ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ തമ്മിലടി. രാജീവ് ചന്ദ്രശേഖർ ഓഫീസിൽ ഇരിക്കെയാണ് നേതാക്കൾ തമ്മിൽ തല്ലിയത്. പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കമാണ് തമ്മിലടിക്ക് കാരണം. മുൻ ഐടി സെൽ കൺവീനർ സജീവ് എസ് നായർ, മുൻ ഉള്ളൂർ മണ്ഡലം പ്രസിഡന്റ് കരിക്കകം ശ്യാം എന്നിവരുടെ സംഘങ്ങളാണ് തമ്മിൽ തല്ലിയത്. ചൊവ്വാഴ്ച രാവിലെയാണ് തമ്മിലടി നടന്നത് പി സുധീർ, വി വി രാജേഷ് എന്നിവരുടെ പേരിലായിരുന്നു തർക്കം. മർദനമേറ്റവർ നേതൃത്വത്തിന് പരാതി നൽകി.
ഉള്ളൂർ മണ്ഡലം ജനറൽ സെക്രട്ടറി ശ്യാം മുൻ ഐടി സെൽ കൺവീനർ സജീവ് എസ് നായരെ , പ്രധാനമന്ത്രി സോളാർ ഘർ പദ്ധതി ഉപഭോക്താക്കളുടെ മേളയിൽ പങ്കെടുത്തു എന്ന് ആരോപിച്ച് സംസ്ഥാന കമ്മിറ്റി ഓഫീസിനുള്ളിൽ വച്ച് അസഭ്യം വിളിക്കുകയും. ഓഫീസിന് പുറത്തിറങ്ങിയാൽ കൈകാലുകൾ തല്ലിയൊടിക്കും എന്നും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
സംസ്ഥാന കമ്മിറ്റി പുനഃസംഘടന രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടായേക്കും. 4 ജനറൽ സെക്രട്ടറിമാർ, 10 വൈസ് പ്രസിഡന്റുമാർ, 10 സെക്രട്ടറിമാർ, ട്രഷറർ എന്നിവരടങ്ങുന്നതാണ് സംസ്ഥാന ഭാരവാഹി പട്ടിക. പുതിയ ഭാരവാഹികൾ എത്തുന്നതുവരെ നിലവിലുള്ള ഭാരവാഹികൾ തുടരും. പുനഃസംഘടനയെ പറ്റിയുള്ള ചർച്ചയാണ് ഇപ്പോൾ തമ്മിലടിയിൽ കലാശിച്ചിരിക്കുന്നത്.