വിവാദങ്ങൾക്കിടെ നിയമസഭ സമ്മേളനത്തിനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് നിയോജക മണ്ഡലത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ജില്ലാ റവന്യൂ അസംബ്ലിയില്‍ പാലക്കാട് നിയോജക മണ്ഡലത്തിലെ അടിയന്തരപ്രാധാന്യമുള്ള പട്ടയം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി.
അതേസമയം മണ്ഡലത്തില്‍ വീണ്ടും സജീവമാകാനുള്ള നീക്കങ്ങളുടെ ആദ്യപടിയായാണ് ഇക്കാര്യത്തെ വിലയിരുത്തപ്പെടുന്നത്. വിഭജനത്തില്‍ 23ാം വാര്‍ഡായ പിരായിരി പഞ്ചായത്തില്‍ ഏക വില്ലേജ് ഓഫീസാണുള്ളത്. ഈ ഓഫീസില്‍ അധിക തസ്തികകള്‍ അനുവദിക്കണമെന്ന് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്തതും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
പാലക്കാട് നഗരത്തിലെ കൊപ്പം വില്ലേജ് ഓഫീസിലെ സ്ഥലപരിമിതിക്ക് പരിഹാരമായി സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ പാലക്കാട്-3, യാക്കര വില്ലേജ് ഓഫീസുകളെ ഉൾപ്പെടുത്തുക, വീട് നിര്‍മ്മാണത്തിനായി ഭൂമി തരംമാറ്റാന്‍ നല്‍കിയാല്‍ വര്‍ഷങ്ങളോളം കാത്തിരിക്കുന്ന അവസ്ഥക്ക് പരിഹാരം കാണുക, പാലക്കാട് റവന്യൂ ടവര്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.