സിപിഐഎമ്മിന് രാജ്യത്ത് ആകെ പത്ത് ലക്ഷത്തി ഇരുപതിനായിരത്തോളം അംഗങ്ങൾ. അതിൽ അഞ്ച് ലക്ഷത്തി അറുപത്തയ്യായിരത്തോളം അംഗങ്ങള്‍ കേരളത്തില്‍ നിന്നാണ്. 2022 ലെ അംഗ സംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ മുപ്പത്തിമൂവായിരത്തോളം അംഗങ്ങൾ വർധിച്ചിട്ടുണ്ട്.
പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച അംഗത്വ കണക്ക് പ്രകാരം പത്തു ലക്ഷത്തി പത്തൊമ്പതിനായിരത്തി ഒന്‍പത് അംഗങ്ങളാണ് രാജ്യത്തെ 27 സംസ്ഥാനങ്ങളിലായി സിപിഐഎമ്മിനുള്ളത്. ഇതിൻ്റെ നേർ പകുതിയിൽ കൂടുതലും അംഗങ്ങൾ കേരളത്തിൽ നിന്നാണ്. 564895 അംഗങ്ങളാണ് കേരളത്തിൽ സിപിഐഎമ്മിന് ഉള്ളത്. 2021 ലെ പാർട്ടി കോൺഗ്രസ് നടന്ന കാലയളവിനേക്കാൾ 37721 അംഗങ്ങള്‍ ഇത്തവണ കേരളത്തിൽ കൂടിയിട്ടുണ്ട്.
. 23 ആം പാർട്ടി കോൺഗ്രസ് സമയത്ത് അൻപതിനായിരത്തിലേറെ അംഗങ്ങൾ ത്രിപുര പാർട്ടിയിലുണ്ടായിരുന്നു. മധുര പാർട്ടി കോൺഗ്രസ് സമയത്ത് അത് 38,000 ആയി ചുരുങ്ങി. മെമ്പർഷിപ്പിൽ കാര്യമായ കൊഴിഞ്ഞുപോക്ക് ഉണ്ടാക്കാത്ത സംസ്ഥാനം തമിഴ്നാടാണ്. ഒരു ലക്ഷത്തിനടുത്ത് അംഗങ്ങൾ തമിഴ്നാട്ടിൽ സിപിഐഎമ്മിൽ ഉണ്ട്. കഴിഞ്ഞ നാലു വർഷമായി 5,000 ത്തോളം പാർട്ടി അംഗങ്ങളാണ് ഉത്തർപ്രദേശിൽ ഉള്ളത്. നിലവിൽ 38143 അംഗങ്ങൾ തെലങ്കാനയിൽ ഉണ്ട് . ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കശ്മീർ, മധ്യപ്രദേശ്, ഒഡീഷ, മണിപ്പൂർ, ഗോവ, പുതുച്ചേരി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ അയ്യായിരത്തിൽ താഴെയാണ് സിപിഐഎം അംഗങ്ങളുള്ളത്.
നാലുവർഷം മുമ്പ് ഒരംഗവും ഇല്ലാതിരുന്ന പുതുച്ചേരിയിൽ ഇപ്പോൾ 812 പാർട്ടി അംഗങ്ങൾ സിപിഐഎമ്മിനുണ്ട്. ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, കർണാടക, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ 5000 ത്തിന്മേലാണ് പാർട്ടി അംഗങ്ങൾ. ആന്ധ്രപ്രദേശിൽ 23000 അംഗങ്ങളും ബിഹാറിൽ ഇരുപതിനായിരം പേരും അസമിൽ 10000 പേരും സിപിഐഎമ്മിൽ ഉണ്ട്. ആൻഡമാൻ നിക്കോബാറിൽ 301 അംഗങ്ങളും പാർട്ടിക്കുണ്ട്.