ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിൽ വോട്ട് ചെയ്യാനായില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. ​ഡൽഹിയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പ്രതിസന്ധി. വോട്ടിംഗ് മെഷീനിൽ ബാറ്ററി കുറവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബൃന്ദ കാരാട്ട് ആരോപിച്ചു. ഇവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അവസ്ഥ എന്താണെന്ന് ബൃന്ദ കാരാട്ട് ചോദിച്ചു. ഡൽഹി സെൻ്റ് തോമസ് സ്കൂളിലാണ് ബൃന്ദ കാരാട്ട് വോട്ട് ചെയ്യാൻ എത്തിയത്. പിന്നീട് വോട്ടിങ് മെഷീനിലെ തകരാര്‍ പരിഹരിച്ചു. ഇത് പരിഹരിക്കപ്പെടുന്നത് വരെ ഇവിടെ കാത്തിരുന്ന് വോട്ട് ചെയ്ത ശേഷമാണ് ബൃന്ദ കാരാട്ട് മടങ്ങിയത്.