കോൺഗ്രസിന്റെ എൽദോസ് കുന്നപ്പളളി എംഎൽഎക്ക് എതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചു. യുവതിയെ എം.എൽ.എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് കുറ്റപത്രത്തിൽ പറയുന്നു. എൽദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.

തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമർപ്പിച്ചത്ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അടിമലത്തുറയിലെ റിസോർട്ടിൽ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 04നാണ് സംഭവം.

തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു.കോവളത്ത് വെച്ച് യുവതിയെ തളളിയിട്ട് കൊല്ലാൻ ശ്രമിച്ചു. എംഎൽഎ ബലാത്സംഗം ചെയ്തത് അഞ്ച് വർഷമായി പരിചയമുളള യുവതിയെയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.