സി പി ഐ നേതാവ് എം വിജയൻ അന്തരിച്ചു . മുൻ സി പി ഐ തൃശൂർ മണ്ഡലം സെക്രട്ടറിയും, ജില്ലാ കൗൺസിൽ അംഗവുമായിരുന്നു. ജോയിന്റ് കൗൺസിൽ ചെയർമാൻ, തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ, ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ പൂങ്കുന്നത്തെ വസതിയിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചശേഷം ഉച്ചയ്ക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്‌കരിക്കും. ഭാര്യ: എൻ സരസ്വതി(റിട്ട.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ), മക്കൾ: പ്രൊഫ. മിനി(കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാംപസ്), അനിൽകുമാർ(ബിസിനസ്സ്), മരുമകൻ: അജിത്ത്കുമാർ(എഞ്ചിനീയർ, മലബാർ സിമന്റ്‌സ്).