സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർനിർണയത്തിനുള്ള ബിൽ കൊണ്ടുവരാൻ സർക്കാർ. ജൂൺ 10 മുതൽ നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. വരുന്ന സമ്മേളനത്തിൽ തന്നെ ബിൽ കൊണ്ടുവരാനും തീരുമാനം.പെരുമാറ്റച്ചട്ടം നിലവിലുള്ളത് ചൂണ്ടിക്കാട്ടി ഓർഡിനൻസ് ഗവർണർ മടക്കിയതോടെയാണ് പുതിയ നീക്കം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടാനും ഗവർണർ നിർദേശിച്ചിരുന്നു.

ഇതനുസരിച്ച് സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കുമെന്ന് വാർത്തകൾ വന്നിരുന്നുവെങ്കിലും ബിൽ കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനമെടുക്കുകയായിരുന്നു, 2020 ലെ ഭേദഗതി പ്രകാരമാണ് തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസ് മന്ത്രിസഭ കൊണ്ടുവന്നത്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി നടപ്പിലാക്കാനായിരുന്നു തീരുമാനം.

ഓർഡിനൻസ് അനുസരിച്ച് വിഭജനത്തോടെ പഞ്ചായത്തുകളിൽ 1300ലേറെ പുതിയ വാർഡുകളും കോർപറേഷനുകളിൽ ഏഴ് വാർഡുകളും നഗരസഭകളിൽ 127 വാർഡുകളുടെയും വർധനയുണ്ടാകും. വാർഡുകളുടെ അതിർത്തിയിലും വ്യത്യാസം വരും. കൊച്ചി കോർപറേഷനിൽ മാത്രം രണ്ട് വാർഡുകളും മറ്റ് കോർപറേഷനുകളിൽ ഓരോ വാർഡിന്റെയും വീതമാണ് വർധന വരിക.

കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന മന്ത്രിസഭായോഗമാണ് ഓർഡിനൻസിറക്കാൻ തീരുമാനിച്ചത്. തുടർന്ന് ഇത് ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കുകയായിരുന്നു, 2020 ലെ ഭേദഗതി പ്രകാരമാണ് തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസ് മന്ത്രിസഭ കൊണ്ടുവന്നത്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി നടപ്പിലാക്കാനായിരുന്നു തീരുമാനം. ഓർഡിനൻസ് അനുസരിച്ച് വിഭജനത്തോടെ പഞ്ചായത്തുകളിൽ 1300 ലേറെ പുതിയ വാർഡുകളും കോർപറേഷനുകളിൽ ഏഴ് വാർഡുകളും നഗരസഭകളിൽ 127 വാർഡുകളുടെയും വർധനയുണ്ടാകും.

വാർഡുകളുടെ അതിർത്തിയിലും വ്യത്യാസം വരും. കൊച്ചി കോർപറേഷനിൽ മാത്രം രണ്ട് വാർഡുകളും മറ്റ് കോർപറേഷനുകളിൽ ഓരോ വാർഡിന്റെയും വീതമാണ് വർധന വരിക. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന മന്ത്രിസഭായോഗമാണ് ഓർഡിനൻസിറക്കാൻ തീരുമാനിച്ചത്. തുടർന്ന് ഇത് ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കുകയായിരുന്നു.