എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ തുടർച്ചയായ അഞ്ചാം തവണയും കിരീടം സ്വന്തമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ കാരിച്ചാൽ ചുണ്ടാൻ. ഇഞ്ചോടിച്ച് പോരാട്ടവും ഫോട്ടോ ഫിനിഷുമായിരുന്നു ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ പൂർത്തിയായത്. തൊട്ടുപിന്നാലെ എത്തിയ വീയപുരത്തിന് ട്രോഫി നഷ്ടമായത് സെക്കൻ്റ് വ്യത്യാസത്തിലാണ്.

ഒന്നാം ട്രാക്കിൽ കുമരകം ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗവും രണ്ടാം ട്രാക്കിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ മത്സരിച്ച കാരിച്ചാലും മൂന്നാം ട്രാക്കിൽ വിബിസി കൈനകരിയുടെ വീപുരവും നാലാം ട്രാക്കിൽ നിരണം ബോട്ട് ക്ലബ്ബിൻ്റെ നിരണം ചുണ്ടനുമാണ് ഫൈനലിൽ മാറ്റുരച്ചത്.

ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരത്തോടെയാണ് വള്ളംകളിക്ക് തുടക്കമായത്. എല്ലാവരുടേയും കാത്തിരിപ്പിനൊടുവിൽ ഇപ്പോൾ ചുണ്ടൻ കളിവള്ളങ്ങളുടെ മത്സരം ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസാണ് പതാക ഉയര്‍ത്തി നെഹ്റു ട്രോഫി വള്ളം കളിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു . ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.