രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ​ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയുള്ള ഓഡിയോ ക്ലിപ്പ് ഇന്നലെയും പുറത്ത് വന്നിരുന്നു.കൂടാതെ നിർബന്ധിത ഗർഭഛിദ്രത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്ന വാർത്തയും പുറത്ത് വന്നിരുന്നു.

അതുകൊണ്ട് തന്നെ 'തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കരുത്' എന്ന നിർദേശമാണ് കോൺ​ഗ്രസ് നൽകിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിന് കെപിസിസി നേതൃത്വം നിർദേശം നൽകിയാണ് സൂചന.

രാഹുലിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ കൂടുതൽ തെളിവുകൾ കൂടി പുറത്തുവന്നെങ്കിലും പരസ്യമായ പ്രതിഷേധ വേണ്ടെന്നാണ് ഇടതുമുന്നണി തീരുമാനം. എന്നാൽ വിഷയം തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി ഇടതുമുന്നണി പ്രചാരണയുധമാക്കും. പെൺകുട്ടി പരാതി നൽകാൻ തയ്യാറായാൽ പൂർണ പിന്തുണ നൽകുമെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ട്.