മദ്യനയത്തിന് അംഗീകാരം നല്‍കി സിപിഐഎം. ഈ മാസം 11ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ മദ്യനയം ചര്‍ച്ച ചെയ്ത് അംഗീകരിക്കും.മദ്യനയത്തില്‍ ഡ്രൈഡേ ഒഴിവാക്കില്ല. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഇപ്പോഴുള്ളത് പോലെ തന്നെ തുടരാനാണ് തീരുമാനം.

കൂടാതെ മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കും.അതേസമയം ടൂറിസം മേഖലകളിലെ മീറ്റിങ്ങുകള്‍, കോണ്‍ഫറന്‍സുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ഇടങ്ങളില്‍ ഡ്രൈ ഡേയിലും മദ്യം വിളമ്പാന്‍ അനുമതി നല്‍കുന്നതായിരിക്കും. എന്നാല്‍ 15 ദിവസം മുമ്പ് പ്രത്യേക അനുമതി വാങ്ങണം.