75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിക്ക് എക്സ് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ നേർന്നത്. ‘ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് ആയുരാരോഗ്യ സൗഖ്യവും സന്തോഷവും നേരുന്നു’ എന്നാണ് ആശംസ കുറിപ്പിലൂടെ മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് വിളിച്ച് നരേന്ദ്ര മോദിയെ ജന്മദിനത്തിൽ ആശംസ നേർന്നിരുന്നു. ജന്മദിനാഘോഷത്തോടനുബന്ധിച്ച് രണ്ടാഴ്ച നീളുന്ന വിപുലമായ ആഘോഷ പരിപാടികളാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും ആസൂത്രണം ചെയ്തിരിക്കുന്നത്. ജന്മദിനമായ ഇന്ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെ നീളുന്ന പരിപാടികളാണ് ആലോചിച്ചിട്ടുള്ളത്.