കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ലൈംഗിക പീഡന കേസിൽ തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.
കേസിന്റെ വസ്തുതകളും ആരോപണത്തിന്റെ ഗൗരവവും പൂർണ്ണമായി പരിഗണിക്കാതെയാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചതെന്ന് പ്രോസിക്യൂഷൻ ഹർജിയിൽ ഉന്നയിക്കുന്നു. പ്രോസിക്യൂഷന്റെ പ്രധാന ആവശ്യം, മുൻകൂർ ജാമ്യം റദ്ദാക്കുകയും രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക എന്നതുമാണ്. പ്രതി സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിൽ കേസിന്റെ കൃത്യമായ അന്വേഷണത്തിനായി ഇത് അനിവാര്യമാണെന്നും അപ്പീലിൽ പറയുന്നു.
രാഹുലിനെതിരായ ആദ്യത്തെ ലൈംഗിക പീഡന പരാതി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
രണ്ടാമത്തെ ബലാത്സംഗക്കേസിലാണ് സെഷൻസ് കോടതി രാഹുലിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
