ഗുജറാത്തിലെ സബര്‍ഗാന്ധ ജില്ലയില്‍ വഡ്വാസ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി വിജയിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. എസ്എഫ്ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി സത്യേഷ ലെയുവയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കൂടിയാണ് സത്യേഷ.
സബര്‍ഗാന്ധ ജില്ലയിലെ പ്രന്തിജ്ജ് താലൂക്കിലാണ് വഡ്വാസ ഗ്രാമപഞ്ചായത്ത് ഉള്ളത്. മികച്ച ഭൂരിപക്ഷത്തോടെയാണ് സത്യേഷ വിജയം സ്വന്തമാക്കിയിരിക്കുന്നത്.