മലയാള സിനിമയില്‍ സമീപകാലത്തെ വലിയ വിജയങ്ങളിലൊന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഈ മാസം 20 നാണ് തിയറ്ററുകളില്‍ എത്തിയത്.ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ മാര്‍ക്കോ ഹിന്ദിയിലും ഹിറ്റായിക്കഴിഞ്ഞു.
കലാസാംസ്‌കാരിക മേഖലയിലെ പല പ്രമുഖരും മാര്‍ക്കോ കണ്ടിരുന്നു. ഇപ്പോഴിതാ മാര്‍ക്കോ കണ്ട കേരള നിയമസഭ സ്പീക്കര്‍ ബഹു. എ.എന്‍ ഷംസീറിന് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. മാര്‍ക്കോയുടെ പോസ്റ്ററിനു മുന്നില്‍ എ.എന്‍ ഷംസീര്‍ നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഉണ്ണി മുകുന്ദന്‍ നന്ദി അറിയിച്ചത്.
ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്. ‘കെ.ജി.എഫ്’, ‘സലാര്‍’ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ഒരുക്കിയ മാര്‍ക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.