ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം പൂര്‍ണമായും കേന്ദ്രം പിടിച്ചെടുക്കുകയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. രാജ്യസഭയില്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് എം പിയുടെ ആരോപണം.

അടിയന്തരാവസ്ഥയെ ബി ജെ പി ആവര്‍ത്തിച്ച് അപലപിച്ചിട്ടും, അതിന്റെ പൈതൃകത്തെ ചൂഷണം ചെയ്യുന്നത് തുടരുന്നു. സര്‍വകലാശാലകളില്‍ സംസ്ഥാനത്തിന്റെ അധികാരം പൂര്‍ണമായും കേന്ദ്രം കവര്‍ന്നെടുക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം വഴി ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുളള ശ്രമം കേന്ദ്രം നടത്തുകയാണെന്നും രാജ്യത്തിന്റെ വൈവിധ്യത്തെയാണ് ഇല്ലാതാക്കുന്നതെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍ പറഞ്ഞു