നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് ജീവനക്കാരി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. കര്‍ഷക പ്രക്ഷോഭത്തിനെതിരെ കങ്കണ സംസാരിച്ചുവെന്നാരോപ്പിച്ചാണ് മര്‍ദ്ദനമെന്നാണ് വിവരം. കുല്‍വിന്ദര്‍ കൗര്‍ എന്ന ജീവക്കാരിയാണ് മര്‍ദ്ദിച്ചത്.

വിമാനത്താവളത്തിനുള്ളില്‍ വെച്ച് സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ കങ്കണ റണാവത്തിനെ തല്ലുകയായിരുന്നുവെന്നും ഇവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും കങ്കണ ആവശ്യപ്പെട്ടതായി നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.