സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് ദേശാഭിമാനി റസിഡന്റ് എഡിറ്റർ. വി ബി പരമേശ്വരന്‍ വിരമിക്കുന്ന ഒഴിവിലാണ് സ്വരാജിന്‍റെ നിയമനം.വെള്ളിയാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

തൃപ്പൂണിത്തുറ മുന്‍ എംഎല്‍എയായ സ്വരാജ് നേരത്തെ ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ എഡിറ്ററായിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. പുത്തലത്ത് ദിനേശനാണ് നിലവില്‍ ദേശാഭിമാനി എഡിറ്റര്‍.