ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ സോഹ്‌റാൻ മംദാനി നേടിയ വിജയം, കേവലം രാഷ്ട്രീയ വിജയം എന്നതിലുപരി അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തവും സാംസ്കാരിക വൈവിധ്യവുമുള്ള ഈ മഹാനഗരത്തിലെ ആദ്യത്തെ മുസ്ലീം, കുടിയേറ്റ സ്ഥാനാർത്ഥി എന്ന നിലയിൽ, നിരവധി രാഷ്ട്രീയ വെല്ലുവിളികളെയും വിമർശനങ്ങളെയും അതിജീവിച്ചാണ് അദ്ദേഹത്തിന്റെ പോരാട്ടം വിജയം കണ്ടത്.
എന്നാൽ, മംദാനിയുടെ വിജയത്തെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കുന്നത്, അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണമാണ്. ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് ആയ മംദാനി, തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്വീകരിച്ച പ്രധാന നയങ്ങൾ എന്നിവയാണ്.
ന്യൂയോർക്ക് ഒരു ആഗോള സാമ്പത്തിക തലസ്ഥാനമാണ്, ഡൽഹി ഒരു വികസ്വര രാജ്യത്തിലെ മെട്രോപൊളിസാണ്. എന്നിരുന്നാലും, ക്ഷേമം മുൻഗണന നൽകുന്നതും അത് തിരഞ്ഞെടുപ്പിലെ ഒരു പ്രധാന രാഷ്ട്രീയ അജണ്ടയാക്കുന്നതിലും രണ്ട് നേതാക്കളും സമാനമായ തന്ത്രമാണ് സ്വീകരിക്കുന്നത്.
മംദാനിയുടെ പദ്ധതികൾ ഇന്ത്യൻ തിരഞ്ഞെടുപ്പുകളിൽ നൽകിയ വാഗ്ദാനങ്ങളുമായി ഏറെക്കുറെ സാമ്യമുള്ളതാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ന്യൂയോർക്ക് നഗരത്തിൽ പോലും സൗജന്യ ബസ് യാത്രകൾ പോലുള്ള ക്ഷേമ നയങ്ങൾ ജനപ്രിയമാവുന്നു എന്നത്, വികസിച്ചതും അവികസിതവുമായ രാജ്യങ്ങളിലെ ജനകീയ നേതാക്കൾക്കിടയിൽ ക്ഷേമാധിഷ്ഠിത ഭരണം ഒരു പ്രധാന ചലനാത്മക ശക്തിയായി മാറുന്നു എന്ന് സൂചിപ്പിക്കുന്നു.
