ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇ ഡി അന്വേഷണം. സുൽത്താൻ ബത്തേരി അർബൻ ബാങ്ക് കോഴക്കേസിലാണ് എംഎൽഎക്കെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചത്. കേസ് രേഖകൾ കൈമാറാൻ ആവിശ്യപ്പെട്ട് വയനാട് എസ്പിക്കും ബാങ്കിനും ഇ ഡി നോട്ടീസ് അയച്ചു.
അതിനിടെ, ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് സംഘർഷം ഉണ്ടായി . വയനാട് ചുള്ളിയോട് വച്ചാണ് ഐസി ബാലകൃഷ്ണനെ കരിങ്കൊടി കാട്ടിയത്.
എംഎൽഎയുടെ ഗൺമാൻ സുദേശനും രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് എംഎൽഎയും എംഎൽഎയുടെ വാഹനത്തിൽ നിന്ന് ഇറങ്ങിയവരാണ് ആക്രമണം നടത്തിയത് എന്ന് ഡിവൈഎഫ്ഐയും ആരോപിച്ചു.