മണിയാശാനെ വേട്ടയാടുന്നവര്‍ അറിയാന്‍

ചാനലുകാരും അവിടിരുന്ന് ചര്‍ച്ചകള്‍ നടത്തുന്നവരുമൊക്കെ വലിയ ആള്‍ക്കാരാണ്. ബഹുമാന്യര്‍. ചില്ലുമേടകളില്‍ ഇരിക്കുന്നവര്‍. മറ്റുള്ളവരുടെ വിശിഷ്യാ സിപിഐ എംന്റെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുവാനാണ് ചാനല്‍ തുറന്നുവെച്ചിരിക്കുന്നതെന്ന് തോന്നും. സിപിഐ എം ഇവരെ പിടിച്ച് കടിച്ചോ? ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ അവര്‍ ഒരാഘോഷം നടത്തി. പിന്നെ എന്റെ മണക്കാട് പ്രസംഗസമയത്ത് മറ്റൊരാഘോഷം നടത്തി. ഇപ്പോള്‍ പെണ്‍പിളൈ ഒരുമൈ വിഷയത്തില്‍ ആഘോഷം നടക്കുന്നു. അവര്‍ക്ക് എല്ലാം ആഘോഷങ്ങളാണ്. ഈ ആഘോഷങ്ങളുടെ ആത്യന്തികലക്ഷ്യം എം എം മണിയല്ല, സിപിഐ എം ആണ്. അത് നാട്ടുകാര്‍ക്കെല്ലാമറിയാമെന്നിടത്താണ് ഇവര്‍ പരാജയപ്പെട്ടുപോകുന്നത്. എനിക്ക് ഞാനായേ ജീവിക്കാനാവുകയുള്ളു. മറ്റൊരു വ്യക്തിയായി മാറാന്‍ സാധിക്കില്ല. എന്നാല്‍, എന്റെ പാര്‍ടി പറയുന്ന രീതിയില്‍ മുന്നോട്ടുപോകാന്‍ ഞാന്‍ അതീവ ജാഗ്രത പുലര്‍ത്തും.

എം എം മണിയെന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ മന്ത്രിയെ, സിപിഐ എം നേതാവിനെ ടാര്‍ജറ്റ് ചെയ്തുകൊണ്ട് മാധ്യമങ്ങളുടെ സഹകരണത്തോടെ ഒരു മഴവില്‍മഹാസഖ്യം പ്രവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസും ആംആദ്മി പാര്‍ടിയും ബി ജെ പിയും പെമ്പിളൈ ഒരുമൈയും തമിഴ് വിഘടനവാദികളും ജമാ അത്തെ ഇസ്ലാമി സ്‌പോണ്‍സേഡ് ദളിത്ആക്റ്റിവിസ്റ്റുകളും തുടങ്ങി എല്ലാ വലതുപക്ഷ അഭ്യുദയാകാംക്ഷികളും മണിക്കെതിരെ തിരിഞ്ഞിരിപ്പുണ്ട്. എം എം മണിയും കൂട്ടരും ഇടുക്കിയിലെ തോട്ടങ്ങളില്‍ പുഴുക്കളെപ്പോലെ നുരച്ചിരുന്ന തൊഴിലാളികളുടെ ജീവിതം മാറ്റിയെഴുതുമ്പോള്‍ ഇക്കൂട്ടരൊന്നും തിരിഞ്ഞുനോക്കിയവരല്ല. അന്ന് മലയാള മനോരമയടക്കമുള്ള മാധ്യമങ്ങളില്‍ ഭൂരിഭാഗവും തോട്ടം മുതലാളിമാരുടെ കുഴലൂത്തുകാര്‍ ആയിരുന്നു. സഖാവ് മണിയെപ്പോലുള്ളവരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെയാണ് തോട്ടം തൊഴിലാളികളുടെ നട്ടെല്ല് നിവര്‍ന്നത്. അവര്‍ക്ക് ജോലിക്ക് കൂലി ലഭിച്ചു. പീഡന പരമ്പരകള്‍ ഇല്ലാതായി. തോട്ടങ്ങളില്‍ ഉതിര്‍ന്നുവീഴുന്ന ചോരയുടെയും കണ്ണീരിന്റെയും സ്ഥാനത്ത് പ്രതീക്ഷയുടെയും പ്രത്യാശയുടെയും പൊന്‍കിരണങ്ങള്‍ ഉദിച്ചു. ഇന്നും ആ സമരങ്ങള്‍ തുടരുകയാണ്. തൊഴിലാളികളും മുതലാളികളും തമ്മിലുള്ള സമരം.

ഇടുക്കിക്കാരുടെ മണിയാശാന്‍ ഇപ്പോള്‍ മന്ത്രിയാണ്. മണിയാശാനെ കാണാന്‍ കുഞ്ചിതണ്ണിയിലേക്ക്പോകുമ്പോള്‍ വഴിയരികില്‍ ചില തോട്ടം തൊഴിലാളികളോട് സംസാരിച്ചു. ഏത് മന്ത്രിപദത്തിലെത്തിയാലും അവര്‍ക്ക് സമീപിക്കാവുന്ന കമ്യൂണിസ്റ്റാണ് മണിയാശാന്‍. സഖാവിനെ കുറിച്ച് തമിഴാളത്തില്‍ അവര്‍ ഏറെ സംസാരിച്ചു. ചാനലുകളിലെ ന്യൂസ്‌നൈറ്റിലെ ഒമ്പത് മണി വിപ്‌ളവക്കാരുടെ നാവിലൂടെയല്ല അവര്‍ എം എം മണിയെ അറിഞ്ഞത്, അറിയുന്നത്. അവരുടെ പടനായകന്റെ ചങ്കില്‍ നിന്നുതിരുന്ന വാക്കുകളുടെ അര്‍ത്ഥം മനസിലാക്കാന്‍ അവര്‍ക്ക് ഒരു ഗോമതിയുടെയും സഹായം വേണ്ട.

ജ്ഞാനപീഠം കയറിയ മഹേശ്വതാദേവിയെ കൊണ്ടുവരെ കഴിഞ്ഞ വേട്ടയാടല്‍ കാലത്ത് മാധ്യമ മാഫിയ, എം എം മണിയെ തള്ളിപ്പറയിപ്പിച്ചിരുന്നു. ഇപ്പോള്‍ മാഫിയകളെ പോലെ വര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ അജണ്ടകള്‍ വളരെ പെട്ടെന്ന് തന്നെ പൊതു സമൂഹത്തിന് ബോധ്യപ്പെട്ടു. ജനരോഷം മാധ്യമങ്ങള്‍ക്കുമെതിരെയും ഉയര്‍ന്നുവന്നു. ഇടുക്കിയിലെ തൊഴിലാളികള്‍ക്ക് മന്ത്രിയായാലും ഇല്ലെങ്കിലും അവരുടെ കൈയ്യില്‍ നിന്ന് കട്ടന്‍കാപ്പിയും കാച്ചിലും കഴിക്കുന്ന മണിയാശാനെ നന്നായി അറിയാം. മണിയാശാന്റെ ശരീരഭാഷ പുതുവിപ്ലവ കൊച്ചമ്മമാര്‍ക്ക് അപരിഷ്‌കൃതമാവുന്നതും തോട്ടത്തിലെ തൊഴിലാളികള്‍ക്ക് 'ദൈവതുല്യ'മാവുന്നതും വസ്തുതകളെ കാണുകയും മനസിലാക്കുകയും ചെയ്യുന്നതിലുള്ള വ്യത്യാസം കൊണ്ടുതന്നെയാണ്.
കേരളത്തിലെ മാധ്യമ മാഫിയ എം എം മണിയെ ഇകഴ്ത്തി കാട്ടുന്നതില്‍, അപഹസിക്കുന്നതില്‍ വിജയിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടായ താഴ്ചകള്‍ അല്ലെങ്കില്‍ ശിക്ഷകള്‍ മാധ്യമങ്ങളുടെ പ്രയത്‌നത്തിന്റെ പരിണിതഫലമാണ്. രാഷ്ട്രീയ പ്രവര്‍ത്തകരുടെ മൈതാനപ്രസംഗങ്ങള്‍ക്ക് ഒരു തലമുണ്ട്. ആ തലത്തിനുമപ്പുറത്തേക്ക് എം എം മണിയുടെ പ്രസംഗത്തെ വളച്ചൊടിക്കാനാണ് ഏകപക്ഷീയമായി ഒരു കൂട്ടം മാധ്യമങ്ങള്‍ ശ്രമിച്ചത്. അതിലൂടെ അവര്‍ വേട്ടയാടുന്നത് സിപിഐ എംനെ കൂടിയാണ്. വീണ്ടും വീണ്ടും മണിയാശാന്‍ ഇരയാവുക തന്നെയാണ്.

എം എം മണിയുടെ ജീവിതം ഇടുക്കിയിലെ പുരോഗമന പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ്. തോട്ടം തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട കൂലി ചോദിച്ചുവാങ്ങാനും ജോലി സമയം നിശ്ചയിക്കാനും തൊഴിലാളി പെണ്ണിന്റെ മാനത്തിന് വിലകല്‍പ്പിക്കാത്ത തോട്ടം മുതലാളികളുടെ നേര്‍ക്ക് മുഷ്ടിയുയര്‍ത്താനും മണിയാശാന്റെ നേതൃത്വത്തില്‍ സിപിഐ എം ഇടുക്കിയില്‍ മുന്നോട്ട് വന്നു. അവര്‍ തൊഴിലാളികളെ സംഘടിപ്പിച്ചു. ചുവന്നകൊടിയുടെ കീഴില്‍ അവരെ സുരക്ഷിതരാക്കി. അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ പ്രാപ്തരാക്കി.

ഇപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് നവകേരളമിഷന്‍ നടപ്പിലാക്കാന്‍ പോവുകയാണ്. ലൈഫ്, ആര്‍ദ്രം, ഹരിതകേരളം മിഷനുകളും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും കേരളത്തില്‍ നടപ്പിലാകുമ്പോള്‍ ഭൂപരിഷ്‌കരണപ്രസ്ഥാനം പോലെ അത് കേരളത്തിന്റെ മുഖച്ഛായ മാറ്റും. അതിന് തടയിടണം. പിണറായി വിജയനെന്ന സിപിഐ എം നേതാവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ മുന്നേറ്റം നടത്തുന്നത് വലതുപക്ഷത്തിന്റെ അഭ്യുദയാകാംക്ഷികളായ ആര്‍ക്കും രുചിക്കുന്ന ഒന്നല്ല. അതുകൊണ്ടാണ് ചിലര്‍ മൂന്നാറില്‍ കുരിശുപൊളിക്കാന്‍ പോയത്. മഴവില്‍മഹാസഖ്യം സകലശക്തിയുമെടുത്ത് സര്‍ക്കാരിനെതിരായി പട കുറിച്ചിരിക്കുന്നത്. ഇടത് സര്‍ക്കാരിന്റെ പുലകുളി അടിയന്തിരം കാത്തിരിക്കുന്ന സുന്ദരവിഡ്ഡികളായ ചില ബുദ്ധിജീവികളും മാധ്യമങ്ങളും അവര്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന വലതുപക്ഷവും വര്‍ഗീയ ശക്തികളും അറിഞ്ഞും അറിയാതെയും അവരുടെ കൈയ്യിലെ ഉപകരണമായി മാറിപ്പോവുന്ന ചില 'ഉത്തമന്‍മാരും' ഏകോപിച്ച് നീങ്ങുമ്പോള്‍ ഇടുക്കിയിലെ ജനങ്ങള്‍ക്കിടയില്‍ അവരുടെ മണിയാശാന്‍ സജീവമായിരിക്കയാണ്.

നാട്യങ്ങളില്ലാതെ, പച്ചമണ്ണിന്റെ മണമുള്ള ഈ മനുഷ്യന്‍ ഇസ്തിരിയിടാത്ത ഭാഷയില്‍ നീട്ടലും കുറുക്കലുമായി സംസാരിക്കുന്നു. ഇടയ്ക്ക് ആവേശം വരുമ്പോള്‍ കൈകള്‍ കൂട്ടിത്തിരുമ്മുന്നു. എം എം മണിക്ക് അങ്ങനെയേ സംസാരിക്കാന്‍ സാധിക്കൂ., മാധ്യമങ്ങളുടെ സഹായത്തോടെ മഴവില്‍മഹാസഖ്യം കുരക്കുമ്പോള്‍ പേടിച്ചോടുന്ന ഒരു ഭീരുവല്ല ഇടുക്കിയുടെ ഈ കറുത്തമുത്ത്. സഖാവ് എം എം മണിയുമായി ഒരു കൂടിക്കാഴ്ച.

പ്രീജിത്ത് രാജ് : വീണ്ടും മണിയാശാന്റെ പ്രസംഗം വിവാദമായിരിക്കുന്നു. പെണ്‍പിളൈ ഒരുമൈ പ്രവര്‍ത്തകരായ സ്ത്രീകളെ അധിക്ഷേപിച്ചു എന്നാണ് മാധ്യമങ്ങള്‍ പറയുപന്നത്. പെണ്‍പിളൈ ഒരുമൈ നേതാവ് ഗോമതി പറയുന്നത് മണിയാശാന്‍ തങ്ങളെ വേശ്യ എന്ന് വിളിച്ചു എന്നാണ്. എം എം മണി മന്ത്രിസ്ഥാനം രാജിവെക്കാതെ തങ്ങള്‍ സമരം അവസാനിപ്പിക്കില്ല എന്നാണ് അവര്‍ പറയുന്നത്. മിക്ക ചാനലുകളുടെയും ഒ ബി വാനുകള്‍ മൂന്നാറില്‍ സുഖവാസത്തിന്നെ വന്നും പോയുമിരിക്കുന്നു. സഖാവ് ഇതൊക്കെ കാണുന്നുണ്ടോ? 

എം എം മണി : ഞാന്‍ കാണുന്നുണ്ട്. ഇവിടെ തമ്പടിച്ച മാധ്യമങ്ങള്‍ ആര്‍ക്കുവേണ്ടി ശബ്ദിക്കുന്നവരാണ്? പൊതുവില്‍ ഇവിടുള്ള തൊഴിലാളികള്‍ക്ക് വേണ്ടി, ജനങ്ങള്‍ക്ക് വേണ്ടി ഒരക്ഷരം ഉരിയാടുന്നവരല്ല ഇവര്‍. ഈ മാധ്യമങ്ങളില്‍ മിക്കവരും കൈയ്യേറ്റക്കാരാണ്. മൂന്നാറിലും വയനാട്ടിലുമൊക്കെ കൈയ്യേറ്റം നടത്തിയ മൂലധനതാല്‍പ്പര്യമുള്ള മാധ്യമങ്ങള്‍ മൂന്നാറില്‍ വന്ന ലൈവ് കൊടുക്കുന്നത് സിപിഐ എംനോടുള്ള വിരോധം കൊണ്ടുമാത്രമാണ്. ഇക്കൂട്ടര്‍ ഞാന്‍ നടത്തിയ പ്രസംഗം എഡിറ്റ് ചെയ്താണ് പ്രക്ഷേപണം ചെയ്തത്. എന്നിട്ടാണ് സ്ത്രീകളെ അപമാനിച്ചു എന്ന് വ്യാഖ്യാനിച്ചത്. ഞാന്‍ ഇന്നലത്തെ മഴയത്ത് പൊട്ടിമുളച്ച തകരയല്ല. ഇടുക്കിയിലെ ജനങ്ങള്‍ക്ക് എന്നെ അറിയാം. എന്റെ വീട്ടിലും സ്ത്രീകളുണ്ട്. പൊതുപ്രവര്‍ത്തനം നടത്തുന്ന സ്ത്രീകള്‍. അവര്‍ക്ക് ആരുടെയും മുന്നില്‍ തലകുനിക്കാന്‍ എന്റെ വാക്കുകള്‍ നിമിത്തമാവില്ല. പെണ്‍പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് പിന്നിലുള്ളവരുടെ അജണ്ട നടപ്പിലാക്കാനുള്ള സമര നാടകമാണ് ഇപ്പോള്‍ മൂന്നാറില്‍ നടക്കുന്നത്. ആ പാവങ്ങളോട് കള്ളം പറഞ്ഞ്, സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ ഞാന്‍ സംസാരിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കിയ ചില മാന്യന്‍മാരുണ്ട്. ഞങ്ങള്‍ നിങ്ങളെ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഏറ്റുപറഞ്ഞ്, മാപ്പുംപറഞ്ഞ് ആ സമരം അവസാനിപ്പിക്കാന്‍ അവര്‍ തന്നെ തയ്യാറാവട്ടെ. ആദ്യം ആ സഹോദരിമാര്‍ നിരാഹാരസമരം പ്രഖ്യാപിച്ചു. ഞാന്‍ മന്ത്രിസ്ഥാനം രാജിവെച്ച് അവരുടെ അടുക്കല്‍ പോയി മാപ്പ് പറയുംവരെ നിരാഹാരം എന്നാണ് പറഞ്ഞത്. ഇപ്പോള്‍ നിരാഹാരം നിര്‍ത്തി. സത്യാഗ്രഹമായി. അതിനിടയില്‍ സമരക്കാര്‍ തമ്മില്‍ പരസ്പരം അടിയായി. സമരത്തിന്റെ ആവശ്യം വേറെയായി. പെണ്‍പിളൈ ഒരുമൈയുടെ വേറെ ചില നേതാക്കള്‍ അവിടെ സമരം നടത്തുന്ന സഹോദരിമാരെ തള്ളിപ്പറഞ്ഞു. അവിടെ ആകെ പ്രശ്‌നമാണ്. ഞാനത് നോക്കി സമയം കളയുന്നില്ല. ഇവിടെ മൂന്നാറിലെ തൊഴിലാളികള്‍ക്ക് പട്ടയം കൊടുക്കണം. ഇവിടുള്ള വന്‍കിട കൈയ്യേറ്റക്കാരെ ഒഴിപ്പിക്കണം. എല്‍ ഡി എഫ് മാനിഫെസ്റ്റോയില്‍ പറഞ്ഞ വാഗ്ദാനമാണ് അതൊക്കെ. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള സര്‍ക്കാരിന്റെ നടപടികളെ സസൂക്ഷ്മം ശ്രദ്ധിക്കയാണ് ഞാന്‍. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുത്.

മാധ്യമപ്രവര്‍ത്തകര്‍ താമസിക്കുന്നത് തൊഴിലാളികളുടെ കൂരകളിലല്ല. തൊഴിലാളികള്‍ ഒരുക്കികെടുക്കുന്ന സൗകര്യങ്ങളിലല്ല. അവര്‍ താമസിക്കുന്നത് വന്‍കിട കൈക്കേറ്റക്കാരുടെ റിസോര്‍ട്ടുകളിലാണ്. അവിടെയിരുന്നാണ് കുടിച്ചുകൂത്താടല്‍. അവിടെയിരുന്നാണ് അവര്‍ വാര്‍ത്തകള്‍ ഉണ്ടാക്കുന്നത്. നമ്മുടെ പൊതുസമൂഹം ആ വാര്‍ത്തകള്‍ കാണുമ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. പക്ഷെ, സത്യം ഏറെ വൈകാതെ തന്നെ അവര്‍ക്കൊക്കെ ബോധ്യപ്പെടും. ഈ മാധ്യമങ്ങളൊന്നും കൂടെയില്ലാതെ തന്നെയല്ലേ നമ്മളുടെ പാര്‍ട്ടി വളര്‍ന്നത്. ഇടുക്കിയിലടക്കം ഭൂരിഭാഗം ജനങ്ങളും നമ്മളുടെ കൂടെ നില്‍ക്കുന്നത്. നുണപ്രചാരകര്‍ അവര്‍ക്ക് സാധിക്കുന്നതെല്ലാം ചെയ്യട്ടെ. ഈ മാധ്യമങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം എവിടെയായിരുന്നു? ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അവര്‍ മാളത്തിലൊളിച്ചിരിപ്പായിരുന്നോ? മൂന്നാറില്‍ കൈയ്യേറ്റമൊഴുപ്പിക്കാനുള്ള നടപടികളുമായി എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുവരുമ്പോഴാണ് മാധ്യമങ്ങള്‍ മൂന്നാറില്‍ വരിക. എന്നിട്ട് ഒന്നും രണ്ടും പറഞ്ഞ് വിവാദം ഉണ്ടാക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. ഞങ്ങള്‍ മൂന്നാറിലെ വന്‍കിടകൈയ്യേറ്റക്കാരുടെ സംരക്ഷകരല്ല. അവരുമായി കൊമ്പുകോര്‍ത്തുനില്‍ക്കുന്നവരാണ് ഞങ്ങള്‍. എന്നാല്‍, കൈയ്യേറ്റവും കുടിയേറ്റവും രണ്ടാണെന്ന നിലപാടില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. പാവങ്ങളെ തൊട്ടുള്ള കളി വേണ്ട. അതിന് ഏത് കൊമ്പന്‍ വന്നാലും അനുവദിക്കില്ല.

പ്രീജിത്ത് രാജ് : പക്ഷെ, എം എം മണി കൈയ്യേറ്റക്കാരുടെ കൂടെയാണെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. അത് പൊതുസമൂഹം ഒരു പരിധിവരെ വിശ്വസിക്കുന്നുമുണ്ട്. കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ച കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ, ആശാന്‍ മൈക്ക് കെട്ടി പുലഭ്യം പറഞ്ഞില്ലേ? അതൊക്കെ കൈയ്യേറ്റങ്ങള്‍ സംരക്ഷിക്കാനാണെന്നാണ് മാധ്യമങ്ങള്‍ പൊതുസമൂഹത്തെ ധരിപ്പിക്കുന്നത്.

എം എം മണി : മാധ്യമ പ്രവര്‍ത്തകര്‍ ഇവിടെകൂടി സിന്‍ഡിക്കേറ്റ് പണിയെടുത്താണ് ഒരേ സ്വഭാവമുള്ള വാര്‍ത്തകള്‍ കൊടുക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ താമസിക്കുന്നത് തൊഴിലാളികളുടെ കൂരകളിലല്ല. തൊഴിലാളികള്‍ ഒരുക്കികെടുക്കുന്ന സൗകര്യങ്ങളിലല്ല. അവര്‍ താമസിക്കുന്നത് വന്‍കിട കൈക്കേറ്റക്കാരുടെ റിസോര്‍ട്ടുകളിലാണ്. അവിടെയിരുന്നാണ് കുടിച്ചുകൂത്താടല്‍. അവിടെയിരുന്നാണ് അവര്‍ വാര്‍ത്തകള്‍ ഉണ്ടാക്കുന്നത്. നമ്മുടെ പൊതുസമൂഹം ആ വാര്‍ത്തകള്‍ കാണുമ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. പക്ഷെ, സത്യം ഏറെ വൈകാതെ തന്നെ അവര്‍ക്കൊക്കെ ബോധ്യപ്പെടും. ഈ മാധ്യമങ്ങളൊന്നും കൂടെയില്ലാതെ തന്നെയല്ലേ നമ്മളുടെ പാര്‍ട്ടി വളര്‍ന്നത്. ഇടുക്കിയിലടക്കം ഭൂരിഭാഗം ജനങ്ങളും നമ്മളുടെ കൂടെ നില്‍ക്കുന്നത്. നുണപ്രചാരകര്‍ അവര്‍ക്ക് സാധിക്കുന്നതെല്ലാം ചെയ്യട്ടെ. ഈ മാധ്യമങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം എവിടെയായിരുന്നു? ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അവര്‍ മാളത്തിലൊളിച്ചിരിപ്പായിരുന്നോ? മൂന്നാറില്‍ കൈയ്യേറ്റമൊഴുപ്പിക്കാനുള്ള നടപടികളുമായി എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുവരുമ്പോഴാണ് മാധ്യമങ്ങള്‍ മൂന്നാറില്‍ വരിക. എന്നിട്ട് ഒന്നും രണ്ടും പറഞ്ഞ് വിവാദം ഉണ്ടാക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. ഞങ്ങള്‍ മൂന്നാറിലെ വന്‍കിടകൈയ്യേറ്റക്കാരുടെ സംരക്ഷകരല്ല. അവരുമായി കൊമ്പുകോര്‍ത്തുനില്‍ക്കുന്നവരാണ് ഞങ്ങള്‍. എന്നാല്‍, കൈയ്യേറ്റവും കുടിയേറ്റവും രണ്ടാണെന്ന നിലപാടില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. പാവങ്ങളെ തൊട്ടുള്ള കളി വേണ്ട. അതിന് ഏത് കൊമ്പന്‍ വന്നാലും അനുവദിക്കില്ല.

പാപ്പാത്തി ചോലയിലെ കുരിശ് ജെ സി ബിയൊക്കെ വെച്ച് പൊളിച്ചുമാറ്റിയപ്പോഴാണ് വിവാദമായ ആ പ്രസംഗം ഞാന്‍ നടത്തിയത്. അവിടെ എന്താണ് നടന്നത്? സര്‍ക്കാര്‍ അറിയാതെ 144 പ്രയോഗിച്ചു. സര്‍ക്കാരില്‍ നിന്നും മറച്ചുവെച്ചെങ്കിലും എല്ലാ മാധ്യമങ്ങളെയും കാര്യങ്ങള്‍ അറിയിച്ചു. സകല ദൃശ്യമാധ്യമങ്ങളും കുരിശുപൊളിക്കുന്നത് ചിത്രീകരിച്ച് ലോകമാകെ കാണിച്ചല്ലൊ. എവിടെയെങ്കിലും വെച്ച് ഈ ദൃശ്യം കാണുന്ന ഒരു വിശാസിക്ക് ഈ കുരിശ് എവിടെ, ഏത് സാഹചര്യത്തില്‍ സ്ഥാപിച്ചതാണെന്നറിയില്ല. അത് പൊളിക്കുന്നത് പിണറായി വിജയന്റെ സര്‍ക്കാരാണെന്ന് അവര്‍ക്കറിയാം. അത് മാധ്യമങ്ങള്‍ എങ്ങിനെയാണ് കാണിച്ചത്? ദൂരെ നിന്ന് ഷൂട്ട് ചെയ്ത്, ഇല്ലാത്ത ശബ്ദം എഡിറ്റ് ചെയ്ത് കയറ്റി, കുരിശുപൊളിച്ചുമാറ്റുന്ന കമ്യൂണിസ്റ്റ് ഭീകരതയെന്നല്ലേ അവര്‍ സ്ഥാപിച്ചത്. അതിന് വേദിയൊരുക്കിയ ഉദ്യോഗസ്ഥനല്ലേ സബ്കലക്ടര്‍? ഞങ്ങള്‍ മതങ്ങള്‍ക്കും വിശ്വാസികള്‍ക്കും എതിരല്ല. മതചിഹ്നങ്ങള്‍ അപമാനിക്കാന്‍ ആരെയും അനുവദിക്കില്ല. അതൊന്നും കൈയ്യേറ്റങ്ങളെ സംരക്ഷിക്കുന്ന നിലപാടല്ല. ഈ പൊതുസമൂഹത്തിന് വരുംദിവസങ്ങളില്‍ കാണാമല്ലൊ. കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ കൈയ്യേറ്റക്കാര്‍ക്കെതിരെയെടുക്കുന്ന നടപടികള്‍.

പ്രീജിത്ത് രാജ് : മാധ്യമങ്ങള്‍ സമ്മതിക്കുമോ? അവര്‍ ഗോമതിയോടൊപ്പം സി ആര്‍ നീലകണ്‌ഠനേയും യു ഡി എഫിനെയും ബി ജെ പിയെയും ജമാഅത്തെ ഇസ്ലാമി സ്‌പോണ്‍സേഡ് ദളിത്ആക്റ്റിവിസ്റ്റുകളെയും മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകരേയുമൊക്കെ രംഗത്തിറക്കിയിട്ടുണ്ട്. ആ മഴവില്‍മഹാസഖ്യത്തെ എതിര്‍ത്തുതോല്‍പ്പിച്ച് വന്‍കിട കൈയ്യേറ്റക്കാരുടെ മേല്‍ കൈവെക്കാന്‍ പിണറായി സര്‍ക്കാരിനാവുമോ?

എം എം മണി : ആവും. പൊതുസമൂഹത്തെ സത്യങ്ങള്‍ ബോധ്യപ്പെടുത്തും. അതിന് പാര്‍ട്ടിക്കാവും. ഈ ക്ഷുദ്രശക്തികള്‍ക്കെതിരെ കേരള ജനത ഒറ്റക്കെട്ടായി നില്‍ക്കും. ഇവരുടെ അന്തിചര്‍ച്ചയും വ്യാഖ്യാനങ്ങളും ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. ഇടുക്കിയില്‍ സാധാരണക്കാരായ ജനങ്ങളുമായി സംസാരിക്കുമ്പോള്‍ ആരാണ് കള്ളനാണയങ്ങളെന്നത് മറ്റുള്ളവര്‍ക്കെല്ലാം ബോധ്യപ്പെടും. എല്‍ ഡി എഫ് സര്‍ക്കാര്‍ ഇടുക്കിയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് പട്ടയം നല്‍കും അവിടെയുള്ള വന്‍കിടകൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും. അതില്‍ ആര്‍ക്കും സംശയമൊന്നും വേണ്ട.

പ്രീജിത്ത് രാജ് : എം എം മണിയുടെ ജീവിതം എവിടെയാണ് തുടങ്ങുന്നത്? ആദ്യകാലം ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നുണ്ടോ?

എം എം മണി : ഞാന്‍ ജനിച്ചത് കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ കിടങ്ങൂരില്‍ ആണ്. 1944ല്‍. മുണ്ടക്കലെന്നാണ് വീട്ടുപേര്. പുരാതനമായ ഒരു കുടുംബം. അച്ഛന്‍ മാധവനും അമ്മ ജാനകിക്കും ഞങ്ങള്‍ പത്ത് മക്കളാണ്. മൂത്തയാളാണ് ഞാന്‍. അച്ഛന് ചെത്തുതൊഴിലില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. പണ്ട് കാലത്ത് കള്ള്ഷാപ്പൊക്കെ നടത്തിയിരുന്ന പ്രതാപം ഉണ്ടായിരുന്നു. പിന്നീട് എല്ലാം കൈമോശം വന്നുപോയി. അപ്പൂപ്പന്റെ കാലത്ത് സ്വത്തെല്ലാം പോയി. കേസ് നടത്തി എല്ലാം കളഞ്ഞു. അവസാനം അപ്പൂപ്പനും ആശ്രയമായത് ചെത്ത് തൊഴിലാണ്.

എന്റെ അച്ഛന്‍ ചെത്തുതൊഴിലിനൊപ്പം ഹിന്ദു ആചാരപ്രകാരമുള്ള ശാന്തികര്‍മങ്ങള്‍ ചെയ്യുമായിരുന്നു. നാട്ടില്‍ നടക്കുന്ന വിവാഹം മരണം തുടങ്ങിയുള്ള ചടങ്ങുകളില്‍ അച്ഛനായിരുന്നു പൂജാരിയായിരുന്നത്. ചില ക്ഷേത്രങ്ങളിലും അച്ഛന്‍ പൂജാദികര്‍മ്മങ്ങള്‍ ചെയ്തു. അന്ന് ചെത്തുതൊഴിലാളിക്ക് വലിയ ആനുകൂല്യങ്ങളൊന്നുമുണ്ടായിരുന്നില്ല. യൂനിയനൊന്നുമില്ല. ചെത്തുതൊഴില്‍ പോലുള്ള മേഖലകളില്‍ ആ കാലത്ത് ഏറ്റവുമധികം ചൂഷണങ്ങള്‍ നടന്നു. ഞങ്ങളുടെ നാട്ടില്‍ ആ കാലത്തെ ഷാപ്പ് മുതലാളിയായിരുന്ന പാച്ചുവല്ല്യപ്പനെ പോലുള്ള പ്രമാണികളുടെ തിരുവായ്ക്ക് എതിര്‍വായുണ്ടായിരുന്നില്ല. ചെത്ത് തൊഴിലാളിയെ ഇവരൊക്കെ നികൃഷ്ടമായി ചൂഷണം ചെയ്തു. കൂലിയോ മറ്റോ ചോദിച്ചാല്‍ ജോലിയില്‍ നിന്നും പറഞ്ഞയക്കുന്ന അവസ്ഥ. അറിഞ്ഞുതന്നാല്‍ വാങ്ങിപ്പോവാം. അതാണ് കൂലി. ചെത്തുനടത്തുമ്പോള്‍ കള്ളുണ്ടായി വരണമെങ്കില്‍ കുറെ അധ്വാനമുണ്ട്. കള്ള് വീഴാറാവുമ്പോഴേക്കും പ്രശ്‌നമുണ്ടാവും ഇല്ലെങ്കില്‍ മുതലാളി ഉണ്ടാക്കും. അങ്ങിനെയും ലാഭമുണ്ടാക്കും. അച്ഛന് പാച്ചുവല്ല്യപ്പന്റെ അതിക്രമങ്ങളെ ചെറുത്തു. പിടിച്ചുനിന്നു. അച്ഛന്റെ പേരില്‍ പതിനാലോളം കേസുകളാണ് ആ ഷാപ്പ് കോണ്‍ട്രാക്ടര്‍ കൊടുത്തത്. പോലീസിനെ കൊണ്ട് അച്ഛനെ പിടിപ്പിച്ചു. അച്ഛന്‍ ധീരനായിരുന്നു. ആ വലിയ ഷാപ്പ് കോണ്‍ട്രാക്ടര്‍ക്ക് മുന്നില്‍ നടുവളക്കാത്ത അച്ഛനെ നാട്ടിലെ സാധാരണക്കാര്‍ക്ക്, തൊഴിലാളികള്‍ക്ക് ഇഷ്ടമായിരുന്നു. ആ കാലത്ത് അവിടെ ഒരു തെരഞ്ഞെടുപ്പ് നടന്നു. പാച്ചുവല്ല്യപ്പന്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ആ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു. അച്ഛന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ആ സമയത്ത് അച്ഛന്‍ പാച്ചുവല്ല്യപ്പന്റെ ഷാപ്പിലെ തൊഴിലാളിയാണ്. ആ തെരഞ്ഞെടുപ്പോടുകൂടി അച്ഛന്റെ ജോലി പോയി. ജോലിയില്‍ നിന്ന് പറഞ്ഞ് വിടുമ്പോള്‍ രണ്ട് മൂന്ന് കേസുകള്‍ ബോണസുപോലെ ലഭിച്ചു. അങ്ങനെയൊരു പരിതസ്ഥിതിയിലാണ് അച്ഛന്‍ ജോലിയന്വേഷിച്ച് മറ്റ് നാടുകളിലേക്ക് പോവാന്‍ തുടങ്ങിയത്. റാന്നിയിലും മറ്റും അച്ഛന് ചെത്തുതൊഴിലന്വേഷിച്ച് പോയി. ഞങ്ങളെ പുലര്‍ത്തി.

പ്രീജിത്ത് രാജ് : സഖാവിന്റെ വിദ്യാഭ്യാസം? അപ്പോള്‍ നാട്ടില്‍ ജാതീയമായ ഉച്ചനീചത്വങ്ങളൊക്കെ ഉണ്ടായിരുന്നോ? മൂത്തമകനായതുകൊണ്ട് കുടുംബത്തില്‍ ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നോ?

എം എം മണി : എനിക്ക് പ്രൈമറി വിദ്യാഭ്യാസം മാത്രമേയുള്ളു. അഞ്ചാം ക്ലാസ് വരെ പഠിച്ചു. കിടങ്ങൂരുള്ള എന്‍ എസ് എസിന്റെ സ്‌കൂളിലാണ് പഠിച്ചത്. അഞ്ചാം ക്ലാസ് പാസായി. പക്ഷെ, പിന്നീട് പഠനം തുടരാന്‍ കഴിഞ്ഞില്ല. പഠനം തുടരാനുള്ള സാഹചര്യമല്ല ഉണ്ടായിരുന്നത്. എന്റെ അധ്വാനം കൂടിയുണ്ടെങ്കിലേ ജീവിതം മുന്നോട്ട് പോവുമായിരുന്നുള്ളു. അന്ന് സ്‌കൂളില്‍ പോകുമ്പോള്‍ സൗകര്യമുള്ള വീട്ടിലെ കുട്ടികള്‍ ഓലക്കുടയുമായാണ് വരിക. കുറച്ച് കഴിഞ്ഞപ്പോള്‍ അവരുടെ കൈയ്യില്‍ ശീലക്കുട വന്നു. അവരിലും കുറച്ച് താണവരിലേക്ക് ഓലക്കുട കൈമാറ്റം ചെയ്യപ്പെട്ടു. ഓലക്കുടയും ശീലക്കുടയും മാറിവന്നപ്പോഴെല്ലാം ഞങ്ങളുടെ കൈയ്യില്‍ വെട്ടിയ വാഴയിലയും ചെറിയ കുടപ്പനയുടെ ഓലയും ചേമ്പിന്റെ വലിയ ഇലയുമൊക്കെതന്നെയായിരുന്നു. അതിനുള്ള നിവൃത്തിയേ ഉണ്ടായിരുന്നുള്ളു. ഞങ്ങളായിരുന്നു ഏറ്റവും ദുരിതമനുഭവിക്കുന്ന കുട്ടികള്‍. ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും അതുകൊണ്ടുണ്ടാവുന്ന മേന്‍മകളും തിരിച്ചറിയാനുള്ള ബോധം എനിക്കന്നുണ്ടായിരുന്നുമില്ല. വല്ല തൊഴിലുമൊക്കെ ചെയ്ത് ജീവിക്കാനുള്ള ആഗ്രഹം വരെ പറക്കുന്ന മോഹങ്ങളെ എനിക്കുണ്ടായിരുന്നുള്ളു.

കുടുംബത്തിലെ മൂത്തമകന്‍ എന്ന നിലയില്‍ ഏറെ ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു എന്നതും വിദ്യാഭ്യാസം തുടരുന്നതിന് വിഘാതമായി. അന്ന് ജാതീയമായ ഉച്ചനീചത്വവും അടിമത്വവും മറ്റും ആ പ്രദേശത്തുണ്ട്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമൊക്കെ പ്രതാപത്തോടെ നിലനിന്ന കാലം. ആ കാലത്തെ നിരവധി ദുരനുഭവങ്ങള്‍ ജീവിതത്തില്‍ പാട് പിടിച്ച് കിടപ്പുണ്ട്. ഈഴവരായുള്ള കുട്ടികളെ കൃസ്തീയര്‍ പോലുള്ള വിഭാഗങ്ങള്‍ 'ക്ടാത്തന്‍'എന്നൊക്കെ വിളിക്കുമായിരുന്നു. അത്തരം വിളികളെ ചോദ്യം ചെയ്യുന്ന ആളായിരുന്നു എന്റെ അപ്പൂപ്പന്‍. അദ്ദേഹത്തിന്റെ ആ വികാരം ഞങ്ങള്‍ക്കും പകര്‍ന്ന് കിട്ടിയിരുന്നു. അത്തരം വിവേചനങ്ങള്‍ക്കെതിരെ ചിലപ്പോഴൊക്കെ ഞങ്ങളും ശബ്ദമുയര്‍ത്തി.

പാപ്പാത്തി ചോലയിലെ കുരിശ് ജെ സി ബിയൊക്കെ വെച്ച് പൊളിച്ചുമാറ്റിയപ്പോഴാണ് വിവാദമായ ആ പ്രസംഗം ഞാന്‍ നടത്തിയത്. അവിടെ എന്താണ് നടന്നത്? സര്‍ക്കാര്‍ അറിയാതെ 144 പ്രയോഗിച്ചു. സര്‍ക്കാരില്‍ നിന്നും മറച്ചുവെച്ചെങ്കിലും എല്ലാ മാധ്യമങ്ങളെയും കാര്യങ്ങള്‍ അറിയിച്ചു. സകല ദൃശ്യമാധ്യമങ്ങളും കുരിശുപൊളിക്കുന്നത് ചിത്രീകരിച്ച് ലോകമാകെ കാണിച്ചല്ലൊ. എവിടെയെങ്കിലും വെച്ച് ഈ ദൃശ്യം കാണുന്ന ഒരു വിശാസിക്ക് ഈ കുരിശ് എവിടെ, ഏത് സാഹചര്യത്തില്‍ സ്ഥാപിച്ചതാണെന്നറിയില്ല. അത് പൊളിക്കുന്നത് പിണറായി വിജയന്റെ സര്‍ക്കാരാണെന്ന് അവര്‍ക്കറിയാം. അത് മാധ്യമങ്ങള്‍ എങ്ങിനെയാണ് കാണിച്ചത്? ദൂരെ നിന്ന് ഷൂട്ട് ചെയ്ത്, ഇല്ലാത്ത ശബ്ദം എഡിറ്റ് ചെയ്ത് കയറ്റി, കുരിശുപൊളിച്ചുമാറ്റുന്ന കമ്യൂണിസ്റ്റ് ഭീകരതയെന്നല്ലേ അവര്‍ സ്ഥാപിച്ചത്. അതിന് വേദിയൊരുക്കിയ ഉദ്യോഗസ്ഥനല്ലേ സബ്കലക്ടര്‍? ഞങ്ങള്‍ മതങ്ങള്‍ക്കും വിശ്വാസികള്‍ക്കും എതിരല്ല. മതചിഹ്നങ്ങള്‍ അപമാനിക്കാന്‍ ആരെയും അനുവദിക്കില്ല. അതൊന്നും കൈയ്യേറ്റങ്ങളെ സംരക്ഷിക്കുന്ന നിലപാടല്ല. ഈ പൊതുസമൂഹത്തിന് വരുംദിവസങ്ങളില്‍ കാണാമല്ലൊ. കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ കൈയ്യേറ്റക്കാര്‍ക്കെതിരെയെടുക്കുന്ന നടപടികള്‍.

വീട്ടില്‍ പട്ടിണി ഉണ്ടായിരുന്നില്ല. അതിനുള്ള പ്രധാന കാരണം പട്ടിണിമാറ്റാനുള്ള ഉപാധി അരിയാഹാരം മാത്രമല്ല എന്നതായിരുന്നു. കപ്പയും ചേമ്പും കാച്ചിലും ചക്കയും തുടങ്ങി കഴിക്കാന്‍ പറ്റുന്ന കായ്ഫലങ്ങളും ഇലകളുമൊക്കെ ഞങ്ങളുടെ വിശപ്പിനെ അകറ്റി. അച്ഛന് കുട്ടികള്‍ പട്ടിണികിടക്കരുതെന്ന നിര്‍ബന്ധം ഉണ്ട്. ഏത് അന്യദേശത്ത് ജോലിക്ക് പോയാലും ഞങ്ങളെപോലുള്ള മറ്റ് വീടുകളില്‍ നിന്ന് വ്യത്യസ്തമായി അച്ഛന്‍ വീട്ടിലേക്ക് അരിയും സാധനങ്ങളും കൊണ്ടുവന്നു. അരിക്ക് വില കുതിച്ചുകയറിയ ക്ഷാമകാലത്തുപോലും ഞങ്ങള്‍ ചോറ് തിന്നു. കഠിനാധ്വാനിയായിരുന്നു അച്ഛന്‍. അച്ചനെ ഞാനും സഹായിച്ചു.

പ്രീജിത്ത് രാജ് : കിടങ്ങൂരില്‍ നിന്നും ഇടുക്കിയിലേക്ക്, കുഞ്ചിത്തണ്ണിയിലേക്ക് കുടിയേറുന്നത് എപ്പോഴാണ്?

എം എം മണി : നാട്ടിലെ ചെത്ത് തൊഴിലുകൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയാത്ത അവസ്ഥ. ഷാപ്പ് മുതലാളിയുടെ നിരവധി കേസുകള്‍. വഴക്കുകള്‍. ഇവയൊക്കെ കൂടി കുടുംബത്തില്‍ വല്ലാതെ അസ്വാസ്ഥ്യം ജനിപ്പിക്കുന്ന ഒരവസ്ഥയുണ്ടാക്കി. അപ്പോഴാണ് കുഞ്ചിത്തണ്ണി എന്ന സ്ഥലത്ത് ശ്രീനാരായണോദയം എന്ന ക്ഷേത്രക്കാര്‍ അച്ഛനെ സമീപിക്കുന്നത്. എസ് എന്‍ ഡി പിയുടെ വകയുള്ള ശിവക്ഷേത്രമായിരുന്നു അത്. ആ ഭാഗത്ത് അച്ഛന് കുറെ ബന്ധുക്കളുണ്ട്. അവര്‍ അച്ഛനെ ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ ചെയ്യുവാനായി വിളിച്ചു. ആ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ സമയത്ത് തന്നെ അച്ഛന്‍ അവിടെ പോയിരുന്നു. അച്ഛന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷ്ഠാ സ്ഥാപനം. ആ ഭാഗത്തുള്ള ഈഴവ സമുദായക്കാര്‍ക്ക് പൂജകളും മറ്റ് ക്രിയകളും ചെയ്യാന്‍ വേറെ ആരും ഉണ്ടായിരുന്നില്ല. അവരുടെ കല്യാണത്തിനും മരണത്തിനുമൊക്കെ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കിടങ്ങൂരില്‍ നിന്ന് അച്ഛന്‍ പോവേണ്ട സ്ഥിതി ആയിരുന്നു ഉണ്ടായിരുന്നത്. അവിടെയുള്ളവരെല്ലാം കുടിയേറിയവരാണ്. ആദ്യത്തെ കുടിയേറ്റ മേഖലയാണ് കുഞ്ചിത്തണ്ണി. അവിടെയുള്ള ബന്ധുക്കളും പരിചയക്കാരും അച്ഛനെ അങ്ങോട്ട് താമസം മാറ്റാന്‍ നിര്‍ബന്ധിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ഹൈറേഞ്ചിലേക്ക് എത്തുന്നത്. അപ്പോള്‍ സ്ഥലം വാങ്ങാനും മറ്റുമുള്ള സ്ഥിതിയിലല്ലായിരുന്നു ഞങ്ങള്‍. കുഞ്ചിത്തണ്ണിയില്‍ നേരത്തെ കുടിയേറിയ തോട്ടംകുഞ്ഞന്‍കാരണവരും കുടുംബവും അവിടെ നിന്ന് മുട്ടുകാട് എന്ന സ്ഥലത്തേക്ക് താമസം മാറിപ്പോയി. കുഞ്ഞന്‍കാരണവരുടെ ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ താമസിക്കാനും ഭൂമിയില്‍ കൃഷിചെയ്യാനും അവര്‍ ഞങ്ങളെ അനുവദിച്ചു. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ആ പുരയിടം വിലക്ക് വാങ്ങി. ആറേക്കര്‍ പുരയിടം തൊള്ളായിരം രൂപക്ക്. 

പ്രീജിത്ത് രാജ് : അച്ഛന്‍ ശാന്തിപ്പണിയും പൂജാദികര്‍മങ്ങളും ചെയ്യുമ്പോള്‍ താങ്കള്‍ സഹായിയായി പോവുമായിരുന്നോ?

എം എം മണി : ഇല്ല. അച്ഛന്‍ ശാന്തിപ്പണിയും പൂജയും മറ്റ് കര്‍മങ്ങളുമായി പോവും ഞാനും അമ്മയും കൃഷി ചെയ്യും. കരപ്രദേശത്തുള്ള നെല്‍കൃഷി, വാഴ, കപ്പ, ചേമ്പ്, ചേന തുടങ്ങിയ കൃഷികളായിരുന്നു ആദ്യം. പിന്നീട് കുരുമുളക് കൃഷി തുടങ്ങി. ആദ്യകാലത്ത് അന്നന്ന് കഴിഞ്ഞുകൂടാനുള്ള ആവശ്യത്തിനുള്ള കൃഷിയിലായിരുന്നു ശ്രദ്ധ ചെലുത്തിയിരുന്നത്. പുതുമണ്ണായതുകൊണ്ട് ആ കാലത്ത് നല്ല വിളവുണ്ടായിരുന്നു. പിന്നീട് കാപ്പി, റബ്ബര്‍ തുടങ്ങിയുള്ള കൃഷിയിലേക്ക് ഞങ്ങള്‍ നീങ്ങി. കുറെകഴിഞ്ഞപ്പോള്‍ ഒരേക്കര്‍ സ്ഥലം കൂടി ഞങ്ങള്‍ വാങ്ങി. അങ്ങനെ ഏഴേക്കര്‍ ഭൂമിയിലായിരുന്നു അധ്വാനം. അന്നെനിക്ക് ചെറിയ പ്രയമേയുള്ളു. പതിനാല് വയസ് കാണും. കൃഷിപ്പണി ഒരാവേശമായിരുന്നു എനിക്ക്. മണ്ണിനെ അറിയല്‍. മണ്ണില്‍ പൊന്ന് വിരിയിക്കല്‍. മണ്ണ് എന്നെയും സ്‌നേഹിച്ചു.

പ്രീജിത്ത് രാജ് : സ്വന്തം മണ്ണിലെ കൃഷിപ്പണി മാത്രമേ ഉണ്ടായിരുന്നുള്ളു? മറ്റ് തൊഴിലുകള്‍ക്കൊന്നും പോയില്ലേ?

എം എം മണി : പോയി. ആ സമയത്ത് മറ്റ് തോട്ടങ്ങളില്‍ ജോലിക്ക് പോവാനും തുടങ്ങി. ഇടുക്കിയില്‍ ഞാന്‍ ജോലിക്ക് പോകാത്ത ഏലതോട്ടങ്ങള്‍ കുറവാണ്. അന്ന് ചെറിയ കൂലി മാത്രമേ ഉണ്ടായിരുന്നുള്ളു. എട്ടണയും പത്തണയുമാണ് കൂലി കിട്ടുക. പിന്നീട് ഒരു രൂപവരെയായി അത് വര്‍ധിക്കും. ആറ് ദിവസം പണിതാല്‍ ആറ് രൂപ കൂലി കിട്ടും. ആറ് രൂപയും കൊണ്ട് മൂന്നാറില്‍ പോയി അരിയും പലവ്യഞ്ജന സാധനങ്ങളും പച്ചക്കറികളും വാങ്ങി വീട്ടിലേക്ക് വരും. അന്ന് ആറ് രൂപക്ക് നിറയെ സാധനങ്ങള്‍ കിട്ടുമായിരുന്നു. മൂന്നാര്‍ മാര്‍ക്കറ്റാണ് പ്രധാന മാര്‍ക്കറ്റ്. കണ്ണന്‍ദേവന്‍ കമ്പനി ഉണ്ടാക്കിയ മാര്‍ക്കറ്റാണ്. കൂലികിട്ടിയതില്‍ ബാക്കിയുള്ള പൈസ അമ്മയുടെ കൈയ്യില്‍ ഏല്‍പ്പിക്കും. തോട്ടങ്ങളിലെ ജോലി കഴിഞ്ഞ് വന്നാല്‍ വീട്ടിലെ കൃഷിയുടെ കാര്യങ്ങള്‍ നോക്കും. ഇളയതുങ്ങളെല്ലാം കൊച്ചുങ്ങളാണ്. അവരുടെ സംരക്ഷണമൊക്കെ എന്റെയും ഉത്തരവാദിത്തമായിരുന്നു.

പ്രീജിത്ത് രാജ് : കുഞ്ചിത്തണ്ണിയില്‍ നിങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് നേരെ അധികാരികള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയില്ലേ? ആരായിരുന്നു നിങ്ങളുടെ കൂടെ നിന്നത്?

എം എം മണി : ഞങ്ങള്‍ കുഞ്ചിത്തണ്ണിയില്‍ വന്നപ്പോള്‍ മുതല്‍ ഇവിടെ നിലനില്‍പ്പിന്റെ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അന്നത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഞങ്ങളെപോലുള്ളവരെ ഒഴിപ്പിക്കുന്നതിന് ശ്രമിച്ചിട്ടുണ്ട്. ആദ്യം തിരുവിതാംകൂര്‍ ഗവണ്‍മെന്റും പിന്നീട് ഐക്യകേരളം രൂപം കൊണ്ടപ്പോള്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റും ഞങ്ങള്‍ക്ക് നേരെ ഭീഷണിയുമായി വന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴാണ് ഞങ്ങള്‍ക്ക് അസ്ഥിത്വം ഉണ്ടായത്. അമ്പത്തിയേഴിലെ ഇ എം എസിന്റെ ഗവണ്‍മെന്റിനെ ഒരു കുടിയേറ്റക്കാരനും മനസില്‍ നിന്ന് കളയാന്‍ സാധിക്കില്ല. അവര്‍ ഒഴിപ്പിക്കല്‍ നിര്‍ത്തി. പട്ടയങ്ങള്‍ കൊടുത്തു. അതോടുകൂടി ഞങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാമെന്ന ബോധ്യം വന്നു. കുടിയേറ്റക്കാര്‍ക്ക് മലയോര കര്‍ഷകര്‍ക്ക് ഞങ്ങളുടെ കൂടെ കമ്യൂണിസ്റ്റുപാര്‍ട്ടിയുണ്ട് എന്ന് തിരിച്ചറിവുണ്ടായി. അനുഭവം തന്ന ആ അറിവ് സത്യമായിരുന്നു. വിമോചന സമരത്തെ തുടര്‍ന്ന് ആ ഗവണ്‍മെന്റ് അധികാരത്തില്‍ നിന്ന് പോയി. തുടര്‍ന്ന് വന്നത് പട്ടത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ്. ആര്‍ ശങ്കറും പിടി ചാക്കോയുമൊക്കെയുള്ള ഗവണ്‍മെന്റ്. അവരാണ് അയ്യപ്പന്‍കോവില്‍ കുടിയൊഴിപ്പിച്ചത്. കുടിയൊഴിപ്പിച്ചവരെ അമരാവതിയില്‍ കൊണ്ടാക്കുകയും ചെയ്തു. ആ അമരാവതിയിലാണ് പാവങ്ങളുടെ പടത്തലവന്‍ സഖാവ് എ കെ ജി നിരാഹാര സത്യാഗ്രഹം കിടന്നത്. അന്ന് നടന്ന പ്രകടനങ്ങളിലൊക്കെ ഞാനും പങ്കെടുത്തിരുന്നു. കാരണം ഞങ്ങളുടെയും നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നു അത്. പാവങ്ങളെ ആട്ടിയിറക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസുകാരുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞപ്പോഴെല്ലാം. കമ്യൂണിസ്റ്റ് പാര്‍ട്ടിയും കര്‍ഷക പ്രസ്ഥാനവും മണ്ണ് മനുഷ്യന്റേതാണ്, കുടിയേറ്റക്കാരും മനുഷ്യരാണ് എന്ന് പറഞ്ഞ് ഞങ്ങളുടെ കൂടെ നിന്നു. ഞങ്ങള്‍ കുടിയേറ്റക്കാരായിരുന്നു. കൈയ്യേറ്റക്കാരായിരുന്നില്ല.

പ്രീജിത്ത് രാജ് : വിമോചന സമരകാലത്ത് നാട്ടിലെ കമ്യൂണിസ്‌റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയൊക്കെയായിരുന്നു? വിമോചനസമരം നിങ്ങളുടെ നാടും അറിഞ്ഞോ?

എം എം മണി : വിമോചന സമരവും തുടര്‍ന്ന് അമ്പത്തിയെട്ടിലെ ഉപതെരെഞ്ഞെടുപ്പുമൊക്കെ ഞങ്ങളുടെ നാട്ടിലും ചര്‍ച്ചചെയ്യപ്പെട്ടു. അവിടെ ആലപ്പുഴയില്‍ നിന്നുള്ള ഒരു ഡോക്ടറായിരുന്നു ഉപതെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. അദ്ദേഹത്തിനായിരുന്നു ചുമതല. തൃശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരിയിലെ സഖാവ് ടി കെ നമ്പീശനായിരുന്നു ഞങ്ങളുടെ നാട്ടിലെ കമ്യൂണിസ്റ്റ് നേതാവ്. അദ്ദേഹം അധ്യാപനത്തിനായാണ് അവിടെ വന്നിരുന്നത്. അദ്ദേഹം ഞങ്ങള്‍ക്ക് വലിയ ആവേശമായി. കൊച്ചു കൊച്ചു യോഗങ്ങള്‍ ഉപതെരെഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അത്തരം പരിപാടികളില്‍ ഞാനും സംബന്ധിച്ചു. അഞ്ച് വീടുകളിലുള്ളവരെ ബൂത്ത് യോഗത്തിന് എത്തിക്കുവാനുള്ള ചുമതല എനിക്കും തന്നു. ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് കമ്യൂണിസ്റ്റ് മന്ത്രിമാരാരും പ്രചരണത്തിനായി വന്നില്ല. കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കളെ വരെ രംഗത്തിറക്കി. ഇന്ദിരാഗാന്ധിവരെ വന്നു എന്നാണ് ഞാന്‍ ഓര്‍മിക്കുന്നത്. ആ വാശിയേറിയ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഏഴായിരത്തി അഞ്ഞൂറ്റി നാല്‍പ്പത്തിയൊമ്പത് വോട്ടിന് ജയിച്ചു. ആ ജയം ഞങ്ങള്‍ക്ക് ഏറെ ഉണര്‍വ് തന്നു.

പ്രീജിത്ത് രാജ് : കമ്യൂണിസത്തോടുള്ള അടുപ്പം തുടങ്ങുന്നത് എപ്പോഴാണ്? താങ്കള്‍ എങ്ങിനെയാണ് ആ പാര്‍ട്ടിയെ മനസിലാക്കിയത്? കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായപ്പോള്‍ ആ മേഖലയിലെ പ്രതികരണം എന്തായിരുന്നു? ആരായിരുന്നു താങ്കളെ പാര്‍ട്ടിയോട് ചേര്‍ത്ത് നിര്‍ത്തുന്നത്?

എം എം മണി : നമ്പീശന്‍ സാറായിരുന്നു എന്നെ പാര്‍ട്ടി പരിപാടികളിലേക്ക് കൊണ്ടുപോയത്. എന്റെ വീടിനടുത്തുള്ള ഇരുപതേക്കറിലുള്ള സ്‌കൂളിലെ അധ്യാപകനായിരുന്നു അദ്ദേഹം. ആദിവാസികള്‍ക്ക് വേണ്ടിയുണ്ടാക്കിയ സ്‌കൂളാണത്. സ്‌കൂളിന്റെ പ്രധാനധ്യാപകനായിരുന്നു സാറ്. കമ്യൂണിസത്തെ കുറിച്ച് കുറച്ചുകൂടി മനസിലാക്കാന്‍ അദ്ദേഹം സഹായിച്ചു. നമ്പീശന്‍ സര്‍ നന്നായി പ്രസംഗിക്കും. നല്ല അറിവുണ്ട്. എന്റെ പല സംശയങ്ങളും അദ്ദേഹത്തോട് ചോദിക്കും ക്ഷമയോടുകൂടി അദ്ദേഹം മറുപടികള്‍ പറഞ്ഞ് തരും. കുട്ടികളെ പഠിപ്പിക്കും പോലെ. നമ്പീശന്‍സര്‍ ഞങ്ങള്‍ ഇവിടേക്ക് വന്ന സമയത്ത് അച്ഛനോട് ചില പരിപാടികളിലൊക്കെ പങ്കെടുക്കാനായി പറയും. അച്ഛന് പൂജയും മറ്റുമായി സമയമുണ്ടാവില്ല. അപ്പോള്‍ അച്ഛന്‍ എന്നോട് പങ്കെടുക്കാന്‍ പറയും. അങ്ങനെയാണ് ഞാന്‍ പാര്‍ട്ടി പരിപാടികളില്‍ പോകാന്‍ തുടങ്ങിയത്. പിന്നീട് നമ്പീശന്‍ സര്‍ അവിടെ നിന്ന് ട്രാന്‍സ്ഫറായി പോയി. അച്ഛന്‍ ഒരു കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. ഷാപ്പ് മുതലാളിമാരുമായി കൂലിക്ക് വേണ്ടി പൊരുതുമ്പോള്‍ അച്ഛനെ സഹായിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. എന്റെ ചെറുപ്പത്തിലേ എനിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ആയിരുന്നു ഇഷ്ടം. കുറച്ച് മുതിര്‍ന്നപ്പോള്‍ ആ ഇഷ്ടം കൂടുതല്‍ കടുത്തു. കമ്യൂണിസ്റ്റ് ആശയവും പ്രയോഗവും ഒന്നും എനിക്ക് അന്ന് അറിയില്ലായിരുന്നു. പക്ഷെ, ഈ പാര്‍ട്ടി സാധാരണക്കാരന്റേതാണ് എന്ന് എനിക്ക് തോന്നിയിരുന്നു. ഞങ്ങളുടെ പാര്‍ട്ടിയായി വേറൊന്നിനേയും പകരം വെക്കാന്‍ സാധിക്കുമായിരുന്നില്ല. മണ്ണില്‍ പണിയെടുക്കുന്നവന്റെ, വേര്‍പ്പില്‍ കുളിക്കുന്നവന്റെ, ചെളിയില്‍ അധ്വാനിക്കുന്നവന്റെ പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമായിരുന്നു. ആ പാര്‍ട്ടിയെ വിശ്വസിക്കാന്‍ കൊള്ളാമെന്ന പൊതുബോധമാണ് ആ സമയത്ത് ഞങ്ങളെപോലുള്ള കര്‍ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. അന്ന് ഒരു പാര്‍ട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് പാര്‍ട്ടി രണ്ടായി. രണ്ടായപ്പോള്‍ ഞങ്ങള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കൊപ്പം നിന്നു.

ഇവിടെ സിപിഐ എം ആണ് ശക്തമായ പാര്‍ട്ടി. സിപിഐ ക്ക് ആളുകളൊക്കെ വളരെ കുറവാണ്.
പാര്‍ട്ടി രണ്ടായപ്പോള്‍ കൂടുതല്‍ ജനങ്ങള്‍, സാധാരണക്കാര്‍ സിപിഐ എംന്റെ കൂടെ നില്‍ക്കാന്‍ കാരണം എ കെ ജിയും ഇ എം എസുമുള്ള പാര്‍ട്ടി അതായിരുന്നു എന്നുള്ളതാണ്. കര്‍ഷക സമരങ്ങള്‍, അമരാവതി സത്യാഗ്രഹം, കിസാന്‍ സഭയുടെ അഖിലേന്ത്യാപ്രസിഡന്റ്, ലോകസഭയിലെ പ്രതിപക്ഷ നേതാവ് ഉജ്ജ്വലനായ ആ പോരാളിയുടെ കൂടെ നില്‍ക്കാം. അതുപോലെ ഇ എം എസ്. കൃത്യമായ ദിശാബോധമുള്ള മനുഷ്യസ്‌നേഹി. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പാവപ്പെട്ടവനും ദരിദ്രനാരായണനും തങ്ങളുടെ കണ്ണുനീര്‍ തുടക്കാന്‍ ഭരണകൂടം ഉണ്ടാവുമെന്ന് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ബോധ്യപ്പെട്ടത്. സാധാരണക്കാര്‍ക്ക് അവരുടെ ജീവിതമാണ് പ്രശ്‌നം. അവരുടെ അനുഭവങ്ങളിലൂടെയാണ് ഓരോരോ കാര്യങ്ങള്‍ വിലയിരുത്തുന്നത്. അവരെ സംബന്ധിച്ച് പ്രത്യയശാസ്ത്രപരവും ആശയപരവുമായ കാര്യങ്ങളിലുള്ള വ്യത്യാസം മനസിലാക്കുന്നതിനേക്കാളെളുപ്പം അവര്‍ക്ക് വിശ്വാസമുള്ള, അവര്‍ എന്നും ഉറ്റുനോക്കുന്ന എ കെ ജിയെയും ഇ എം എസിനെയും കൂടുതല്‍ വിശ്വസിക്കുക എന്നതായിരുന്നു. അവര്‍ ആ ജനങ്ങളുടെ വിശ്വാസത്തെ ഒരിക്കലും ചതിച്ചില്ല എന്നത് ചരിത്രം.

ഇവിടെ സിപിഐ എം ആണ് ശക്തമായ പാര്‍ട്ടി. സിപിഐ ക്ക് ആളുകളൊക്കെ വളരെ കുറവാണ്.
പാര്‍ട്ടി രണ്ടായപ്പോള്‍ കൂടുതല്‍ ജനങ്ങള്‍, സാധാരണക്കാര്‍ സിപിഐ എംന്റെ കൂടെ നില്‍ക്കാന്‍ കാരണം എ കെ ജിയും ഇ എം എസുമുള്ള പാര്‍ട്ടി അതായിരുന്നു എന്നുള്ളതാണ്. കര്‍ഷക സമരങ്ങള്‍, അമരാവതി സത്യാഗ്രഹം, കിസാന്‍ സഭയുടെ അഖിലേന്ത്യാപ്രസിഡന്റ്, ലോകസഭയിലെ പ്രതിപക്ഷ നേതാവ് ഉജ്ജ്വലനായ ആ പോരാളിയുടെ കൂടെ നില്‍ക്കാം. അതുപോലെ ഇ എം എസ്. കൃത്യമായ ദിശാബോധമുള്ള മനുഷ്യസ്‌നേഹി. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പാവപ്പെട്ടവനും ദരിദ്രനാരായണനും തങ്ങളുടെ കണ്ണുനീര്‍ തുടക്കാന്‍ ഭരണകൂടം ഉണ്ടാവുമെന്ന് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ബോധ്യപ്പെട്ടത്. സാധാരണക്കാര്‍ക്ക് അവരുടെ ജീവിതമാണ് പ്രശ്‌നം. അവരുടെ അനുഭവങ്ങളിലൂടെയാണ് ഓരോരോ കാര്യങ്ങള്‍ വിലയിരുത്തുന്നത്. അവരെ സംബന്ധിച്ച് പ്രത്യയശാസ്ത്രപരവും ആശയപരവുമായ കാര്യങ്ങളിലുള്ള വ്യത്യാസം മനസിലാക്കുന്നതിനേക്കാളെളുപ്പം അവര്‍ക്ക് വിശ്വാസമുള്ള, അവര്‍ എന്നും ഉറ്റുനോക്കുന്ന എ കെ ജിയെയും ഇ എം എസിനെയും കൂടുതല്‍ വിശ്വസിക്കുക എന്നതായിരുന്നു. അവര്‍ ആ ജനങ്ങളുടെ വിശ്വാസത്തെ ഒരിക്കലും ചതിച്ചില്ല എന്നത് ചരിത്രം.

ഞാനും എന്റെ കുടുംബാംഗങ്ങളും ഞങ്ങളുടെ നാട്ടിലുള്ളവരും സിപിഐ എംന്റെ കൂടെ തന്നെ നിന്നു. ഇവിടെ നാട്ടില്‍ സിപിഐ ക്കാരായി ആരുമില്ല. അല്‍പ്പം കോണ്‍ഗ്രസും കേരളകോണ്‍ഗ്രസുമുണ്ട്. പാര്‍ട്ടി രണ്ടാവുന്നതിന് മുന്‍പ് തന്നെ ഞാന്‍ സമരങ്ങളുമായി സഹകരിച്ചിരുന്നു. ആദ്യം അച്ഛന്റെ പകരക്കാരനായാണ് പോയതെങ്കിലും പിന്നീട് എന്നെ നേരിട്ട് വിളിക്കാന്‍ തുടങ്ങി. 1962ല്‍ ഇന്ത്യാചൈനാ യുദ്ധത്തിന് മുന്‍പ് ഒരു വലിയ കര്‍ഷകസമരം സംഘടിപ്പിച്ചിരുന്നു. പത്ത് നാല്‍പ്പത്തിയഞ്ച് ദിവസം നീണ്ട് നിന്ന സമരം. ഒരുപാട് നേതാക്കളെ ആ സമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. അന്നത്തെ സമരത്തില്‍ ആദ്യ ദിവസം പങ്കെടുത്തവരുടെ കൂടെ ഞാനുമുണ്ടായിരുന്നു. എനിക്കന്ന് പതിനെട്ട് വയസ് കാണും. വെള്ളത്തൂവല്‍ വില്ലേജോഫീസ് പിക്കറ്റിംഗായിരുന്നു. ഏഴ്‌പേരാണ് അന്ന് പിക്കറ്റിംഗ് നടത്തിയത്. വലിയ മീറ്റിംഗ്. ആയിരക്കണക്കിന് ആളുകള്‍ ആ സമരത്തില്‍ പങ്കെടുത്തിരുന്നു. അന്ന് എന്നെ അറസ്റ്റ് ചെയ്തു. വൈകുന്നേരം വരെ പോലീസ് സ്‌റേഷനിലിരുന്നു. വൈകിട്ട് ഞങ്ങളെയെല്ലാം വിട്ടു. കോടതിയിലൊന്നും ഹാജരാക്കിയില്ല. എന്റെ ജീവിതത്തിലെ ആദ്യത്തെ അറസ്റ്റായിരുന്നു അത്.

പ്രീജിത്ത് രാജ് : സാധാരണ കൃഷിക്കാരനും തൊഴിലാളിയുമായിരുന്ന താങ്കളുടെ ജീവിതത്തില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ കൂടെ നില്‍ക്കാന്‍ ആശയപരമായ ദാര്‍ഢ്യത പകര്‍ന്നുതന്നത് ആരായിരുന്നു? അങ്ങനെ വല്ല വ്യക്തികളുമുണ്ടോ?

എം എം മണി : ഉണ്ട്. എനിക്കൊരു കൂട്ടുകാരനുണ്ട്. വാസുക്കുട്ടന്‍. അദ്ദേഹം പഠിച്ച് പ്രഫസറായി. ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. വാസുക്കുട്ടന് പാര്‍ട്ടി ഒന്നായിരിക്കുമ്പോഴേ അംഗത്വമുണ്ടായിരുന്നു. നല്ല പ്രാസംഗികന്‍ കൂടിയാണ് അദ്ദേഹം. വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രവര്‍ത്തകനായിരുന്നു. സിപിഐ എം രൂപം കൊണ്ടപ്പോള്‍ അതിന്റെ ഭാഗമായി വന്ന സ്റ്റുഡന്റ് ഫെഡറേഷന്റെ സംസ്ഥാന നേതാവായിരുന്നു വാസുക്കുട്ടന്‍. ഞങ്ങളുടെ ഈ പ്രദേശത്ത് നിന്ന് ആദ്യം ഉന്നത വിദ്യാഭ്യാസം നേടിയ ആളായിരുന്നു അദ്ദേഹം. വാസുക്കുട്ടന്റെ തറവാടാണ് എന്റെ വീടിന് സമീപം ഉണ്ടായിരുന്നത്. അന്നും ഇന്നും ഞങ്ങള്‍ സുഹൃത്തുക്കളാണ്. വാസുക്കുട്ടന് വലിയ പുസ്തക ശേഖരം ഉണ്ട്. മാര്‍ക്‌സിസവും ലെനിനിസവുമൊക്കെയുണ്ട് അതില്‍. വാസുക്കുട്ടനും ഞാനുമായുള്ള സൗഹൃദം വലിയതോതില്‍ രാഷ്ട്രീയബോധമുണ്ടാക്കുന്നതിന് സഹായകമായി. പുസ്തകങ്ങള്‍ വായിക്കുന്നതിനും വാസുക്കുട്ടന്‍ വായിച്ച പുസ്തകങ്ങളിലെ കാര്യങ്ങള്‍ പങ്കുവെക്കുന്നതിനും ചര്‍ച്ചകള്‍ നടത്തുന്നതിനുമുള്ള അവസരമുണ്ടായിരുന്നു. ലോകത്ത് നടക്കുന്ന രാഷ്ട്രീയ മുന്നേറ്റങ്ങളെ വാസുക്കുട്ടന്‍ എനിക്ക് പരിചയപ്പെടുത്തി തന്നു. വൈരുദ്ധ്യാത്മക ബൗദ്ധികവാദവും ചരിത്രപരമായ ബൗദ്ധികവാദവുമൊക്കെ വാസുക്കുട്ടനിലൂടെ ഞാന്‍ മനസിലാക്കി. ലോകത്ത് നടന്ന സാമൂഹിക വിപ്‌ളവങ്ങളുടെ നാള്‍വഴികള്‍ ഞാന്‍ മനസിലാക്കി. അവയുടെ പ്രസക്തി ബോധ്യപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് അതുവരെ ഒരു പൊതുബോധം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു. പ്രൊഫസര്‍ വാസുക്കുട്ടനോട് എനിക്ക് അങ്ങേയറ്റത്തെ കടപ്പാടുണ്ട്. വാസുക്കുട്ടനുമായുള്ള പരിചയത്തിലൂടെയാണ് ഞാന്‍ പാര്‍ട്ടിയെന്നാല്‍ സാമൂഹ്യവിപ്‌ളവമെന്ന അതിരുകളില്ലാത്ത ആകാശത്തേക്കുള്ള പറക്കലാണ് എന്ന് മനസിലാക്കിയത്.

പ്രീജിത്ത് രാജ് : പാര്‍ട്ടി അംഗത്വത്തിലേക്ക് വരുന്നത് എപ്പോഴാണ്?

എം എം മണി : വാസുക്കുട്ടന്‍ സഖാവ് പകര്‍ന്ന് തന്ന അറിവുകള്‍ കൂടിയായപ്പോള്‍ അന്ന് നാട്ടിലെ കമ്യൂണിസ്‌റ് പാര്‍ട്ടിയുടെ നേതാവായിരുന്ന സഖാവ് ടികെ ചന്ദ്രനെ ഞാന്‍ കണ്ടു. എനിക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം അറിയിച്ചു. അദ്ദേഹം ചിരിച്ചു, എന്റെ തോളില്‍ തട്ടി. നേരത്തെ ഞങ്ങള്‍ തമ്മില്‍ പരിചയമുണ്ട്. നാളെയൊരു കണ്‍വെന്‍ഷന്‍ ഉണ്ട്. കൃഷിക്കാരുടെയാണ്. വെള്ളത്തൂവലില്‍ വെച്ച്. പോകാവോ എന്ന് ചന്ദ്രന്‍ സഖാവ് ചോദിച്ചു. ഞാന്‍ സമ്മതം മൂളി. വെള്ളത്തൂവലിലെ കര്‍ഷകകണ്‍വെന്‍ഷനില്‍ രൂപീകരിച്ച ദേവീകുളം താലൂക്ക് കമ്മറ്റിയില്‍ എന്നെ കൂടെ ഉള്‍പ്പെടുത്തി. അന്ന് തുടങ്ങിയ എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇന്നുവരെ ഞാന്‍ പിന്തിരിഞ്ഞ് നടക്കാന്‍ ശ്രമിച്ചിട്ടില്ല. നിരന്തരമായ പ്രവര്‍ത്തനങ്ങള്‍. മുന്നേറ്റങ്ങള്‍. ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തെ തുടര്‍ന്ന് 1966ല്‍ എനിക്ക് സിപിഐ എം മെമ്പര്‍ഷിപ്പ് തന്നു. കുഞ്ചിത്തണ്ണി ബ്രാഞ്ചില്‍.

അക്കാലത്ത് ഇടുക്കിയില്‍ പാര്‍ട്ടി ബ്രാഞ്ചുകളും മെമ്പര്‍മാരും കുറവായിരുന്നു. പാര്‍ട്ടി കെട്ടിപ്പടുക്കുന്ന കാലമാണ്. ഉള്ളവര്‍ നന്നായി സംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും. ദേവീകുളം താലൂക്കിലെ പാര്‍ട്ടി ജനറല്‍ബോഡി വിളിച്ചാല്‍ നാല്‍പ്പതോളം പേര്‍ കൂടും അത്രയേ ഉള്ളു. അവിടെ നിന്നാണ് ഇന്നത്തെ അവസ്ഥയിലേക്ക് വളര്‍ന്നത്. വളര്‍ത്തിയത്. എന്റെ ബ്രാഞ്ചില്‍ സജീവമായി പ്രവര്‍ത്തിച്ചു. ദേവികുളം താലൂക്കില്‍ ഏറ്റവും നന്നായി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന ബ്രാഞ്ചായിരുന്നു കുഞ്ചിത്തണ്ണി. ഞങ്ങള്‍ ചെറുപ്പക്കാരുടെ ഒരു സെറ്റുണ്ടായിരുന്നു. ആ നാട്ടിലെ സകല കാര്യങ്ങള്‍ക്കും ഞങ്ങളായിരുന്നു മുന്നില്‍. എട്ടാം പാര്‍ട്ടികോണ്‍ഗ്രസിനൊക്കെയുള്ള ഞങ്ങളുടെ പങ്കാളിത്തം ഉജ്ജ്വലമായിരുന്നു. ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസ് നിറയെ റെഡ് വളണ്ടിയര്‍മാര്‍. രണ്ട്, മൂന്ന് ബസ് നിറയെ ബഹുജനങ്ങള്‍, ഒരു ബ്രാഞ്ചില്‍ നിന്ന്.

പ്രീജിത്ത് രാജ് : ഇതിനിടയില്‍ ഒരിക്കലും സഖാവിന്റെ പാര്‍ട്ടി ജീവിതത്തില്‍ പാളിച്ചകള്‍ വന്നിട്ടില്ലേ?

എം എം മണി : എന്റെ രാഷ്ട്രീയ ജീവിതത്തില്‍ പാളിപ്പോവാനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നു. 1968ല്‍ പാര്‍ട്ടിക്കകത്ത് സെക്ടേറിയനിസം വന്നു. ഇടതുപക്ഷ തീവ്രവാദം. ആ സമയത്തായിരുന്നു പുല്‍പ്പള്ളി പോലീസ് സ്‌റേറഷന്‍ ആക്രമണം നടന്നത്. അന്ന് യുവാവായ എനിക്ക് അതല്ലേ ശരിയായ വഴി എന്ന് സംശയം തോന്നി. രക്തരൂക്ഷിത വിപ്‌ളവം. കെ അജിത, കുന്നിക്കല്‍ നാരായണന്‍, മന്ദാകിനി നാരായണന്‍, ഫിലിപ്പ് എം പ്രസാദ്, വെള്ളത്തൂവല്‍ സ്റ്റീഫന്‍. എന്റെ ഒന്നിച്ച് സിപിഐ എമ്മില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് സ്റ്റീഫന്‍. ഞാന്‍ പാര്‍ട്ടി അംഗമാവുമ്പോള്‍ സ്‌ററീഫന്‍ വെള്ളത്തൂവല്‍ ബ്രാഞ്ച് മെമ്പറാണ്. ഇടയ്ക്കിടക്ക് ഞങ്ങള്‍ തമ്മില്‍ കാണാറുണ്ട്. സംസാരിക്കാറുണ്ട്. അങ്ങനെ തീവ്രഇടതുപക്ഷമാണ് ശരി എന്ന ധാരണയിലേക്ക് പൂര്‍ണമായും എത്തുന്നതിന് തൊട്ടുമുന്‍പാണ് പാര്‍ട്ടി ഒരു പഠനക്‌ളാസ് സംഘടിപ്പിച്ചത്. ഞാനതില്‍ പങ്കെടുത്തു. വിപ്‌ളവം എന്നാല്‍ എന്താണ്? നക്‌സലിസം ഉയര്‍ത്തുന്ന ആശയങ്ങളെന്താണ്? യഥാര്‍ത്ഥ മാര്‍ക്‌സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തിലുള്ള തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ കാഴ്ചപ്പാട് എന്താണ്? എന്നിങ്ങനെ ശരിയായ ദിശാബോധം പകര്‍ന്ന സംഘടനാ വിദ്യാഭ്യാസമായി ആ ക്‌ളാസ് മാറി. സഖാവ് പി ഗോവിന്ദപിള്ളയായിരുന്നു ക്‌ളാസെടുത്തത്. എന്റെ പാളിപ്പോകാനൊരുങ്ങിയ ചിന്തകളെ പിജി യുടെ ക്‌ളാസ് പിടിച്ചുകെട്ടി. എനിക്ക് ശരിയായ ദിശാബോധം പകര്‍ന്നുനല്‍കി. ചരിത്രം അവരുടെ വഴി ശരിയായില്ല എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്നു. വെള്ളത്തൂവല്‍ സ്റ്റീഫന്‍ ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൊന്നുമില്ല. ഉപദേശിയാണ്. ഇടത് തീവ്രവാദ രാഷ്ട്രീയത്തിന്റെ കേരള വര്‍ത്തമാനമാണത്.

പ്രീജിത്ത് രാജ് : ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. അവരുടെ കണ്ണീരൊപ്പാനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങളില്‍ സഖാവ് നേതൃത്വം വഹിച്ചിട്ടുണ്ടല്ലോ? ആ സമര വഴികള്‍ ഇടുക്കിയിലെ തൊഴിലാളികളെ കരുത്തുറ്റവരാക്കിയ ചരിത്രം കൂടിയല്ലേ? ഇടുക്കിയിലെ തോട്ടത്തിന്റെ കഥകള്‍ ഓര്‍മയിലുണ്ടോ? ആ കാലത്ത് താങ്കള്‍ സിപിഐ എം ഭാരവാഹിയായിരുന്നോ?

എം എം മണി : 1970ല്‍ ഞാന്‍ സിപിഐ എം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയാണ്. ബൈസണ്‍വാലി ലോക്കല്‍ കമ്മറ്റി. ആദ്യം ഒരു പഞ്ചായത്തായിരുന്നു. അപ്പോഴാണ് രാജക്കാട് മേഖലയില്‍ പാര്‍ട്ടിയുടെ അടിത്തറ കൂടുതല്‍ വിപുലപ്പെടുത്തണം എന്ന് തീരുമാനിച്ചത്. അങ്ങനെ ലോക്കല്‍ കമ്മറ്റി അഞ്ച് പഞ്ചായത്തിലേക്ക് വ്യാപിപ്പിച്ചു. അവിടെയൊന്നും മെമ്പര്‍മാരില്ല. ഗ്രൂപ്പില്‍ ചേര്‍ത്ത് പാര്‍ട്ടി എന്താണെന്ന് മനസിലാക്കി അവരെ സിപിഐ എമ്മിലേക്ക് കൊണ്ടുവരണം. വലിയ ഉത്തരവാദിത്തമാണ്. ഓടി നടന്ന് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. വലിയ പ്രദേശവുമാണ്. ലോക്കല്‍ കമ്മറ്റിയുടെ പേര് മാറ്റി രാജാക്കാട് ലോക്കല്‍ കമ്മറ്റി എന്നാക്കി മാറ്റുകയും ചെയ്തു. 71ലാണ് രാജാക്കാട് ലോക്കല്‍ കമ്മറ്റിയുടെ സെക്രട്ടറിയാവുന്നത്. ഞങ്ങള്‍ ആ മേഖലയിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു. 68മുതല്‍ അവരെ സംഘടിപ്പിക്കുന്നുണ്ടെങ്കിലും രാജക്കാട് പ്രദേശത്തുള്ള തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുക എന്ന ദൌത്യം വളരെ ഭാരിച്ച ഉത്തരവാദിത്തം തന്നെയായിരുന്നു.

തമിഴ്‌നാട്ടില്‍ നിന്ന് കങ്കാണികള്‍ വഴി കൊണ്ടുവരുന്ന തൊഴിലാളികളാണ് അന്ന് തോട്ടം മേഖലയില്‍ ജോലി ചെയ്തിരുന്നത്. കങ്കാണിക്കാശ് കൊടുത്ത് തൊഴിലാളികളെ കൊണ്ടുവരും ജോലി ചെയ്യിക്കും. എട്ടണ, പത്തണ കൂലി. ആണ്ടോടാണ്ട് പണിയാണ്. ഒരു ആനുകൂല്യവും ജോലി സ്ഥിരതയും ഒന്നുമില്ല. തോട്ടം മുതലാളി ജോലി നിര്‍ത്തി പോവാന്‍ പറഞ്ഞാല്‍ പൊയ്‌ക്കൊള്ളണം. ജോലി സമയം മുതലാളിക്ക് തോന്നുന്നത് പോലെയാണ്. വെട്ടമുള്ള സമയം വരെ പണി തന്നെ. കുടുംബസമേതമാണ് ഈ തൊഴിലാളികള്‍ തോട്ടത്തില്‍ പണിക്ക് വരുന്നത്. ആണ്ടോടാണ്ടാണ് കൂലി തീര്‍ക്കുന്നത്. മിക്കവര്‍ക്കും മിച്ചം കൂലി കാണില്ല. കടക്കാരാണ് ഭൂരിപക്ഷവും. കടമുള്ളവര്‍ തടവുകാരെപ്പോലെയാണ്. ജോലി ചെയ്ത് വീട്ടണം. കടത്തിന് പലിശയും പിഴപ്പലിശയും ഈടാക്കുന്ന മനുഷ്യത്വമില്ലാത്ത മുതലാളിമാരാണ് ഏറെയും. അവരോട് മറുത്ത് വല്ലതും പറഞ്ഞാല്‍ പിന്നെ തൊഴിലാളികള്‍ക്ക് ക്രൂരമായ മര്‍ദ്ദനമായിരിക്കും. തൊഴിലാളികളുടെ ചോരയും കണ്ണീരുമിറ്റാത്ത തോട്ടങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. ഏലത്തോട്ടങ്ങള്‍ക്കും തേയിലത്തോട്ടങ്ങള്‍ക്കും റബ്ബര്‍തോട്ടങ്ങള്‍ക്കുമെല്ലാം കാപ്പിത്തോട്ടങ്ങള്‍ക്കുമെല്ലാം ഒരുപാട് കഥകള്‍ പറയുവാനുണ്ടാവും. ആ കഥകളിലെ ഇരകളെ സംഘടിപ്പിക്കാനാണ് ഞങ്ങള്‍ ഇറങ്ങിത്തിരിച്ചത്.

എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏറ്റവുമധികം ഇടപെട്ടിട്ടുള്ളത് കൃഷിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും പ്രശ്‌നങ്ങളിലാണ്. കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കലിനെതിരായും സ്ഥിരാവകാശത്തിനായും പട്ടയത്തിനുവേണ്ടിയും നടത്തിയ നിരവധി പോരാട്ടങ്ങള്‍ ഇടുക്കിയിലുണ്ട്. വിവരണാതീതമായ സമരപോരാട്ടങ്ങള്‍. മുന്‍ഗാമികളായ സഖാക്കളുടെ പാത പിന്തുടരുകയായിരുന്നു ഞങ്ങള്‍. ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങളില്‍ ഞങ്ങളെടുത്ത നിലപാടുകളായിരുന്നു ശരി എന്ന് എതിരാളികള്‍ പോലും സമ്മതിക്കും. കുടിയേറ്റക്കാര്‍ക്ക് വേണ്ടി നിലകൊള്ളുകയും കൈയ്യേറ്റക്കാരെ എതിര്‍ക്കുകയും ചെയ്യുന്ന ഒരു നിലപാടാണ് നമ്മുടെ പാര്‍ട്ടിക്കുള്ളത്. സഖാവ് എ കെ ജി കുടിയേറ്റക്കാര്‍ക്ക് വേണ്ടി നിലകൊണ്ടത് ഓര്‍മ്മവേണം. ആ സമീപനത്തില്‍ നിന്നും മാറിയ ഒരു നിലപാടാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് മൂന്നാര്‍മിഷന്‍ എന്ന പേരില്‍ നടത്തിയ പ്രഹസനം. അതുകൊണ്ടാണ് ഞങ്ങള്‍ ആ ദൗത്യത്തെയും ഗവണ്‍മെന്റിന്റെ അത്തരത്തിലുള്ള ചില നീക്കങ്ങളെയും എതിര്‍ത്തത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗത്തുള്ളവര്‍ സുരേഷ്‌കുമാര്‍ പൂച്ചയെപോലെ വന്ന് ന്യൂസ് ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് കെട്ടിടങ്ങള്‍ ഇടിച്ച് കളിച്ചപ്പോള്‍ കൊള്ളാം കൊള്ളാം എന്ന് പറഞ്ഞ് കൈയടിച്ചു. ആരും ആ സമയത്ത് ഇവിടുത്തെ യാഥാര്‍ത്ഥ്യം മനസിലാക്കിയില്ല. ഇടുക്കിയിലെ മൂന്നാര്‍ മിഷന്‍ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കില്‍ ഇടുക്കിയിലെ ജനങ്ങള്‍ സിപിഐ എംനെ വെറുത്തേനെ. സംഘടന ഇല്ലാതായേനെ. മൂന്നാര്‍ കോളനിയിലെ പതിനായിരക്കണക്കിന് സാധാരണക്കാരുടെ നെഞ്ചിലൂടെ ജെ സി ബി കയറ്റിയിറക്കിയാല്‍ എല്ലാം ശരിയാവും എന്നത് മിഥ്യാധാരണ മാത്രമായിരുന്നു. പാര്‍ട്ടിക്ക് ജനങ്ങളുടെ കൂടെ നില്‍ക്കാനേ കഴിയൂ. അവന്റെ കണ്ണീരൊപ്പാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല. ആ കണ്ണീരുണ്ടാക്കുന്നത് പൂച്ചയായാലും പുലിയായാലും ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്ന പാര്‍ട്ടിക്ക് കണ്ണടച്ചിരുട്ടാക്കാന്‍ സാധിക്കില്ല. വന്‍കിട കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാനായിരുന്നു മൂന്നാര്‍ മിഷന്‍ വിഭാവനം ചെയ്തത്. അത് അട്ടിമറിച്ചു. സുരേഷ്‌കുമാറും രാജുനാരായണ സ്വാമിയും കൂടി കാണിച്ച പുകിലുകള്‍ ചില്ലറയാണോ. ഇത്രയും ഇടിച്ച് നിരത്താന്‍ വന്നവര്‍ എത്ര ഭൂമി തിരികെ പിടിച്ചു? മൂന്നാര്‍മിഷന് ചിലവായ തുകക്ക് മാര്‍ക്കറ്റ് റേറ്റില്‍ ഭൂമി വാങ്ങിയാല്‍ ഇതിലുമധികം ഭൂമി സര്‍ക്കാരിന് സ്വന്തമാക്കാമെന്ന് ചില വിദ്വാന്‍മാര്‍ പറഞ്ഞ് കേട്ടു. അത്രയേയുള്ളു. ചിലരുടെ പ്രതിച്ഛായ നന്നാക്കാനുള്ള മാര്‍ക്കറ്റിംഗ് പരിപാടിയായി മാറിയ മൂന്നാര്‍മിഷന്‍ ചില മാധ്യമങ്ങളും ബ്യൂറോക്രാറ്റുകളും ചേര്‍ന്നുള്ള സിന്‍ഡിക്കേറ്റ് പരിപാടി മാത്രമായിരുന്നു.

ഞങ്ങളുടെ പ്രദേശത്ത് കൂടുതലുണ്ടായിരുന്നത് ഏലതോട്ടമായിരുന്നു. മൂന്നാര്‍, ദേവികുളം, പീരുമേട് മേഖലയില്‍ തേയിലത്തോട്ടമാണ് കൂടുതലുള്ളത്. ഉടുമ്പന്‍ചോല താലൂക്കിലാണ് ഞങ്ങള്‍ പ്രധാനമായും തൊഴിലാളികളെ സംഘടിപ്പിച്ചത്. അതിന് മുന്‍പ് കണ്ണന്‍ദേവന്‍ കമ്പനിയിലും പീരുമേട്ടിലുമൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒന്നായിരിക്കുന്ന കാലത്ത് തന്നെ തൊഴിലാളികളെ സംഘടിപ്പിച്ചുണ്ട്. പാര്‍ട്ടി രണ്ടായപ്പോള്‍ സിപിഐ എം ആ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നിന്നു. കണ്ണന്‍ദേവന്‍ പോലുള്ള കമ്പനികള്‍ തൊഴിലാളികളെ ചൂഷണം ചെയ്ത് രക്തമൂറ്റിക്കുടിച്ച് തടിച്ച കൊഴുത്ത അട്ടകളായിരുന്നു. അവരൊന്നും ഒരു ആനുകൂല്യവും നല്‍കിയിരുന്നില്ല. പ്ലാന്റേഷന്‍ ലേബര്‍ ആക്ടുപോലുള്ള എല്ലാം സമരങ്ങളുടെ ഉത്പന്നമായിരുന്നു, ഞങ്ങള്‍ പോരാടി നേടിയുണ്ടാക്കിയ കാര്യങ്ങളാണ് അവയെല്ലാം. വെള്ളക്കാരായിരുന്നു മഹാഭൂരിപക്ഷം തോട്ടങ്ങളും പണ്ട് നടത്തിയിരുന്നത്. ഏലത്തോട്ടങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും ഉടമകള്‍ തമിഴ്‌നാട്ടുകാരായ മുതലാളിമാര്‍ ആയിരുന്നു. അവിടങ്ങളിലൊക്കെ ജോലി ചെയ്യുന്ന തൊഴിലാളികളെ സംഘടിപ്പിച്ച് അതി ബൃഹത്തായ സമരങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. തൊഴിലാളികളെ മനുഷ്യരായി പരിഗണിക്കാന്‍ മുതലാളിമാരെ നിര്‍ബന്ധിതരാക്കി. അവര്‍ ഞങ്ങളുടെ സമരത്തിന്റെ മുദ്രാവാക്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി.

തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന തൊഴിലാളികള്‍ ഞങ്ങളുടെ സംഘടനയില്‍ ചേര്‍ന്നാല്‍ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയാല്‍ അവരെ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ നിന്ന് പുറത്താക്കുമായിരുന്നു. ഊരുവിലക്ക്. കാരണം തമിഴ്‌നാട്ടിലെ തോട്ടം മുതലാളിമാര്‍ക്ക് അവിടെ തിരുവായ്ക്ക് എതിര്‍വായുണ്ടായിരുന്നില്ല. തത്വത്തില്‍ തൊഴിലാളികള്‍ അവിടെ ചെന്നാലും അടിമകള്‍ ആയിരുന്നു. ഹരിജനങ്ങളാണ് തോട്ടം തൊഴിലിന് വേണ്ടി വരുന്നവരില്‍ ഭൂരിപക്ഷവും. ആടുമാടുകളുടെ ജീവിതവും അവരുടെ ജീവിതവും തമ്മിലുള്ള അതിര്‍വരമ്പ് പലപ്പോഴും നമുക്ക് നിര്‍ണയിക്കാന്‍ സാധിക്കുമായിരുന്നില്ല. തൊഴിലാളിക്ക് അരിയാഹാരത്തിന് കാല്‍പ്പിടി അരിയേ കൊടുക്കുകയുള്ളു. കപ്പാപ്പിടി എന്ന തമിഴ്‌നാട്ടിലെ അളവാണ് കാല്‍പ്പിടി. ആഴ്ചയില്‍ ഒരിക്കലാണ് ഈ 'ഔദാര്യം'. പിന്നെ ഗോതമ്പോ, ചോളമോ കൊടുക്കും അതുകൊണ്ട് കഴിഞ്ഞുകൊള്ളണം. ജീവിതം മൃഗതുല്യമാണ്. എല്ലാവിധ ചൂഷണങ്ങളും ഉണ്ട്. ലൈംഗിക ചൂഷണങ്ങള്‍ക്കായി ഇരതേടിയെത്തുന്ന കുറുനരികളെപോലെ മുതലാളിമാരും സില്‍ബന്ധികളും അവരുടെ ചില അതിഥികളും അങ്ങിങ്ങ് നടന്നു. പാവം തൊഴിലാളികള്‍ക്ക് അതൊന്നും ചോദ്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരുന്നില്ല. അവരുടെ ശബ്ദം മുതലാളിയുടെ നേര്‍ക്ക് ഒരിക്കലും പൊങ്ങാത്ത വിധത്തിലാണ് മുതലാളിമാര്‍ തൊഴിലാളികളെ കൈകാര്യം ചെയ്തത്. ആ അവസരത്തിലാണ് ഞങ്ങള്‍ അവരെ സംഘടിപ്പിക്കാന്‍ ഇറങ്ങിതിരിച്ചത്.തൊഴിലാളികളുടെ ശബ്ദമായി മാറാന്‍ പാര്‍ട്ടിക്ക് സാധിച്ചു.

1968ല്‍ മുന്നൂറേക്കര്‍ എന്ന സ്ഥലത്ത് ദേവികുളം എസ്റ്റേറ്റ് യൂണിയനുണ്ടാക്കി തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശങ്ങള്‍ക്കായി പോരാടി. സഖാക്കള്‍ ജോസഫ് ചാവേലിയും വരദനും ഞാനുമൊക്കെ ആ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 1969ല്‍ ഗാന്ധിപ്പാറ മുക്കുടി പ്രദേശത്ത് യൂനിയനുണ്ടാക്കി. 197072കളില്‍ ബൈസണ്‍വാലി, ഇരുട്ടള, വണ്ടണ്‍മേട്, ചക്കുവള്ളം, അറുവിലാസം, പുളിയന്‍മല, കണ്ണപ്പറ, കാഞ്ചിയാര്‍ തുടങ്ങിയിടങ്ങളിലൊക്കെ യൂനിയമുണ്ടാക്കി. തൊഴിലാളികളെ സംഘടിപ്പിച്ച് പ്രവര്‍ത്തിച്ചു. ഈ മേഖലകളിലെല്ലാം യാത്ര ചെയ്തു. കിലോമീറ്ററുകള്‍ നടന്നു. കുന്നും മലയും കയറിയിറങ്ങി. പ്രതികരിക്കാനുള്ള ശക്തിയില്ലാതെ മൃഗങ്ങളെപ്പോലെ ഒതുങ്ങി കഴിഞ്ഞ തൊഴിലാളികളെ നട്ടെല്ലുള്ളവരാക്കി, പ്രതികരണശേഷിയുള്ളവരാക്കി, ബോധമുള്ള മനുഷ്യരാക്കി, വര്‍ഗബോധമുള്ളവരാക്കി തീര്‍ക്കുന്നതില്‍ ഞങ്ങളെല്ലാം വിശ്രമമില്ലാത്ത സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തി.

തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തോട്ടങ്ങളിലെ തൊഴിലാളികളെ സംഘടിപ്പിച്ച സഖാക്കളും ഇടുക്കിയിലേതുപോലെ വലിയ ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു. കാല്‍പ്പിടി അരിയില്‍ നിന്നും കണക്ക് പറഞ്ഞ് കൂലി വാങ്ങുന്നയിടത്തേക്ക് തൊഴിലാളികളെ ഞങ്ങള്‍ക്ക് നയിക്കാന്‍ സാധിച്ചു. ജോലി സ്ഥിരതയ്ക്ക് വേണ്ടി, മറ്റ് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച പോരാട്ടങ്ങള്‍ നിരവധിയാണ്. ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളികളായിരുന്നു ഇതില്‍ ഏറ്റവും സംഘടിതമായിരുന്ന വിഭാഗമായിരുന്നത്. ചുവന്നകൊടിയുടെ കീഴില്‍ അവര്‍ സ്വാതന്ത്യ്രത്തിന്റെ, അവകാശങ്ങളുടെ, പോരാട്ടത്തിന്റെ നീലാകാശങ്ങളിലേക്ക് മുഷ്ടികള്‍ ചുരുട്ടിയെറിഞ്ഞു.

പ്രീജിത്ത് രാജ് : അടിയന്തരാവസ്ഥയെ ഇടുക്കിയിലെ പാര്‍ട്ടി എങ്ങനെയാണ് അഭിമുഖീകരിച്ചത്?

എം എം മണി : 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് വരെ ഞാന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി പാര്‍ട്ടി കമ്മറ്റികളെ ഏകോപിപ്പിച്ച് കേന്ദ്രീകരിച്ച് കമ്മറ്റികളുണ്ടാക്കി പ്രവര്‍ത്തിക്കണം എന്ന് തീരുമാനിച്ചു. കാരണം പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ അത് അനിവാര്യമായിരുന്നു. ഒരു സംഘം ആളുകള്‍ ഒളിവിലാണ്. അറസ്റ്റ് വ്യാപകമായി നടക്കുന്നുണ്ട്. അങ്ങനെ താലൂക്ക് കമ്മറ്റികള്‍ രൂപീകരിച്ചു. പതിനാറ് പഞ്ചായത്തുകളുള്ള ദേവീകുളം താലൂക്ക് കമ്മറ്റി. ഉടുമ്പന്‍ചേല താലൂക്കിലെ എട്ട് പഞ്ചായത്തുകള്‍ കൂടി ഇതില്‍പ്പെടും. ആ കമ്മറ്റിയുടെ സെക്രട്ടറിയായിരുന്നു ഞാന്‍. ആ വലിയ ഭൂപ്രദേശത്ത് അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ സജീവമായി. പ്രകടനങ്ങള്‍, പോസ്റ്ററിംഗ്, അതിനിടയില്‍ അറസ്‌ററ്, വാറണ്ട്, ഡി ഇ ആര്‍ കേസ്, മിസ ഞാന്‍ പതിനാറ് മാസം ഒളിവില്‍ കഴിഞ്ഞു. പിന്നെ എന്നെ അറസ്‌റ് ചെയ്തു. പതിമൂന്ന് ദിവസം എന്നെ അടിമാലി പോലീസ് സ്‌റേറഷനില്‍ വിലങ്ങഴിക്കാതെ കസ്റ്റഡിയില്‍ വെച്ചു. അന്ന് പൌരാവകാശം ഇല്ലാത്തതുകൊണ്ട് കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല. അത് കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കി മൂപ്പത്തിയൊന്ന് ദിവസം ജയിലില്‍ കിടന്നു. പതിനഞ്ച് ദിവസം ദേവീകുളം സബ്ജയിലിലും പതിനാറ് ദിവസം പീരുമേട് സബ്ജയിലിലും തടവില്‍ കഴിഞ്ഞു.

ഞാന്‍ ഒളിവില്‍ കഴിഞ്ഞ ഘട്ടത്തില്‍ പോലീസ് വേട്ടനായ്ക്കളെപ്പോലെ നിരന്തരം വീട്ടില്‍ വരുമായിരുന്നു. അര്‍ധരാത്രികളിലും പുലര്‍ച്ചകളിലും അവര്‍ വീട്ടില്‍ മുട്ടി വിളിച്ചു. റെയ്ഡ്. വീട്ടിലുള്ളവരെ പുലഭ്യം പറഞ്ഞു. ഒരു ഘട്ടത്തില്‍ എന്നെ പിടികിട്ടാഞ്ഞപ്പോള്‍ എന്റെയൊരനയിനെ പോലീസ് പിടിച്ചുകൊണ്ടുപോയി. ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന്‍ അയാള്‍ മരണപ്പെട്ടു.

അടിയന്തരാവസ്ഥ കാലത്ത് ഞാന്‍ നാട്ടിലെ തൊഴിലാളികളുടെ ഇടയില്‍ ജീവിച്ചു. അവരുടെ കണ്ണിലെ കൃഷ്ണമണിപോലെ അവര്‍ എന്നെ സൂക്ഷിച്ചു. ഓരോരോ വിവരങ്ങളും അവര്‍ എനിക്കെത്തിച്ചു തന്നു. അപ്രതീക്ഷിതമായാണ് പോലീസ് എന്നെ പിടിച്ചത്. എന്റെ വീടിനടുത്ത് ഇരുപതേക്കര്‍ എന്ന സ്ഥലത്ത് ഒരു മീറ്റിംഗ് കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ചിരുന്നു. അവരുടെ പ്രസംഗം കേട്ടപ്പോള്‍ അത് ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ പുറത്തേക്കിറങ്ങി. ആള്‍ക്കൂട്ടിന്റെ പിറകില്‍ ദൂരെ മാറിയിരുന്ന് അവരുടെ പ്രസംഗം കേട്ടു. പ്രസംഗത്തില്‍ മുഴുകിയിരുന്നത് കൊണ്ട് കരോട്ടില്‍ നിന്ന് മഫ്ടിയില്‍ വന്ന രണ്ട് പോലീസുകാരെ ഞാന്‍ കണ്ടില്ല. ഏതോ കോണ്‍ഗ്രസുകാരന്‍ ഒറ്റിയതാണ്. തൊഴിലാളികള്‍ ചത്തുവീണാലും എന്നെ ചതിക്കില്ല. പോലീസുകാര്‍ എന്നെ കയറി പിടിച്ചു. ഞാന്‍ ഒന്ന് കുതറി. അവരോട് അധികം എതിര്‍ത്താല്‍, അവരെ പ്രതിരോധിച്ചാല്‍ കുഴപ്പമാവും. കാരണം തൊഴിലാളികളും ഒളിവിലിരിക്കുന്ന മറ്റ് സഖാക്കളും പോലീസുകാരെ അടിച്ച് കൊല്ലും. പ്രശ്‌നമാവും. പണ്ട് കരിവെള്ളൂരില്‍ പുഴയില്‍ വീണ് ചത്ത പോലീസുകാരന്റെ മരണം പോലെ ഇവിടെയും സംഭവിക്കും. എനിക്ക് വേണമെങ്കില്‍ തൊഴിലാളികളുടെ ബലത്തില്‍ രക്ഷപ്പെടാമായിരുന്നു. പക്ഷെ, വേട്ടനായ്ക്കളെ പോലെ പോലീസ് ഇവിടേക്ക് ഓടിയെത്തും പാവങ്ങളുടെ വീട്ടില്‍ താണ്ഡവമാടും സഹോദരിമാരുടെ മടിക്കുത്തഴിക്കും. തല്ലും കൊല്ലും. അതിലും നല്ലത് പിടികൊടുക്കുന്നതാണെന്ന് തോന്നി. പോലീസിന് കീഴടങ്ങി.

പ്രീജിത്ത് രാജ് : 1972ലാണല്ലോ ഇടുക്കി ജില്ല രൂപം കൊള്ളുന്നത്. അതിനുശേഷമുള്ള താങ്കളുടെ സംഘടനാ ജീവിതം വിശദമാക്കാമോ?

എം എം മണി : 1972ലാണ് സിപിഐ എം ഇടുക്കി ജില്ലാകമ്മറ്റിയും രൂപം കൊള്ളുന്നത്. 1974ല്‍ പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ കമ്മറ്റിയില്‍ എന്നെ ഉള്‍പ്പെടുത്തി. സഖാവ് കെകെ ചെല്ലപ്പനായിരുന്നു ജില്ലാ സെക്രട്ടറി. ആലപ്പുഴയില്‍ നിന്നുള്ള സഖാവാണ്. പത്ത് വര്‍ഷം അദ്ദേഹമായിരുന്നു ഇടുക്കിയുടെ ജില്ലാ സെക്രട്ടറി. ഞങ്ങളെയൊക്കെ വളര്‍ത്തികൊണ്ടുവന്ന, ഉയര്‍ത്തിക്കൊണ്ടുവന്ന സഖാവ്. 1977ല്‍ സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറായി. 1985ലാണ് ജില്ലാ സെക്രട്ടറിയാവുന്നത്. എട്ട് സമ്മേളനങ്ങള്‍ എന്നെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഏതാണ്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍. അതിനിടയില്‍ ഒരു ഘട്ടത്തില്‍ ഞാനൊഴിവായപ്പോള്‍ സഖാവ് ജയചന്ദ്രന്‍ സെക്രട്ടറിയായി. അതിനുശേഷം നടന്ന സമ്മേളനം വീണ്ടും എന്നെ ജില്ലാ സെക്രട്ടറിയാക്കി തെരഞ്ഞെടുത്തു. പിന്നീട് പാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറായി.

ഈ കാലയളവിലെല്ലാം ഞാന്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ കൂടെയുണ്ട്. ദേവീകുളം താലൂക്ക് കമ്മറ്റിയുടെ സെക്രട്ടറി. കോട്ടയം ജില്ലയായിരുന്നപ്പോള്‍ ജില്ലാ കര്‍ഷകസംഘത്തിന്റെ വൈസ്പ്രസിഡന്റ്. ഇടുക്കി ജില്ലയായപ്പോള്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ ഭാരവാഹിത്വത്തില്‍ നിരവധി വര്‍ഷം പ്രവര്‍ത്തിച്ചു. തോട്ടം തൊഴിലാളി യൂനിയന്റെ ആദ്യകാലത്തെ സംഘാടകന്‍മാരിലൊരാളായും ഭാരവാഹിയായും പ്രവര്‍ത്തിക്കാന്‍ സാധിച്ചു. തോട്ടമുടമകള്‍ക്ക് സമരക്കാര്‍ക്കെതിരെ കേയുകൊടുക്കുക എന്നത് ഒരു ഹരമാണ്. അന്നും ഇന്നും. പോലീസധികാരികള്‍ അവരുടെ കൈയ്യില്‍ നിന്ന് ചില്ലറകിട്ടുന്നതുകൊണ്ട് എന്നും അതിന് കൂട്ടുനില്‍ക്കുകയും ചെയ്യും. അങ്ങനെ നിരവധി കേസുകള്‍ എന്റെ പേരിലുണ്ടായിരുന്നു. ഇടുക്കിയിലെ തോട്ടങ്ങളില്‍ എന്ത് പ്രക്ഷോഭവും കശപിശയും നടന്നാലും ഞാന്‍ അവിടെ പോയാലും ഇല്ലെങ്കിലും ഒന്നാം പ്രതി സ്ഥാനം എനിക്ക് തന്നെയായിരുന്നു. തോട്ടമുടമകള്‍ക്ക് എന്നോട് അത്രയ്ക്ക് വിദ്വേഷമുണ്ട്. എന്റെ കൂടെ തൊഴിലാളികളുടെ മഹാ പ്രസ്ഥാനം ഇല്ലായിരുന്നെങ്കില്‍ അവര്‍ എന്നെ പണ്ടേ തീര്‍ത്തേനെ. തൊഴിലാളി ശക്തിയെ മുതലാളിമാര്‍ക്ക് എന്നും ഭയമാണ്.

പ്രീജിത്ത് രാജ് : ഇടുക്കിയിലെ ഭൂമി എന്നും ഒരു വിഷയമായിരുന്നു. കുടിയേറ്റവും കൈയ്യേറ്റവുമൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളാണ്. അത്തരം വിഷയങ്ങളെ എങ്ങനെയാണ് കാണുന്നത്?

എം എം മണി : ഇടുക്കിയിലെ ഭൂമി പലതരത്തിലുള്ളവയുണ്ട്. സായ്പന്‍മാര്‍ക്ക് ബ്രിട്ടീഷുകാരുടെ കാലത്ത് തോട്ടം കൃഷിനടത്താന്‍ ഭൂമി കൊടുത്തിട്ടുണ്ട്. ഇത്തരം തോട്ടങ്ങള്‍ക്കുള്ള ഭൂമി രാജഭരണ കാലത്ത് നല്‍കിയതുമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് നല്‍കിയതുമുണ്ട്. കണ്ണന്‍ദേവന്‍ ഭൂമിയൊക്കെ അത്തരത്തില്‍ പാട്ടത്തിന് കൊടുത്തതാണ്. അത് പൂഞ്ഞാര്‍ രാജാവാണ് നല്‍കിയത്. ഏലം കൃഷിക്ക് വേണ്ടി മഹാരാജാവിന്റെ കാലത്ത് പട്ടയമായും കുത്തകപാട്ടമായും ഭൂമി നല്‍കിയിട്ടുണ്ട്. അന്ന് ഖജനാവില്‍ വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതൊക്കെ കൊടുത്തത്. സാധാരണ കൃഷിക്കാരെ, കുടിയേറ്റകൃഷിക്കാരെ പ്രോത്സാഹിപ്പിച്ച് കുടിയേറ്റിയിട്ടുണ്ട്. ഭൂമി നല്‍കിയിട്ടുണ്ട്. പട്ടം കോളനി അതിനുദാഹരണമാണ്. ഞങ്ങളൊക്കെ താമസിച്ച പ്രദേശം കൈയ്യേറിയതല്ല. അലോട്ട്‌മെന്റ് ചെയ്തതാണ്.

എന്റെ അനിയന്‍ ലംബോധരന്‍ സിപിഐ എമ്മില്‍ നേരത്തെ സജീവമായിരുന്നു. ഏരിയാകമ്മറ്റി സെക്രട്ടറിവരെയായിരുന്നു. പിന്നീട് കൃഷിയുടെ കാര്യം എന്ന് പറഞ്ഞ് സജീവപ്രവര്‍ത്തകനല്ലാതായി. ജില്ലാ കമ്മറ്റിയില്‍ നിന്ന് മാറി. ഇപ്പോള്‍ കുറെക്കാലമായി പാര്‍ട്ടി അംഗത്വവുമില്ല. അവന്‍ ഭൂമി കൈയ്യേറി എന്നൊക്കെ പറയുന്നത് എന്റെ അനുജനായതുകൊണ്ട് ഒരുപാട് പെരുപ്പിച്ച് പറയുന്നതാണ്. എം എം മണിയുടെ സഹോദരന്‍ എന്നായിരുന്നു ഒരുകാലത്ത് പത്രങ്ങളില്‍ കൊടുക്കുന്ന എല്ലാ തലക്കെട്ടുകളും തുടങ്ങുക. ഫ്‌ളാഷ് ന്യൂസുകളും ബ്രേക്കിംഗ് ന്യൂസുകളും എം എം മണിയുടെ സഹോദരനെ ആഘോഷിച്ചു. ലംബോധരന് കൃഷിയും ഭൂമിവാങ്ങലും വില്‍പ്പനയുമൊക്കെ ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്റെ അനിയന്റെ കാര്യം ഉയര്‍ന്ന് വന്നപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന സഖാവ് വി എസ് അച്യുതാനന്ദനോട് ഞാന്‍ നേരിട്ട് പറഞ്ഞല്ലോ. തെറ്റുണ്ടെങ്കില്‍ നടപടിയെടുക്കണമെന്ന്. എന്റെ അനിയനായതുകൊണ്ട് അവന്‍ തെറ്റ് ചെയ്താല്‍ തെറ്റാവാതിരിക്കുന്നില്ല. പറയുന്നതില്‍ എന്തേലും കാര്യമുണ്ടേല്‍ ശക്തമായ നടപടിയെടുക്കണം. അവിടെ ഔദാര്യത്തിന്റെയും ബന്ധുത്വത്തിന്റേയും പ്രശ്‌നം ഉദിക്കുന്നില്ല. ഈ ആഘോഷകമ്മറ്റിക്കാര്‍ക്കെല്ലാം നന്നായി അറിയാം. അതിലൊന്നും ഒരു കാര്യവുമില്ലെന്ന്. ഇപ്പോഴും ഞാന്‍ ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതല്ലേ, ഇടുക്കിയില്‍ നിന്നും നാടുകടത്തിയതല്ലേ. ലംബോധരന്‍ കൈയ്യേറ്റം നടത്തിയാല്‍ ഉമ്മന്‍ചാണ്ടി വെറുതെ വിടുമോ? ആ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലല്ലോ. ഇപ്പോള്‍ ഞാന്‍ പറയുന്നു. എന്റെ അനിയനെന്നല്ല ആരായാലും ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കണം.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഭക്ഷ്യക്ഷാമം നേരിടാനെന്ന പേരില്‍ ഊര്‍ജ്ജഭക്ഷ്യഉത്പാദന സ്‌കീം അനുസരിച്ചായിരുന്നു ഇത്തരത്തിലുള്ള അലോട്ട്‌മെന്റുകള്‍. ഇതിന് മറ്റൊരു കാരണവുമുണ്ട്. ഭാഷാ സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ദേവീകുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകള്‍ തമിഴ്‌നാടിന് വേണമെന്നുപറഞ്ഞുള്ള ഒരു പ്രക്ഷോഭം മൂന്നാര്‍മേഖലയില്‍ ഉണ്ടായിരുന്നു. പക്ഷെ, ഈ മേഖല കേരളത്തിനോടൊപ്പം വേണമെന്നായിരുന്നു അന്ന് പാര്‍ട്ടിയുടെ നിലപാട്. കാരണം വലിയ പ്രാധാന്യമുള്ള പ്രദേശമാണ്. ആദ്യത്തെ ഇലക്ട്രിസിറ്റി പ്രോജക്ട് അവിടുത്തേതാണ്. പള്ളിവാസല്‍. തോട്ടം സമ്പത്ത്. ജലവൈദ്യുത പദ്ധതികള്‍ ഉണ്ടാക്കാനുള്ള സാധ്യത. അങ്ങനെ സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഉപകരിക്കുന്ന ഭൂപ്രദേശമാണ് ഇത് എന്ന് പാര്‍ട്ടി വിലയിരുത്തി. ആ പ്രദേശം നമ്മുടെ കൈയ്യില്‍ നിന്ന് വിട്ടുപോവാതിരിക്കണമെങ്കില്‍ ജനസംഖ്യയില്‍ മാറ്റം വരണം. അതുകൊണ്ട് കൂടിയാണ് കുടിയേറ്റം പ്രോത്സാഹിപ്പിച്ചത്. ഇന്നത്തെ പട്ടം കോളനി പ്രദേശമൊക്കെ പണ്ട് തമിഴ്‌നാടിന്റെ കൈയ്യിലായിരുന്നു. അതൊക്കെ തിരികെ വാങ്ങിച്ചു. ഇതിന്റെ ഭാഗമായി വലിയ സംഘട്ടനമൊക്കെ ഈ ഭാഗത്ത് നടന്നിട്ടുണ്ട്.

ഇത്തരം കാര്യങ്ങളൊന്നും മനസിലാക്കാതെ ചില ആള്‍ക്കാര്‍ പറയുന്നത് എല്ലാം സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റമാണെന്നാണ്. വട്ടവിള പഞ്ചായത്തില്‍ നാനൂറ് വര്‍ഷമായി മനുഷ്യവാസം തുടങ്ങിയിട്ട്. ആദിവാസികളല്ലാത്ത പൊതുവാന്‍, മന്നാന്‍, ഊരാളി തുടങ്ങിയ വിഭാഗങ്ങള്‍ പല ഭാഗങ്ങളിലും ഉണ്ട്. നൂറ് വര്‍ഷം, എണ്‍പത് വര്‍ഷം, എഴുപത്തിയഞ്ച് വര്‍ഷമായി ഇവിടെ ജീവിതം കണ്ടെത്തുന്ന നിരവധി കുടുംബങ്ങള്‍. കുടിയേറ്റത്തോടൊപ്പം കുറെ കൈയ്യേറ്റവും നടന്നിട്ടുണ്ട്. കുടിയേറ്റവും കൈയേറ്റവും രണ്ടാണ്.

പ്രീജിത്ത് രാജ് : താങ്കള്‍ കൃഷിക്കാരുടെ, തൊഴിലാളികളുടെ ഭാഗത്ത് നില്‍ക്കുന്ന ആളാണെങ്കില്‍ മൂന്നാര്‍ മിഷനെ എന്തിന് എതിര്‍ത്തു? സഖാവ് വി എസ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടന്ന മൂന്നാര്‍മിഷനോട് താങ്കള്‍ പുറം തിരിഞ്ഞ് നില്‍ക്കുകയായിരുന്നോ? ആ സമയത്ത് താങ്കള്‍ റിസോര്‍ട്ടുടമകളുടേയും കൈയ്യേറ്റക്കാരുടേയും വക്താവായിരുന്നോ?

എം എം മണി : എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏറ്റവുമധികം ഇടപെട്ടിട്ടുള്ളത് കൃഷിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും പ്രശ്‌നങ്ങളിലാണ്. കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കലിനെതിരായും സ്ഥിരാവകാശത്തിനായും പട്ടയത്തിനുവേണ്ടിയും നടത്തിയ നിരവധി പോരാട്ടങ്ങള്‍ ഇടുക്കിയിലുണ്ട്. വിവരണാതീതമായ സമരപോരാട്ടങ്ങള്‍. മുന്‍ഗാമികളായ സഖാക്കളുടെ പാത പിന്തുടരുകയായിരുന്നു ഞങ്ങള്‍. ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങളില്‍ ഞങ്ങളെടുത്ത നിലപാടുകളായിരുന്നു ശരി എന്ന് എതിരാളികള്‍ പോലും സമ്മതിക്കും. കുടിയേറ്റക്കാര്‍ക്ക് വേണ്ടി നിലകൊള്ളുകയും കൈയ്യേറ്റക്കാരെ എതിര്‍ക്കുകയും ചെയ്യുന്ന ഒരു നിലപാടാണ് നമ്മുടെ പാര്‍ട്ടിക്കുള്ളത്.

സഖാവ് എ കെ ജി കുടിയേറ്റക്കാര്‍ക്ക് വേണ്ടി നിലകൊണ്ടത് ഓര്‍മ്മവേണം. ആ സമീപനത്തില്‍ നിന്നും മാറിയ ഒരു നിലപാടാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് മൂന്നാര്‍മിഷന്‍ എന്ന പേരില്‍ നടത്തിയ പ്രഹസനം. അതുകൊണ്ടാണ് ഞങ്ങള്‍ ആ ദൗത്യത്തെയും ഗവണ്‍മെന്റിന്റെ അത്തരത്തിലുള്ള ചില നീക്കങ്ങളെയും എതിര്‍ത്തത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗത്തുള്ളവര്‍ സുരേഷ്‌കുമാര്‍ പൂച്ചയെപോലെ വന്ന് ന്യൂസ് ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് കെട്ടിടങ്ങള്‍ ഇടിച്ച് കളിച്ചപ്പോള്‍ കൊള്ളാം കൊള്ളാം എന്ന് പറഞ്ഞ് കൈയടിച്ചു. ആരും ആ സമയത്ത് ഇവിടുത്തെ യാഥാര്‍ത്ഥ്യം മനസിലാക്കിയില്ല.

ഇടുക്കിയിലെ മൂന്നാര്‍ മിഷന്‍ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കില്‍ ഇടുക്കിയിലെ ജനങ്ങള്‍ സിപിഐ എംനെ വെറുത്തേനെ. സംഘടന ഇല്ലാതായേനെ. മൂന്നാര്‍ കോളനിയിലെ പതിനായിരക്കണക്കിന് സാധാരണക്കാരുടെ നെഞ്ചിലൂടെ ജെ സി ബി കയറ്റിയിറക്കിയാല്‍ എല്ലാം ശരിയാവും എന്നത് മിഥ്യാധാരണ മാത്രമായിരുന്നു. പാര്‍ട്ടിക്ക് ജനങ്ങളുടെ കൂടെ നില്‍ക്കാനേ കഴിയൂ. അവന്റെ കണ്ണീരൊപ്പാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല. ആ കണ്ണീരുണ്ടാക്കുന്നത് പൂച്ചയായാലും പുലിയായാലും ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്ന പാര്‍ട്ടിക്ക് കണ്ണടച്ചിരുട്ടാക്കാന്‍ സാധിക്കില്ല.

വന്‍കിട കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാനായിരുന്നു മൂന്നാര്‍ മിഷന്‍ വിഭാവനം ചെയ്തത്. അത് അട്ടിമറിച്ചു. സുരേഷ്‌കുമാറും രാജുനാരായണ സ്വാമിയും കൂടി കാണിച്ച പുകിലുകള്‍ ചില്ലറയാണോ. ഇത്രയും ഇടിച്ച് നിരത്താന്‍ വന്നവര്‍ എത്ര ഭൂമി തിരികെ പിടിച്ചു? മൂന്നാര്‍മിഷന് ചിലവായ തുകക്ക് മാര്‍ക്കറ്റ് റേറ്റില്‍ ഭൂമി വാങ്ങിയാല്‍ ഇതിലുമധികം ഭൂമി സര്‍ക്കാരിന് സ്വന്തമാക്കാമെന്ന് ചില വിദ്വാന്‍മാര്‍ പറഞ്ഞ് കേട്ടു. അത്രയേയുള്ളു. ചിലരുടെ പ്രതിച്ഛായ നന്നാക്കാനുള്ള മാര്‍ക്കറ്റിംഗ് പരിപാടിയായി മാറിയ മൂന്നാര്‍മിഷന്‍ ചില മാധ്യമങ്ങളും ബ്യൂറോക്രാറ്റുകളും ചേര്‍ന്നുള്ള സിന്‍ഡിക്കേറ്റ് പരിപാടി മാത്രമായിരുന്നു.

പ്രീജിത്ത് രാജ് : മാധ്യമങ്ങള്‍ ആ സമയത്തെടുത്ത നിലപാട് ശരിയായിരുന്നോ? അവരുടെ അജണ്ട എന്തായിരുന്നു? അന്ന്മുഖ്യമന്ത്രിയായിരുന്ന സഖാവ് വി എസിന്റെ നിലപാടുകള്‍ ശരിയല്ല എന്ന് താങ്കള്‍ക്ക് എപ്പോഴാണ് തോന്നിയത്?

എം എം മണി : മലയാളമനോരമ പോലുള്ള മാധ്യമങ്ങള്‍ കാണിച്ച വേലകള്‍ അതിശയകരമാണ്. അവര്‍ മൂന്നാറിലും മറ്റ് മലയോര മേഖലകളിലും വിതരണം ചെയ്യുന്ന പത്രങ്ങളില്‍ മൂന്നാര്‍മിഷനെ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ കാര്‍ഷികമേഖലയുടെ ഘാതകനായി ചിത്രീകരിച്ചു. എന്നാല്‍, സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലും ജില്ലകളിലും വിതരണം ചെയ്യുന്ന പത്രങ്ങളില്‍ മൂന്നാര്‍മിഷന് വാഴ്ത്തുപാട്ടുകള്‍ എഴുതി നിറച്ചു. ഇതാണ് മാധ്യമധര്‍മ്മം. അതിന്നും തുടരുന്നു.

യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫിന്റെ കാലത്ത് മൂന്നാറില്‍ കൈയ്യേറ്റമൊന്നും നടന്നിട്ടുണ്ടായിരുന്നില്ല. അതിന് മുന്‍പുള്ള യു ഡി എഫ് സര്‍ക്കാര്‍ അനുമതി കൊടുത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മൂന്നാറില്‍ നടന്നിരുന്നത്. അതിനെയാണ് കുശാഗ്രബുദ്ധിയായ ഉമ്മന്‍ചാണ്ടി, മനോരമയുടെ സഹായത്തോടെ പൊക്കി കൊണ്ടുവന്ന് സംഭവമാക്കിയത്. ഉമ്മന്‍ചാണ്ടിയുടെ അജണ്ടയിലേക്ക് ചിലര്‍ വഴുതിവീഴുകയായിരുന്നു.

ഏറ്റുപിടിക്കുകയായിരുന്നു. അക്കാലത്ത് സിപിഐയുടെ റവന്യു, വനംവകുപ്പ് മന്ത്രിമാര്‍ നമ്മുടെ രണ്ട് എം എല്‍ എ മാരെ വരെ ഒഴിവാക്കികൊണ്ട് സ്ഥലം സന്ദര്‍ശിച്ചു. മറ്റുള്ള പാര്‍ട്ടിക്കാര്‍ വരാതിരിക്കാനായി പാര്‍ട്ടി പരിപാടിപോലെയാണ് അവര്‍ സന്ദര്‍ശനം നിശ്ചയിച്ചത്. ആ പരിപാടിയിലൂടെ നമുക്ക് നേരെ ഒളിയമ്പുകള്‍ എയ്യാനാണ് ഈ കൂട്ടര്‍ ശ്രമിച്ചത്. അങ്ങനെയാണ് മുഖ്യമന്ത്രി ഇവിടേക്ക് വരുന്നത്. ഇവിടം സന്ദര്‍ശിച്ച അദ്ദേഹം ഇവിടെയുള്ളതെല്ലാം ഇടിച്ചുപൊളിച്ച് കളയണം എന്നാണ് ഞങ്ങളോട് പറഞ്ഞത്. അതെങ്ങിനെ ശരിയാവും? അവിടെവെച്ചാണ് ഞങ്ങള്‍ വഴിപിരിയുന്നത്. കൂടെ നില്‍ക്കുന്ന ജനങ്ങളെ വലിച്ചെറിയാന്‍ ഇടുക്കിയിലെ പാര്‍ട്ടിക്ക് കഴിയില്ല. അത്തരത്തിലുണ്ടാക്കുന്ന പ്രതിച്ഛായ ശാശ്വതമല്ല എന്ന് കാലം തെളിയിച്ചില്ലേ?

പ്രീജിത്ത് രാജ് : മൂന്നാറില്‍ സുരേഷ്‌കുമാറും സംഘവും അവിടുത്തെ ജനങ്ങള്‍ക്കെതിരെ തിരിഞ്ഞിരുന്നോ? പാര്‍ട്ടി ഓഫീസ് പൊളിക്കണമെന്ന് അവര്‍ പറഞ്ഞല്ലോ. അന്ന് മുഖ്യമന്ത്രിയായിരുന്ന സഖാവ് വി എസിനെ കൊണ്ട് വനം വകുപ്പിന്റെ ഭൂമിയില്‍ സര്‍ക്കാര്‍ വക ഭൂമിയെന്ന് ബോര്‍ഡ് വെപ്പിച്ചല്ലോ? ഇവിടുത്തെ പാര്‍ട്ടി എങ്ങിനെയാണ് അതൊക്കെ കണ്ടത്?

എം എം മണി : മൂന്നാറില്‍ ഒരു കോളനിയുണ്ട്. ഇക്കാനഗര്‍. നമ്മുടെ പഴയ സഖാവായ അബ്ദുള്‍ഖാദറിന്റെ സ്മരണാര്‍ത്ഥമാണ് ആ പേര്. ഇക്ക. അവിടെ ഏഴായിരത്തോളം വീടുകളുണ്ട്. പണ്ട് മുതലേ ഉള്ളതാണ്. തൊഴിലാളികള്‍ പാര്‍ക്കുന്ന ഇടം. അത് പൊളിക്കണം. ഒന്ന് രണ്ട് വന്‍കിട റിസോര്‍ട്ടുകള്‍ പൊളിക്കുന്ന ഫോട്ടോകള്‍ പ്രചരിപ്പിക്കുകയും ആയിരക്കണക്കിന് വരുന്ന പാവപ്പെട്ടവന്റെ, ദരിദ്രനാരായണന്റെ വീടുകള്‍ പൊളിക്കുവാന്‍ നോട്ടീസ് കൊടുക്കുകയും ചെയ്യുന്ന ഹിഡന്‍ അജണ്ടകളിലേക്ക് ദൗത്യ സംഘം തിരിഞ്ഞപ്പോള്‍ ഞങ്ങളും അവരുമായി തെറ്റി.

നേരത്തെ ഇടുക്കിയില്‍ വന്ന് സിപിഐ യുടെ സംസ്ഥാന സെക്രട്ടറി എന്നെപറ്റി പ്രസംഗിച്ചിരുന്നു. ഞാന്‍ ഇടതുപക്ഷത്തിന്റെ പ്രതിച്ഛായക്ക് ഇടിവുവരുത്തി എന്ന്. ഇടിവിനെ പറ്റി മാത്രമേ പ്രസംഗിക്കൂ. ഇടതുപക്ഷത്തിന് മേന്‍മകളുണ്ടാക്കി കൊടുത്തതിനെ പറ്റി പ്രസംഗിക്കാത്തതെന്താണ്? ഞങ്ങളുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ തീരുമാനിക്കാനും മുന്നോട്ടുപോകാനുമുള്ള പ്രാപ്തി ഞങ്ങള്‍ക്കുണ്ട്. വലതുപക്ഷ മാധ്യമങ്ങളില്‍ നിന്ന് പുറത്തുവരുന്ന നിറംപിടിപ്പിച്ച നുണകള്‍ക്ക് മറുപടിയും പ്രതികരണവുമായി നടക്കുന്ന പരിപാടി സിപിഐ ഇനിയെങ്കിലും നിര്‍ത്തണം. വിളിക്കാത്ത സദ്യക്ക് ഇലയുമായി പോവരുത്. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുത്താനുള്ള ഗിമ്മിക്കുകള്‍ കാണിക്കുന്ന ഒരു പാര്‍ട്ടിയായി ആരും തരംതാഴരുത്. ഇവിടെ അവര്‍ക്ക് വളരാന്‍ സാധിക്കാത്തത് അവരുടെ കുറവുകള്‍ കൊണ്ടാണ്. അതില്‍ എന്നെ പ്രതി ചേര്‍ക്കുന്നത് ഞാന്‍ പ്രതിനിധീകരിക്കുന്ന സംഘടനയില്‍ ആളുകള്‍ വിശ്വസിക്കുന്നതുകൊണ്ടും പ്രതീക്ഷ അര്‍പ്പിക്കുന്നതുകൊണ്ടുമാണ്. അതെന്റെ കഴിവാണ്. എന്റെ സംഘടനയുടെ കെല്‍പ്പിനെ അവര്‍ അംഗീകരിക്കുകയാണ്. അക്കാര്യത്തില്‍ അവര്‍ക്കുള്ള വിഷമം എല്ലാവര്‍ക്കുമറിയാം. അവര്‍ മാതൃകാപരമായി പ്രവര്‍ത്തിക്കണം. ഗവണ്‍മെന്റ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ജനങ്ങളുടെ കൂടെ നില്‍ക്കണം മനുഷ്യത്വപരമായി പ്രവര്‍ത്തിക്കണം. നിക്ഷിപ്ത താല്‍പ്പര്യം വെടിഞ്ഞ് പ്രവര്‍ത്തിക്കണം. തൊഴിലാളികളെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യണം. അപ്പോള്‍ ജനങ്ങള്‍ അവരുടെ കൂടെ നില്‍ക്കും. അതൊന്നുമില്ലാതെ അധികാരം കിട്ടുമ്പോള്‍ സൌകര്യം പോലെയൊക്കെ ചെയ്യുകയും ജനങ്ങളില്‍ നിന്ന് ഒളിച്ചോടിപ്പോവുകയും ചെയ്ത് ശക്തിപ്പെടുന്നില്ല, പുഷ്ടിപ്പെടുന്നില്ല എന്നൊക്കെ പറഞ്ഞ് മൈതാനപ്രസംഗം നടത്തിയിട്ട് വല്ല കാര്യവുമുണ്ടോ? എ ഐ ടി യു സിയെ ശക്തിപ്പെടുത്തേണ്ട പണി എന്റേതല്ല. അങ്ങനെയാണെങ്കില്‍ ഞാന്‍ അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പോരെ? എ ഐ ടി യു സിയെ ശക്തിപ്പെടുത്തലും സിപിഐയെ ശക്തിപ്പെടുത്തലും എം എം മണിയുടെ ബാധ്യത അല്ല. സിപിഐ എം എന്ന പാര്‍ട്ടിയിലും അതിന്റെ ആശയങ്ങളുമായി പൊരുത്തപ്പെട്ട് പ്രവര്‍ത്തനം നയിക്കുന്ന വര്‍ഗ ബഹുജനസംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമായ ഒരു വ്യക്തിയാണ് ഞാന്‍. ഒരു സാധാരണക്കാരന്‍. എന്നെ പോലുള്ള ഇടുക്കിയിലെ ജനങ്ങള്‍ ഈ കൊടിക്കൂറയ്ക്ക് പിന്നില്‍ അണിനിരക്കുമ്പോള്‍ ആരും വിറളിപ്പിടിച്ചിട്ടും പഴിപറഞ്ഞിട്ടും കാര്യമില്ല. ഞങ്ങളുടെ ജീവിതത്തില്‍ കണ്ണീരൊപ്പാനും ആശ്വസിപ്പിക്കാനും ഞങ്ങള്‍ക്ക് വേണ്ടി പോരടിക്കാനും ഈ പാര്‍ട്ടി മാത്രമേ ഉണ്ടായിരുന്നിട്ടുള്ളു.

മൂന്നാറുകളുള്ളത് കൊണ്ടാണ് മൂന്നാര്‍ എന്ന് പറയുന്നത്. മൂന്ന് ആറുകളുടെ ഇരുകരയിലും 50 മീറ്റര്‍ വീതിയിലുള്ള വീടുകള്‍ പൊളിച്ചുമാറ്റണം എന്ന് പറഞ്ഞപ്പോഴാണ് ഞങ്ങള്‍ അവരെ എതിര്‍ത്തത്. അങ്ങനെ വന്നാല്‍ പിന്നെ മൂന്നാര്‍ ടൗണില്ല. പതിനായിരക്കണക്കിന് ആളുകളെ ബാധിക്കും. അതുപോലെ തന്നെ കോളനി തകര്‍ക്കല്‍ കൂടിയാവുമ്പോള്‍ ജനങ്ങള്‍ പാര്‍ട്ടിയുടെ മുഖത്തിന് നേരെ കാര്‍ക്കിച്ച് തുപ്പും. സര്‍ക്കാരിന്റെ ആദ്യം പറഞ്ഞ നിലപാട് മല കയറുമ്പേഴേക്കും സുരേഷ്‌കുമാറും സംഘവും വലിച്ചെറിഞ്ഞിരുന്നു.

സിപിഐ എംന്റെ ഓഫീസ് പൊളിക്കണമെന്ന് പറഞ്ഞു. സിപിഐയുടെ ഓഫീസ് ഇടിച്ചു. സഖാവ് നായനാരുടെ ഗവണ്‍മെന്റ് പട്ടയമേള നടത്തി കൊടുത്ത പട്ടയം റദ്ദ് ചെയ്യണം എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ഫോറസ്റ്റുകാരുടെ ഭൂമി പിടിച്ചെടുത്തെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയെ കൊണ്ട് അവിടെ ബോര്‍ഡ് വെപ്പിച്ചു.

ഇത്തരം കാര്യങ്ങളില്‍ ഈ പ്രദേശത്ത് വര്‍ഷങ്ങളായി പൊതു പ്രവര്‍ത്തനം നടത്തുന്ന ഞങ്ങളോട് ഒരഭിപ്രായം ചോദിക്കണ്ടേ? ഞങ്ങള്‍ക്കറിഞ്ഞുകൂടാത്ത ഭൂമിയുണ്ടോ ഇടുക്കിയില്‍? ഫോറസ്റ്റിന്റെ ഭൂമിയാണോ അല്ലയോ എന്ന് ഞങ്ങള്‍ പറഞ്ഞുകൊടുക്കില്ലേ? മറയൂരിലേക്ക് പോകുന്ന വിഴിയില്‍ മെയിന്‍ റോഡിന്റെ അടുത്ത് നില്‍ക്കുന്ന ആ ഭൂമി ഫോറസ്റ്റുകാരുടേതാണെന്നും അവിടെ ജണ്ടയുണ്ടെന്നും ഞങ്ങള്‍ക്ക് നേരത്തെ അറിയാം. ഭരണാധിപന്‍ ബ്യൂറോക്രസിയുടെ കൈയിലെ പാവയാവുമ്പോള്‍ അത്തരക്കാരെ കൊണ്ട് അവര്‍ പല കളികളും കളിപ്പിക്കും. അത്തരമൊരു കളിപ്പിക്കലായിരുന്നു ബോര്‍ഡ് വെക്കല്‍.

പ്രീജിത്ത് രാജ് : സഖാവിന്റെ അനിയന്‍ എം എം ലംബോധരനെ പറ്റിയും ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിലെ ചര്‍ച്ചയില്‍ ശ്രീ വേണു ബാലകൃഷ്ണന്‍ എന്ന അവതാരകനും വി എസ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്ന സുരേഷും കൂടി ലംബോധരന്‍ കൈയ്യേറ്റക്കാരനാണെന്ന വിധിന്യായം പുറപ്പെടുവിച്ചു. അല്ലെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എന്നാല്‍ തെളിയിക്കൂ എന്നായി മാതൃഭൂമി. ഒരാരോപണം ഉന്നയിച്ച് തെളിയിക്കാന്‍ ആവശ്യപ്പെടുന്ന മീഡിയോക്രസി ലംബോധരനെ തുറന്നുകാട്ടുകയായിരുന്നോ ?

എം എം മണി : എന്റെ അനിയന്‍ ലംബോധരന്‍ സിപിഐ എമ്മില്‍ നേരത്തെ സജീവമായിരുന്നു. ഏരിയാകമ്മറ്റി സെക്രട്ടറിവരെയായിരുന്നു. പിന്നീട് കൃഷിയുടെ കാര്യം എന്ന് പറഞ്ഞ് സജീവപ്രവര്‍ത്തകനല്ലാതായി. ജില്ലാ കമ്മറ്റിയില്‍ നിന്ന് മാറി. ഇപ്പോള്‍ കുറെക്കാലമായി പാര്‍ട്ടി അംഗത്വവുമില്ല. അവന്‍ ഭൂമി കൈയ്യേറി എന്നൊക്കെ പറയുന്നത് എന്റെ അനുജനായതുകൊണ്ട് ഒരുപാട് പെരുപ്പിച്ച് പറയുന്നതാണ്. എം എം മണിയുടെ സഹോദരന്‍ എന്നായിരുന്നു ഒരുകാലത്ത് പത്രങ്ങളില്‍ കൊടുക്കുന്ന എല്ലാ തലക്കെട്ടുകളും തുടങ്ങുക. ഫ്‌ളാഷ് ന്യൂസുകളും ബ്രേക്കിംഗ് ന്യൂസുകളും എം എം മണിയുടെ സഹോദരനെ ആഘോഷിച്ചു.

ലംബോധരന് കൃഷിയും ഭൂമിവാങ്ങലും വില്‍പ്പനയുമൊക്കെ ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്റെ അനിയന്റെ കാര്യം ഉയര്‍ന്ന് വന്നപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന സഖാവ് വി എസ് അച്യുതാനന്ദനോട് ഞാന്‍ നേരിട്ട് പറഞ്ഞല്ലോ. തെറ്റുണ്ടെങ്കില്‍ നടപടിയെടുക്കണമെന്ന്. എന്റെ അനിയനായതുകൊണ്ട് അവന്‍ തെറ്റ് ചെയ്താല്‍ തെറ്റാവാതിരിക്കുന്നില്ല. പറയുന്നതില്‍ എന്തേലും കാര്യമുണ്ടേല്‍ ശക്തമായ നടപടിയെടുക്കണം.

അവിടെ ഔദാര്യത്തിന്റെയും ബന്ധുത്വത്തിന്റേയും പ്രശ്‌നം ഉദിക്കുന്നില്ല. ഈ ആഘോഷകമ്മറ്റിക്കാര്‍ക്കെല്ലാം നന്നായി അറിയാം. അതിലൊന്നും ഒരു കാര്യവുമില്ലെന്ന്. ഇപ്പോഴും ഞാന്‍ ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതല്ലേ, ഇടുക്കിയില്‍ നിന്നും നാടുകടത്തിയതല്ലേ. ലംബോധരന്‍ കൈയ്യേറ്റം നടത്തിയാല്‍ ഉമ്മന്‍ചാണ്ടി വെറുതെ വിടുമോ? ആ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലല്ലോ. ഇപ്പോള്‍ ഞാന്‍ പറയുന്നു. എന്റെ അനിയനെന്നല്ല ആരായാലും ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കണം.

ചാനല്‍ ചര്‍ച്ചകളിലൊക്കെ പോയിരുന്ന് നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്നത് ശുദ്ധവിവരക്കേടാണ്. മാധ്യമങ്ങള്‍ക്കൊരജണ്ടയുണ്ട്. അത് അവര്‍ നടപ്പിലാക്കും. കൈയ്യേറ്റത്തിനെതിരായ മാതൃഭൂമി നിലപാട് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ വയനാട്ടിലെ കൈയ്യേറ്റങ്ങളെ പറ്റി അവര്‍ ചര്‍ച്ച ചെയ്യട്ടെ. 

പ്രീജിത്ത് രാജ് : സഖാവ് വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ ഭാര്യയുടെ അച്ഛനെ ഇടുക്കിയിലേക്ക്, മൂന്നാറിലേക്ക് സ്വാഗതം ചെയ്തത് താങ്കളാണെന്ന് പറഞ്ഞുകേട്ടു. അദ്ദേഹത്തിന് ഇവിടെ റിസോര്‍ട്ടുണ്ട്, സഖാവാണ് അതിന് ഒത്താശകള്‍ ചെയ്തുകൊടുത്തത് എന്നൊക്കെ പറഞ്ഞ് കേള്‍ക്കുന്നു. അതില്‍ വല്ല വാസ്തവുമുണ്ടോ?

എം എം മണി : അയ്യോ എന്റെ പൊന്നേ... എനിക്കറിയില്ല. അരുണ്‍കുമാറിന്റെ ഭാര്യയുടെ അച്ഛന്റെ ചില ബന്ധുക്കള്‍ പട്ടം കോളനിഭാഗത്തുള്ളത് എനിക്കറിയാം. കൃഷിക്കാരാണ്. കൃഷിക്കാര്‍...

പ്രീജിത്ത് രാജ് : അനാശ്യാസത്തിനിടെ  പോലീസ് പിടിയിലാവുകയും പിന്നീട് കഴിഞ്ഞ ഇടതുഗവണ്‍മെന്റിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പ്രധാന ഉപദേഷ്ടാവാകുകയും ചെയ്ത എ ആര്‍ മേനോന് മൂന്നാറില്‍ ഭൂമിയും റിസോര്‍ട്ടുമുണ്ടെന്ന് പറഞ്ഞ് കേട്ടു. ഉത് ശരിയാണോ? അതില്‍ അരുണ്‍കുമാറിന്റെ അമ്മായിയച്ഛന് പങ്കാളിത്തമുണ്ടോ?

എം എം മണി : അദ്ദേഹത്തിനും സെറ്റിനുമെല്ലാം കൂടി ആ കുണ്ടളഡാമിന്റെ അവിടെ ഒരു റിസോര്‍ട്ടും കുറെ ഭൂമിയുമുണ്ടെന്നും അത് വിപുലീകരിക്കുന്നതിന് വേണ്ടി ടാറ്റാ കമ്പനിയുമായി ആലോചനകള്‍ നടന്നു എന്നും ഞാന്‍ കേട്ടിട്ടുണ്ട്. നൂര്‍ഗിരി എന്നോ മറ്റോ ആണ് ആ സ്ഥാപനത്തിന്റെ പേര്. അതിനകത്ത് അരുണ്‍കുമാറിന്റെ അമ്മായി അച്ഛന്‍ ഉണ്ടോ, ഇല്ലയോ എന്നൊന്നും എനിക്കറിയില്ല.

പ്രീജിത്ത് രാജ് : ആ ഭൂമി കൈയ്യേറിയതാണോ?

എം എം മണി : അവര്‍ ആരിലോ നിന്ന് പൈസ കൊടുത്ത് വാങ്ങിയതാണ് എന്നാണ് എനിക്കുള്ള അറിവ്. നേരത്തെ കൈയ്യേറിയതാവാം. തോട്ടത്തിനുള്ളിലാണ് ആ ഭൂമിയും റിസോര്‍ട്ടും.

പ്രീജിത്ത് രാജ് : ഇടുക്കിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനിടയില്‍ എത്ര സഖാക്കളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്? ആരൊക്കെയാണ് അവര്‍? ആരാണ് അവരെ വകവരുത്തിയത്?

എം എം മണി : പതിനൊന്ന് സഖാക്കളാണ് രക്തസാക്ഷികളായത്. കോണ്‍ഗ്രസ് ഗവണ്‍മെന്റ് അധികാരത്തിലിരുന്നപ്പോള്‍ പിടിച്ചുകൊണ്ട്‌പോയി തല്ലിക്കൊന്നതാണ് തൊടുപുഴയിലെ കെ എസ് കൃഷ്ണപിള്ളയെ. ടി എ നസീറിനെ കോണ്‍ഗ്രസുകാര്‍ വെട്ടിക്കൊന്നു. കുപ്പക്കയത്ത് സികെ ചെല്ലപ്പനെയും കോണ്‍ഗ്രസുകാര്‍ കുത്തിക്കൊന്നു. വണ്ടിപ്പെരിയാറില്‍ അയ്യപ്പദാസിനെ കോണ്‍ഗ്രസുകാര്‍ വെട്ടിക്കൊന്നു. ഇരട്ടയാറില്‍ കെ കെ വിനോദിനെ കോണ്‍ഗ്രസുകാര്‍ കുത്തിക്കൊന്നു. നെടുങ്കണ്ടത്ത് അനീഷ് രാജനെന്ന വിദ്യാര്‍ഥി സഖാവിനെ കോണ്‍ഗ്രസുകാര്‍ കുത്തിക്കൊന്നു. രാജാക്കാട് എന്‍ കെ ജോയിയെ കോണ്‍ഗ്രസുകാരും അവരുടെ ഗവണ്‍മെന്റിന്റെ പോലീസും കൂടി വെടിവെച്ചുകൊന്നു. വെടിവെക്കാന്‍ ലൈറ്റടിച്ചുകൊടുത്തത് കോണ്‍ഗ്രസുകാരാണ്. കെ എന്‍ തങ്കപ്പനെ ആര്‍ എസ് എസുകാരാണ് വെട്ടിക്കൊന്നത്. മുക്കുടില്‍ കാമരാജിനെ തോട്ടമുടമകള്‍ വെടിവെച്ച് കൊന്നു. പണിമുടക്ക് സമരത്തിലേര്‍പ്പെട്ടപ്പോള്‍ സര്‍ക്കാരിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടതാണ് മൂന്നാറിലെ ഹസന്‍ റാവുത്തറും പാപ്പാമ്മാളും.

ഈ രക്തസാക്ഷികളില്‍ കെ എന്‍ തങ്കപ്പന്‍ എന്റെ അളിയനാണ്. ഭാര്യാസഹോദരന്‍. ഏരിയാ കമ്മറ്റി അംഗമായിരുന്നു തങ്കപ്പന്‍.

പ്രീജിത്ത് രാജ് : മുന്‍പ് മണക്കാട് പ്രസംഗാനന്തരം താങ്കളെ മാധ്യമങ്ങള്‍ വല്ലാത്ത രീതിയില്‍ വേട്ടയാടല്‍ നടത്തിയല്ലോ? അന്ന് ഒറ്റപ്പെട്ടുപോയതുപോലെ തോന്നിയോ? ആരുടെ സമീപനമാണ് ഏറെ വിഷമിപ്പിച്ചത്?

എം എം മണി : എന്റെ പാര്‍ട്ടിക്ക് എന്നെ മനസിലാക്കാന്‍ സാധിക്കും. ഇടുക്കിയിലെ ജനങ്ങള്‍ക്ക് അവരുടെ കൈവെള്ളയിലെ രേഖകള്‍ പോലെ മണിയെ അറിയാം. പത്രദൃശ്യ മാധ്യമങ്ങള്‍ പ്രത്യേകിച്ച് വലതുപക്ഷ മാധ്യമങ്ങള്‍ ഒത്തുകൂടി ചര്‍ച്ച ചെയ്ത് വാര്‍ത്തകള്‍ വരുത്തുന്നത് പോലെയാണ് പലപ്പോഴും തോന്നിയത്. കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളെല്ലാം ഒത്തുകൂടി നിന്ന് എന്റെ പിഴവിന്റെ പേരില്‍ പാര്‍ട്ടിയെ ആക്രമിച്ചു. അതോടൊപ്പം അവര്‍ വലിയ ഒരന്വേഷണവും സമാന്തരമായി നടത്തുന്നുണ്ടായിരുന്നു. പാര്‍ട്ടില്‍ നിന്ന് ആരെയെങ്കിലും ഈ തകര്‍ക്കല്‍ പരിപാടിക്ക് സഹായം നല്‍കുമോ, കൂടെ നില്‍ക്കാന്‍ കിട്ടുമോ എന്നും അവര്‍ അന്വേഷിച്ചു. അതിനായി പരിശ്രമിച്ചു. ഒരു കമ്യൂണിസ്റ്റുകാരന്റെ കടമ വലതുപക്ഷ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള പ്രതിലോമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക എന്നതുമാണ്. കാരണം ഇക്കൂട്ടരാണ് പാര്‍ട്ടിക്കകത്ത് വിഭാഗീയതയാണെന്ന് സമര്‍ത്ഥിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പാര്‍ട്ടിക്കകത്ത് ഒരു കൂട്ടര്‍ വിപ്‌ളവകാരികളും മറ്റേ കൂട്ടര്‍ പിന്തിരപ്പന്‍മാരും പ്രതിലോമകാരികളുമാണ് എന്നൊക്കെ പറയുന്ന കൂട്ടരാണിവര്‍. ചുമ്മാതട്ടിപ്പ്. ഇക്കൂട്ടര്‍വഴി ചിലരെടുക്കുന്ന നിലപാടുകളില്‍ ഞാനെന്തിന് വിഷമിക്കണം? എനിക്കെന്റെ പാര്‍ട്ടിയാണ് വലുത്.

പ്രീജിത്ത് രാജ് : താങ്കളുടെ മണക്കാട് പ്രസംഗത്തെ തുടര്‍ന്നും ഇപ്പോഴും കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ക്ക് ഒരു വിവാദ ചാകര ലഭിച്ച സന്തോഷത്തിലായിരുന്നു. ഈ കാലയളവുകളില്‍ പലപ്പോഴും ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലിരുന്ന് ആരോഗ്യകരമല്ലാത്ത രീതിയില്‍ താങ്കളെ വിമര്‍ശിക്കാന്‍ ഉത്സാഹം കാണിച്ചയാളാണ് സിപിഐയുടെ ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമന്‍. അവരുടെ നിലപാട് ശരിയാണോ ?

എം എം മണി : അവര്‍ എന്നും അങ്ങനെതന്നെ ആയിരുന്നല്ലോ. അത്തരത്തിലുള്ള ഒരവസ്ഥയിലേക്ക് അവരെത്തുന്നത് ശേഷിക്കുറവ് കൊണ്ടാണ്. നേരത്തെ ഇടുക്കിയില്‍ വന്ന് സിപിഐ യുടെ സംസ്ഥാന സെക്രട്ടറി എന്നെപറ്റി പ്രസംഗിച്ചിരുന്നു. ഞാന്‍ ഇടതുപക്ഷത്തിന്റെ പ്രതിച്ഛായക്ക് ഇടിവുവരുത്തി എന്ന്. ഇടിവിനെ പറ്റി മാത്രമേ പ്രസംഗിക്കൂ. ഇടതുപക്ഷത്തിന് മേന്‍മകളുണ്ടാക്കി കൊടുത്തതിനെ പറ്റി പ്രസംഗിക്കാത്തതെന്താണ്? ഞങ്ങളുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ തീരുമാനിക്കാനും മുന്നോട്ടുപോകാനുമുള്ള പ്രാപ്തി ഞങ്ങള്‍ക്കുണ്ട്. വലതുപക്ഷ മാധ്യമങ്ങളില്‍ നിന്ന് പുറത്തുവരുന്ന നിറംപിടിപ്പിച്ച നുണകള്‍ക്ക് മറുപടിയും പ്രതികരണവുമായി നടക്കുന്ന പരിപാടി സിപിഐ ഇനിയെങ്കിലും നിര്‍ത്തണം. വിളിക്കാത്ത സദ്യക്ക് ഇലയുമായി പോവരുത്. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുത്താനുള്ള ഗിമ്മിക്കുകള്‍ കാണിക്കുന്ന ഒരു പാര്‍ട്ടിയായി ആരും തരംതാഴരുത്.

പ്രീജിത്ത് രാജ് : ഇടുക്കിയില്‍ എ ഐ ടി യു സിക്ക് വളരാന്‍ സാധിക്കാത്തതുകൊണ്ടാണോ താങ്കളോട് അവര്‍ക്ക് ഇത്ര വിദ്വേഷം?

എം എം മണി : ഇവിടെ അവര്‍ക്ക് വളരാന്‍ സാധിക്കാത്തത് അവരുടെ കുറവുകള്‍ കൊണ്ടാണ്. അതില്‍ എന്നെ പ്രതി ചേര്‍ക്കുന്നത് ഞാന്‍ പ്രതിനിധീകരിക്കുന്ന സംഘടനയില്‍ ആളുകള്‍ വിശ്വസിക്കുന്നതുകൊണ്ടും പ്രതീക്ഷ അര്‍പ്പിക്കുന്നതുകൊണ്ടുമാണ്. അതെന്റെ കഴിവാണ്. എന്റെ സംഘടനയുടെ കെല്‍പ്പിനെ അവര്‍ അംഗീകരിക്കുകയാണ്. അക്കാര്യത്തില്‍ അവര്‍ക്കുള്ള വിഷമം എല്ലാവര്‍ക്കുമറിയാം. അവര്‍ മാതൃകാപരമായി പ്രവര്‍ത്തിക്കണം. ഗവണ്‍മെന്റ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ജനങ്ങളുടെ കൂടെ നില്‍ക്കണം മനുഷ്യത്വപരമായി പ്രവര്‍ത്തിക്കണം. നിക്ഷിപ്ത താല്‍പ്പര്യം വെടിഞ്ഞ് പ്രവര്‍ത്തിക്കണം. തൊഴിലാളികളെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യണം. അപ്പോള്‍ ജനങ്ങള്‍ അവരുടെ കൂടെ നില്‍ക്കും. അതൊന്നുമില്ലാതെ അധികാരം കിട്ടുമ്പോള്‍ സൌകര്യം പോലെയൊക്കെ ചെയ്യുകയും ജനങ്ങളില്‍ നിന്ന് ഒളിച്ചോടിപ്പോവുകയും ചെയ്ത് ശക്തിപ്പെടുന്നില്ല, പുഷ്ടിപ്പെടുന്നില്ല എന്നൊക്കെ പറഞ്ഞ് മൈതാനപ്രസംഗം നടത്തിയിട്ട് വല്ല കാര്യവുമുണ്ടോ?

എ ഐ ടി യു സിയെ ശക്തിപ്പെടുത്തേണ്ട പണി എന്റേതല്ല. അങ്ങനെയാണെങ്കില്‍ ഞാന്‍ അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പോരെ? എ ഐ ടി യു സിയെ ശക്തിപ്പെടുത്തലും സിപിഐയെ ശക്തിപ്പെടുത്തലും എം എം മണിയുടെ ബാധ്യത അല്ല. സിപിഐ എം എന്ന പാര്‍ട്ടിയിലും അതിന്റെ ആശയങ്ങളുമായി പൊരുത്തപ്പെട്ട് പ്രവര്‍ത്തനം നയിക്കുന്ന വര്‍ഗ ബഹുജനസംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമായ ഒരു വ്യക്തിയാണ് ഞാന്‍. ഒരു സാധാരണക്കാരന്‍. എന്നെ പോലുള്ള ഇടുക്കിയിലെ ജനങ്ങള്‍ ഈ കൊടിക്കൂറയ്ക്ക് പിന്നില്‍ അണിനിരക്കുമ്പോള്‍ ആരും വിറളിപ്പിടിച്ചിട്ടും പഴിപറഞ്ഞിട്ടും കാര്യമില്ല. ഞങ്ങളുടെ ജീവിതത്തില്‍ കണ്ണീരൊപ്പാനും ആശ്വസിപ്പിക്കാനും ഞങ്ങള്‍ക്ക് വേണ്ടി പോരടിക്കാനും ഈ പാര്‍ട്ടി മാത്രമേ ഉണ്ടായിരുന്നിട്ടുള്ളു.

പ്രീജിത്ത് രാജ് : സഖാവ് എം എം മണി ഇപ്പോള്‍ സംസ്ഥാനത്തെ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയാണ്. താങ്കള്‍ കുറേയേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ുപൊതുസമൂഹം താങ്കളില്‍ പ്രതീക്ഷവെച്ചുപുലര്‍ത്തുമുണ്ട്. എന്നാല്‍, താങ്കളെ വിദ്യാഭ്യാസമില്ലാത്തവനായും കറുത്തവനായും മോശം ശരീരഭാഷയുള്ളവനായും സംസ്‌കാരസമ്പന്നമായി സംസാരിക്കാനറിയാത്തവനായും വലതുപക്ഷ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നു. എങ്ങിനെയാണ് താങ്കള്‍ മുന്നോട്ടുപോവുക ?

എം എം മണി : ഞാന്‍ ജീവിതത്തിന്റെ കഠിനവഴികളിലൂടെ വളര്‍ന്നവനാണ്. ഒരുപാട് യാതനകള്‍ ജീവിതത്തില്‍ നേരിട്ടുണ്ട്. എന്നെ ഇത്രത്തോളമെത്തിച്ചത് എന്റെ പാര്‍ടിയാണ്. ഈ മാധ്യമങ്ങളല്ല. ഇവര്‍ ഈ കാലയളവില്‍ എനിക്കൊരു സൗജന്യവും ചെയ്തുതന്നിട്ടുമില്ല. ഈ മന്ത്രി പദവി ഞാനാഗ്രഹിച്ച ഒരു പദവിയല്ല. പാര്‍ടി ഏല്‍പ്പിച്ചപ്പോള്‍ ഞാനേറ്റെടുത്തു എന്നുമാത്രം. പക്ഷെ, എന്നെപ്പോലൊരു കമ്യൂണിസ്റ്റുകാരന് ചെയ്യാന്‍പറ്റാത്തതായി ഒന്നുമില്ല. എം എം മണിയെന്ന വ്യക്തിയെയല്ല നിങ്ങള്‍ മന്ത്രിപദവിയില്‍ കാണേണ്ടത്. കഠിനമായ ജീവിതവഴികളില്‍ പതറാതെ നിന്നുകൊണ്ട് ചെങ്കൊടി ഉയര്‍ത്തിപ്പിടിക്കുന്ന നിരവധി സാധാരണക്കാര്‍ ഈ നാട്ടിലുണ്ട്. അവരിലൊരാള്‍ മാത്രമാണ് ഞാന്‍. എന്റെ പാര്‍ടി എനിക്ക് ശക്തിയായി നില്‍ക്കുന്നുണ്ട്.

മന്ത്രി പദവിയിലിരുന്ന് നടപ്പാക്കാന്‍ എല്‍ ഡി എഫിന്റെ മാനിഫെസ്റ്റോ മുന്നിലുണ്ട്. പിന്നെ പതറാനെന്തിരിക്കുന്നു? മാനിഫെസ്റ്റോയില്‍ പറയുന്ന കാര്യങ്ങള്‍ വണ്‍,ടു,ത്രി, ഫോര്‍ എന്ന് പറഞ്ഞുകൊണ്ട് നടപ്പിലാക്കും. ഈ വണ്ണും ടൂവും ത്രീയും ഫോറും പണ്ടത്തേതുപോലെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുമോ? ചെയ്യുന്നുണ്ടോ?

ചാനലുകാരും അവിടിരുന്ന് ചര്‍ച്ചകള്‍ നടത്തുന്നവരുമൊക്കെ വലിയ ആള്‍ക്കാരാണ്. ബഹുമാന്യര്‍. ചില്ലുമേടകളില്‍ ഇരിക്കുന്നവര്‍. മറ്റുള്ളവരുടെ വിശിഷ്യാ സിപിഐ എംന്റെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുവാനാണ് ചാനല്‍ തുറന്നുവെച്ചിരിക്കുന്നതെന്ന് തോന്നും. സിപിഐ എം ഇവരെ പിടിച്ച് കടിച്ചോ? ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ അവര്‍ ഒരാഘോഷം നടത്തി. പിന്നെ എന്റെ മണക്കാട് പ്രസംഗസമയത്ത് മറ്റൊരാഘോഷം നടത്തി. ഇപ്പോള്‍ പെണ്‍പിളൈ ഒരുമൈ വിഷയത്തില്‍ ആഘോഷം നടക്കുന്നു. അവര്‍ക്ക് എല്ലാം ആഘോഷങ്ങളാണ്. ഈ ആഘോഷങ്ങളുടെ ആത്യന്തികലക്ഷ്യം എം എം മണിയല്ല, സിപിഐ എം ആണ്. അത് നാട്ടുകാര്‍ക്കെല്ലാമറിയാമെന്നിടത്താണ് ഇവര്‍ പരാജയപ്പെട്ടുപോകുന്നത്. എനിക്ക് ഞാനായേ ജീവിക്കാനാവുകയുള്ളു. മറ്റൊരു വ്യക്തിയായി മാറാന്‍ സാധിക്കില്ല. എന്നാല്‍, എന്റെ പാര്‍ടി പറയുന്ന രീതിയില്‍ മുന്നോട്ടുപോകാന്‍ ഞാന്‍ അതീവ ജാഗ്രത പുലര്‍ത്തും.

 

07-May-2017

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More