എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കെഎസ്‍യു നേതാവിൻ്റെ കൊലവിളി പ്രസംഗം.വളയംകുളം അസബ കോളേജിനു മുന്നിൽ നടത്തിയ പ്രസംഗത്തിലാണ് കെഎസ്‍യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ ഭീഷണി മുഴക്കിയത്.

'വെല്ലുവിളിയല്ല, താക്കീതാണ്. പഠിക്കാൻ വന്നാൽ പഠിച്ച് പോണം. അല്ലെങ്കിൽ ….. കാല് ഞാൻ തല്ലിയൊടിക്കും'; എന്ന് കണ്ണൻ നമ്പ്യാർ ഭീഷണിപ്പെടുത്തി. അസഭ്യ വാക്കുകളും ഇയാൾ പ്രയോഗിക്കുന്നുണ്ട്. 'എന്നൊക്കൊണ്ട് വേറെ പണി ചെയ്യിപ്പിക്കരുത്' എന്നും കണ്ണൻ നമ്പ്യാർ ഭീഷണി മുഴക്കുന്നുണ്ട്.

കൊലവിളി പ്രസം​ഗത്തിന് ചുറ്റും കൂടി നിന്ന വിദ്യാർത്ഥികൾ നിറഞ്ഞ കൈയടി നൽകുന്നത് വീഡിയോയിൽ കാണാം. കഴിഞ്ഞ ദിവസം കോളജിന്റെ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസം​ഗത്തിലാണ് കൊലവിളിയും അസഭ്യവും കെ.എസ്.യു സംസ്ഥാന സെക്രട്ടറി നടത്തിയത്.