കേന്ദ്ര സർക്കാരിന്‍റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ കേരളം. നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ കക്ഷി ചേരാൻ ഉടൻ അപേക്ഷ നൽകും.വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബഞ്ചാണ് പരിഗണിക്കുന്നത്.

സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് നേരത്തെ കേസുകൾ കേട്ടിരുന്നത്. നിയമഭേദഗതി സ്റ്റേ ചെയ്യണം എന്ന അപേക്ഷയിൽ കൂടുതൽ വാദം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, സ്ഥാനമൊഴിയും മുന്നേ കേസ് പുതിയ ചീഫ് ജസ്റ്റിസ് പരിഗണിക്കട്ടെ എന്ന് നിശ്ചയിച്ചത്. വഖഫ് ഭൂമി മാറ്റരുത്, വഖഫ് കൗൺസിൽ, ബോർഡ് എന്നിവയിലേക്ക് നിയമനം നടത്തരുത് തുടങ്ങിയ നിർദ്ദേശങ്ങൾ കോടതി നേരത്തെ നൽകിയിരുന്നു.