തിരുവോണനാളിലും പൊതിച്ചോറ് മുടക്കാതെ ഡിവൈഎഫ്‌ഐ. കോഴിക്കോട് മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പായസമടക്കം ഓണസദ്യ വിതരണം ചെയ്‌തു..ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായാണ് പൊതിച്ചോറ് വിതരണം ചെയ്‌തത്. പായസമടക്കമുള്ള സദ്യയാണ് ഇന്ന് വിതരണം ചെയ്‌തത്. ഡിവൈഎഫ്ഐ നേതാവ് വി വസീഫിന്റെ നേതൃത്വത്തിയായിരുന്നു സദ്യ വിതരണം. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഡിവൈഎഫ്ഐ പൊതിച്ചോറ് മുടക്കിയിട്ടില്ലെന്ന് വി വസീഫ് പറഞ്ഞു.
ഇന്ന് ഓണം ആയത് കൊണ്ട് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നായിരുന്നു പറഞ്ഞത്. പൊതിച്ചോറ് വിതരണം ഒരിക്കലും മുടങ്ങുകയില്ല. 5000 ത്തോളം പൊതിച്ചോറ് ഇന്ന് വിതരണം ചെയ്തുവെന്നും വി വസീഫ് വ്യക്തമാക്കി.
അതേസമയം തിരുവോണ ദിനത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും ജില്ലാ ആശുപത്രികളിലേയും അശരണര്‍ക്ക് ഓണസദ്യ നല്‍കി ഡിവൈഎഫ്‌ഐ. നിര്‍ധനരായ ആയിരങ്ങളാണ് ഓണസദ്യ ഉണ്ടത്.
ഉച്ചഭക്ഷണം കഴിക്കാന്‍ പണം ഇല്ലാത്തതിനാല്‍ ആരും വിശന്നിരിക്കരുത്. ഡിവൈഎഫ്‌ഐ വര്‍ഷങ്ങളായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുുകളിലും ജില്ലാ ആശുപത്രികളിലും ഉച്ചഭക്ഷണം നല്‍കിവരുന്നുണ്ട്. തിരുവോണ ദിനത്തില്‍ ഡിവൈഎഫ്‌ഐ നല്‍കിയത് പായസമടക്കം വിഭവ സമൃദ്ധമായ സദ്യ.
പത്തനംതിട്ട ജില്ല ആശുപത്രിയില്‍ സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി പൊതിച്ചോര്‍ വിതരണത്തില്‍ പങ്കാളിയായി. പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രമല്ല, ആഘോഷ ദിനങ്ങളിലും പാവപ്പെട്ടവര്‍ക്ക് ഒപ്പം ഡിവൈഎഫ്‌ഐ ഉണ്ട്. ഇതായിരുന്നു ഡിവൈഎഫ്‌ഐയുടെ തിരുവോണദിന സന്ദേശം.