പലസ്തീന്‍ ജനതയ്ക്ക് സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം. ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നും അടിയന്തിരമായി സ്ഥിരമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ്് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു.
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍. സ്വാതന്ത്ര്യാനന്തരം രാജ്യം തുടര്‍ന്നുപോന്ന നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന നടപടിയാണിത്. സമ്മേളനം പാസാക്കിയ പ്രമേയം പലസ്തീനില്‍ അടിയന്തിരമായി സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെയുള്ള പലസ്തീന്‍ സ്വതന്ത്രമാവുക തന്നെ ചെയ്യുമെന്നും അദ്ദേഹം കുറിപ്പില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
സിപിഐഎം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ ചെറുത്തുനില്‍പ്പിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ചിഹ്നമായ കഫിയ അണിഞ്ഞു പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത് ആവേശകരമായ അനുഭവമായിരുന്നു. ഇസ്രായേല്‍ തുടരുന്ന വംശഹത്യക്കെതിരെ പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിനിധി സമ്മേളനത്തില്‍ പ്രമേയം പാസാക്കി. എല്ലാ മാനുഷിക മൂല്യങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് ഹീനമായ അധിനിവേശവുമായി മുന്നോട്ടുപോവുകയാണ് ഇസ്രായേല്‍.
ഈ സാഹചര്യത്തില്‍ പലസ്തീന്‍ ജനതയോടൊപ്പം അണിനിരക്കുന്നതിന് പകരം ഇസ്രായേലിനെ ന്യായീകരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍. സ്വാതന്ത്ര്യാനന്തരം രാജ്യം തുടര്‍ന്നുപോന്ന നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന നടപടിയാണിത്. സമ്മേളനം പാസാക്കിയ പ്രമേയം പലസ്തീനില്‍ അടിയന്തിരമായി സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെയുള്ള പലസ്തീന്‍ സ്വതന്ത്രമാവുക തന്നെ ചെയ്യും.