എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണ ശാല സ്ഥാപിക്കാനുള്ള തീരുമാനത്തിന് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം അംഗീകാരം നല്‍കി. സിപിഐയും ആര്‍ജെഡിയും എതിര്‍പ്പറിയിച്ചു. എന്നാല്‍ ദ്യശാല നിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തില്‍ വ്യക്തമാക്കി.
ശക്തമായ എതിര്‍പ്പാണ് യോഗത്തില്‍ സിപിഐയും ആര്‍ജെഡിയും ഉയര്‍ത്തിയത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനിച്ച് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടിവെള്ളം അടക്കം ഉന്നയിക്കുന്ന പ്രശ്‌നങ്ങളിലൊന്നും ആശങ്ക വേണ്ട. മറ്റ് എന്തെങ്കിലും ആശങ്കകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എലപ്പുള്ളി എന്ന സ്ഥലമാണ് പ്രശ്‌നമെന്ന് യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാടെടുത്തു. എലപ്പുള്ളിയില്‍ നിന്ന് മാറി മറ്റൊരു സ്ഥലം പരിഗണിച്ചൂടേയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ കുടിവെള്ളത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് യോഗത്തില്‍ എംവി ഗോവിന്ദൻ
മാസ്റ്ററും നിലപാടെടുത്തു.