സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡ്രൈ ഡേ ഉത്തരവ് ഇറക്കി. തെക്കന്‍ ജില്ലകളില്‍ ഡിസംബര്‍ 7 മുതല്‍ 9 വരെയും വടക്കന്‍ ജില്ലകളില്‍ ഡിസംബര്‍ 9 മുതല്‍ 11 വരെയും വോട്ടെണ്ണല്‍ ദിവസം സംസ്ഥാന വ്യാപകമായുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡ്രൈ ഡേ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് നല്‍കി. തെരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി അതിര്‍ത്തിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കത്ത്. തമിഴ്‌നാട്, കര്‍ണാടക, പുതുച്ചരി എന്നീ അതിര്‍ത്ഥികളിലാണ് മദ്യ നിരോധനം ഏർപ്പെടുത്താൻ അഭ്യർത്ഥിച്ച് കത്തയച്ചത്.