ സമരത്തിന്റെ പിന്നാമ്പുറം

പുതുവൈപ്പിനിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ചനടത്താന്‍ മുഖ്യമന്ത്രി വ്യവസായമന്ത്രിയെ നിയോഗിച്ചിരുന്നു. കഴിഞ്ഞ മേയില്‍ മുഖ്യമന്ത്രിതന്നെ നേരിട്ട് സമരസമിതിയുമായി ചര്‍ച്ച നടത്തി. ജനങ്ങളുടെ വിശ്വാസത്തിനായി, പുതുവൈപ്പില്‍ ആധുനിക അഗ്‌നിശമനസ്‌റ്റേഷന്‍ നിര്‍മിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. പഌന്റിന് മുന്‍വശത്ത് മരങ്ങള്‍ വച്ചുപിടിപ്പിക്കാമെന്നും 7000 സമീപവാസികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി. എന്നാല്‍, സമരസമിതി ഈ നിര്‍ദേശം തള്ളി. ജില്ലാ കലക്ടറും സമരസമിതിയുമായി നിരവധി തവണ ചര്‍ച്ച നടത്തി. പക്ഷെ പരിഹാരം കാണാന്‍ സാധിക്കുന്നില്ല. ഈ സമരം കലുഷിതമായി തുടരേണ്ടത് ചിലരുടെ ആവശ്യമാണ്. ലോ അക്കാദമി സമരമുഖത്തുണ്ടായ ഐക്യപ്പെടലിന്റെ സ്വരങ്ങളും പുതുവൈപ്പിനില്‍ നിന്ന് മുഴങ്ങുന്നുണ്ട്. പുതുവൈപ്പിനെ മറ്റൊരു സിംഗൂരാക്കി മാറ്റരുതെന്ന നിലവിളിയുമായി ഉത്തമന്‍മാര്‍ രംഗത്തുവരുന്നുണ്ട്. കാര്യങ്ങള്‍ പഠിക്കാതെ എന്തിനെയും ഏതിനെയും എതിര്‍ക്കുക എന്നത് ഒരു ഫാഷനാക്കി മാറ്റുന്നത് നല്ലതിനല്ല. അതില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. അത് ഐ ഒ സിയുടെ വക്താക്കളായ കേന്ദ്രസര്‍ക്കാരിനെതിരായുള്ളതല്ല. സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിനും അവരുടെ ജനകീയ സര്‍ക്കാരിനുമെതിരായുള്ളതാണ്. 

പുതുവൈപ്പിന്‍ പ്രദേശത്തെ ജനങ്ങളെ ഭീതിയിലേക്കും തുടര്‍ന്ന് കലാപത്തിലേക്കും വലിച്ചിഴയ്ക്കുന്നത് മൌദൂദിസ്റ്റുകളും മാവോയിസ്റ്റ് ഗ്രൂപ്പുകളുമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന നിര്‍മിതിയാണ് ആ നാട്ടില്‍ ഉണ്ടാവാന്‍ പോകുന്നതെന്നാണ് അവര്‍ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. എന്ത് വസ്തുതയുടെ പിന്‍ബലത്തിലാണ് ജമാ അത്തെ ഇസ്ലാമിയും മാവോയിസ്റ്റ് അനുകൂലികളും ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നത്? ജനങ്ങളെ കവചങ്ങളായി നിര്‍ത്തി, പിണറായി സര്‍ക്കാരിനെതിരെ കലാപം നയിക്കാനുള്ള ഒരവസരം എന്നതില്‍ കവിഞ്ഞ് എന്ത് അപകട സാഹചര്യമാണ് പുതുവൈപ്പിനില്‍ നിലവിലുള്ളത്?

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി), കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണ്. അതിനെതിരായ സമരം സംസ്ഥാനസര്‍ക്കാരിനെതിരായി മാറ്റാന്‍ മുന്നില്‍ നില്‍ക്കുവരാണ് ജമാഅത്തെ ഇസ്ലാമിയും മാവോയിസ്റ്റ് ഗ്രൂപ്പുകളും. ഇപ്പോള്‍ യു ഡി എഫുകാരും കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ കഴിഞ്ഞാലോ എന്ന വ്യാമോഹത്തോടെ സമരമുഖത്തുണ്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മന്‍മോഹന്‍സിംഗ് അധികാരത്തിലിരുന്നപ്പോഴാണ് പുതുവൈപ്പിനില്‍ എല്‍ പി ജി പ്ലാന്റിന് അനുമതി ലഭിച്ചത്. തുടര്‍ന്നാണ്‌ കൊച്ചി തുറമുഖം പ്രത്യേക സാമ്പത്തിക മേഖലയിലുള്ള സ്ഥലം ഐ ഒ സിക്ക് കൈമാറിയത്. മന്‍മോഹന്‍ സിംഗിന്റെ കാലത്തുതന്നെ പാരിസ്ഥിതിക അനുമതിയും ലഭിക്കുകയുണ്ടായി. പദ്ധതിയോട് വിയോജിപ്പുണ്ടായിരുന്നുവെങ്കില്‍ കോണ്‍ഗ്രസും യു ഡി എഫും അന്ന് പ്രതിഷേധം അറിയിച്ച് പ്ലാന്റ് വേണ്ടെന്ന് പറയാത്തത് എന്തുകൊണ്ടായിരുന്നു?

ഐ ഒ സിയുടെ പ്ലാന്റിന് തൊട്ടടുത്തുതന്നെ എല്‍ എന്‍ ജിയുടെ രണ്ട് വലിയ പ്ലാന്റുകള്‍ നിര്‍മിക്കുന്നുണ്ട്. ഇത് നാട്ടുകാരില്‍ ഭീതിയുണര്‍ത്തുന്നില്ല എന്നത് ഇതിനോടൊപ്പം കൂട്ടിവായിക്കണം. എല്‍ എന്‍ ജിക്ക് ഇല്ലാത്ത എന്ത് അപകടമാണ് എല്‍ പി ജിക്ക് സംഭവിക്കാന്‍ പോകുന്നത്? എന്ത് ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തിലാണ് നാട്ടുകാരില്‍ ഭീതി വളര്‍ത്തുന്നത്? സമരത്തിന്റെ പിന്നിലുള്ള വേതാളങ്ങള്‍ തീര്‍ച്ചയായും മറുപടി പറയേണ്ടി വരും.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്‌ പുതുവൈപ്പിനില്‍ പ്ലാന്റിന്റെ പണി ആരംഭിച്ചത്. അന്നുമുതല്‍ ചെറിയതോതില്‍ സമരങ്ങളുമുണ്ട്. പ്രദേശവാസികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് 2016 ജൂലൈ 13ന് തല്‍സ്ഥിതി തുടരാന്‍ ഹരിതട്രിബ്യൂണല്‍ നിര്‍ദേശിച്ചു. ഐഒസി രേഖകള്‍ നല്‍കിയതിനെത്തുടര്‍ന്ന് ആഗസ്ത് രണ്ടിന് നിര്‍മാണം തുടരാന്‍ ട്രിബ്യൂണല്‍ അനുമതി നല്‍കി. തീരദേശ പരിപാലനനിയമം ലംഘിച്ചിട്ടില്ലെന്ന് ട്രിബ്യൂണല്‍ നിയോഗിച്ച മൂന്നംഗസമിതി റിപ്പോര്‍ട്ടും നല്‍കി. പ്രതിഷേധം രൂക്ഷമായപ്പോള്‍ ഐഒസി ഹൈക്കോടതിയെ സമീപിച്ചു. 24 മണിക്കൂറും നിര്‍മാണം തുടരാനും ഇതിന് സംസ്ഥാനസര്‍ക്കാര്‍ മതിയായ സുരക്ഷ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഈ അവസ്ഥയെയാണ് ജമാഅത്തെ ഇസ്ലാമിയും മാവോയിസ്റ്റ് ഗ്രൂപ്പുകളും മുതലെടുക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള് തടസപ്പെടുത്താന്‍ നാട്ടുകാര്‍ മുന്നോട്ടുവന്നാല്‍ കോടതി വിധി പാലിക്കാന്‍ പോലീസ് തയ്യാറാവും. തീര്‍ച്ചയായും സംഘര്‍ഷമുണ്ടാവും. ആ സാഹചര്യം പിണറായി സര്‍ക്കാരിനെതിരെ ജനവികാരം തിരിച്ചുവിടാന്‍ വേണ്ടി ഉപയോഗപ്പെടുത്താമെന്നാണ് മൗദൂദിസ്റ്റുകളും മാവോയിസ്റ്റുകളും കണക്കുകൂട്ടുന്നത്.

പ്രധാനമന്ത്രി കൊച്ചിയില്‍ വരുന്ന വേളയില്‍ സംസ്ഥാനത്തെ ക്രമസമാധാനപ്രശ്‌നമെന്നുള്ള നിലയില്‍ ഈ സംഭവത്തെ കത്തിക്കാനായിരുന്നു ജമാഅത്തെ ഇസ്ലാമിയും മാവോയിസ്റ്റ് ഗ്രൂപ്പുകളും ശ്രമിച്ചത്. അതും ചീറ്റിയപ്പോള്‍ കുട്ടികളെ കവചമാക്കി നിര്‍ത്തി പോലീസുകാരോട് ഏറ്റുമുട്ടാന്‍ നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കയാണ്. 

കോടതി ഉത്തരവിനെ തുടര്‍ന്ന് ഡി ജി പിയായിരിക്കുന്ന ടി പി സെന്‍കുമാര്‍, ഈയവസരത്തില്‍ കൈക്കൊള്ളുന്ന നടപടികള്‍ സംശയാസ്പദമാണ്. ഒരു രാഷ്ട്രീയചട്ടുകമെന്നുള്ള നിലയില്‍ കുപ്രസിദ്ധി നേടിയ ഈ ുദ്യോഗസ്ഥന്‍ സംസ്ഥാനസര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ത്തിയെടുക്കാന്‍ വേണ്ടി പോലീസ് ഫോഴ്‌സിനെ ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മന്ത്രി തലത്തില്‍ സമരാനുകൂലികളോട് ചര്‍ച്ച ചെയ്യാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ പോലീസ്, കടുത്ത മര്‍ദ്ദനമുറകള്‍ നടത്തുകയാണ്. ജനങ്ങളെ അടിച്ചമര്‍ത്തി ഒരു ഭരണകൂടത്തിനും മുന്നോട്ടുപോകാനാവില്ല. ജനങ്ങളെ ഭയവിഹ്വലരാക്കുന്ന ക്ഷിദ്രശക്തികളെ തുറന്നുകാട്ടാനും ജനങ്ങളുടെ ഭീതി അകറ്റാനും സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാവണം.

ആറുലക്ഷം ടണ്‍ സംഭരണശേഷിയുള്ള പ്‌ളാന്റ്, എണ്ണക്കപ്പല്‍ അടുക്കാനുള്ള പ്രത്യേകടെര്‍മിനല്‍, ബിപിസിഎല്ലുമായി ചേര്‍ന്ന് സേലംവരെ പൈപ്പ്‌ലൈന്‍ അടക്കം 1200 കോടിയുടേതാണ് ഈ പദ്ധതി. എന്നാല്‍, പുറംകടലിലെ ജെട്ടി നിര്‍മാണത്തില്‍ തട്ടി അഞ്ചുവര്‍ഷത്തോളം നീണ്ടു. ജെട്ടി ഐഒസിതന്നെ നിര്‍മിക്കാമെന്ന വ്യവസ്ഥയില്‍ പണി തുടങ്ങി. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡമനുസരിച്ചാണ് ജോലികള്‍ മുന്നോട്ടുനീക്കുന്നത്.

പുതുവൈപ്പിനിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ചനടത്താന്‍ മുഖ്യമന്ത്രി വ്യവസായമന്ത്രിയെ നിയോഗിച്ചിരുന്നു. കഴിഞ്ഞ മേയില്‍ മുഖ്യമന്ത്രിതന്നെ നേരിട്ട് സമരസമിതിയുമായി ചര്‍ച്ച നടത്തി. ജനങ്ങളുടെ വിശ്വാസത്തിനായി, പുതുവൈപ്പില്‍ ആധുനിക അഗ്‌നിശമനസ്‌റ്റേഷന്‍ നിര്‍മിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. പഌന്റിന് മുന്‍വശത്ത് മരങ്ങള്‍ വച്ചുപിടിപ്പിക്കാമെന്നും 7000 സമീപവാസികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി. എന്നാല്‍, സമരസമിതി ഈ നിര്‍ദേശം തള്ളി. ജില്ലാ കലക്ടറും സമരസമിതിയുമായി നിരവധി തവണ ചര്‍ച്ച നടത്തി. പക്ഷെ പരിഹാരം കാണാന്‍ സാധിക്കുന്നില്ല.

ഈ സമരം കലുഷിതമായി തുടരേണ്ടത് ചിലരുടെ ആവശ്യമാണ്. ലോ അക്കാദമി സമരമുഖത്തുണ്ടായ ഐക്യപ്പെടലിന്റെ സ്വരങ്ങളും പുതുവൈപ്പിനില്‍ നിന്ന് മുഴങ്ങുന്നുണ്ട്. പുതുവൈപ്പിനെ മറ്റൊരു സിംഗൂരാക്കി മാറ്റരുതെന്ന നിലവിളിയുമായി ഉത്തമന്‍മാര്‍ രംഗത്തുവരുന്നുണ്ട്. കാര്യങ്ങള്‍ പഠിക്കാതെ എന്തിനെയും ഏതിനെയും എതിര്‍ക്കുക എന്നത് ഒരു ഫാഷനാക്കി മാറ്റുന്നത് നല്ലതിനല്ല. അതില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. അത് ഐ ഒ സിയുടെ വക്താക്കളായ കേന്ദ്രസര്‍ക്കാരിനെതിരായുള്ളതല്ല. സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിനും അവരുടെ ജനകീയ സര്‍ക്കാരിനുമെതിരായുള്ളതാണ്. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് ഇതൊക്കെ മനസിലാക്കാനുള്ള കഴിവുണ്ട്.

20-Jun-2017