കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം മോധാവി ഡോ. സി എന്‍ വിജയകുമാരിയെയും കേരള വിസി മോഹൻ കുന്നുമ്മലിനെയും വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വിദ്യാഭ്യാസം ലഭിച്ച പ്രൊഫസർമാർക്കിടയിൽ ഇത്തരം മ്ലേച്ഛകരമായ സമീപനം ഉണ്ടെന്ന് പറയുന്നത് അപമാനകരമെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇതിനെതിരെ പുരോഗമന സമൂഹം ശക്തമായി പ്രതിഷേധിച്ചു. വിസി ബിജെപി സർക്കാർ നിയമിച്ച ഗവർണറുടെ നിർദേശം അനുസരിച്ച് പ്രവർത്തിക്കുന്നയാൾ ആണ്. കേരള നിയമസഭാ പാസാക്കിയ സർവ്വകലാശാല നിയമം അനുസരിച്ചാണ് വിസിയെ നിയമിക്കുന്നത്. ഇക്കാര്യം അദ്ദേഹം മറന്നു പോകുന്നു. കേരളത്തിൽ ഇത്തരം സാഹചര്യം ഉണ്ടാകുന്നത് ദൗർഭാഗ്യകരമാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ സി എൻ വിജയകുമാരിക്കും വിസിക്കും നേരെ ഇടത് സെനറ്റ് അംഗങ്ങളും എസ് എഫ് ഐയും ശക്തമായി പ്രതിഷേധിച്ചിരുന്നു.