കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ മുൻ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി.പി ദിവ്യയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്. പള്ളിക്കുന്ന് വനിതാ ജയിലിലേയ്ക്കാണ് ദിവ്യയെ കൊണ്ടുപോകുക. പോലീസ് കസ്റ്റഡിയിലേയ്ക്ക് വിടുന്നത് സംബന്ധിച്ച് പിന്നീട് പരിശോധിക്കുമെന്നാണ് വിവരം.

തളിപ്പറമ്പ് മജിസ്‌ട്രേറ്റിന് മുന്‍പാകെയാണ് ദിവ്യയെ ഇന്ന് ഹാജരാക്കിയത്. ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി.പി ദിവ്യ പൊലീസില്‍ കീഴടങ്ങിയത്. പിന്നീട് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിവ്യയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഇതിന് ശേഷമാണ് ദിവ്യയെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ എത്തിച്ചത്. എന്നാല്‍ അവിടേയും ദിവ്യയ്ക്ക് എതിരായിരുന്നു കാര്യങ്ങള്‍