കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി. ഫേസ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ ദാരുണമായ സംഭവത്തിൽ പ്രിയപ്പെട്ട ബിന്ദുമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്ക് ചേരുകയും ആദരാഞ്ജലി അര്പ്പിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിൻ്റെ ദുഃഖം എൻ്റേയും ദു:ഖമാണ്. കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്ക് ചേരുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു. സർക്കാർ പ്രിയപ്പെട്ട ബിന്ദുവിൻ്റെ കുടുംബത്തിന് ഒപ്പമുണ്ടാകും.