അമ്മ തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി വിജയിച്ച ശ്വേത മേനോന് വിജയാശംസകൾ നേർന്ന് മന്ത്രി സജി ചെറിയാൻ. സിനിമയെ സ്നേഹിക്കുന്നവർ അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു. കഴിവുള്ള കരുത്തുറ്റ സ്ത്രീയാണ് ശ്വേത മേനോൻ എന്നും അമ്മയുടെ ഭാരവാഹികളായി വനിതകൾ വരണമെന്ന് നേരത്തെ താൻ പറഞ്ഞതാണെന്നും മന്ത്രി കൂടുചേർത്തു. ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

‘ഭാരവാഹികളായി വനിതകൾ വരുമ്പോൾ സിനിമ രംഗത്ത് വനിതകൾക്ക് അനുകൂലമായ സാഹചര്യമുണ്ടാകും.ശ്വേതക്ക് എതിരെ വളരെ മോശമായ നീക്കമുണ്ടായി, എന്നിട്ടും എല്ലാ പിന്തുണയും നൽകി. സ്ത്രീ ഭരണം നല്ല കാലം മലയാള സിനിമക്ക് കൊണ്ടുവരും. പുരുഷന്മാർ മോശമെന്നല്ല പറഞ്ഞത്. കുക്കൂ പരമേശ്വരൻ സെക്രട്ടറി ആയതിൽ സന്തോഷം. പുതിയ ടീമിന് വിജയാശംസകൾ, മാറ്റത്തിന്റെ തുടക്കമാകട്ടെ’, സജി ചെറിയാൻ പറഞ്ഞു.