രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാന് പരാജയം. അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ഫെന്നി. ഇവിടെ ബിജെപി സീറ്റ് നിലനിര്‍ത്തി. ഫെന്നി നൈനാന്‍ മൂന്നാം സ്ഥാനത്താണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ ലൈംഗിക പീഡന പരാതിയില്‍ ഫെന്നി നൈനാനെതിരെ ഗുരുതര പരാമര്‍ശമാണുണ്ടായിരുന്നുത് .

പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തെ റിസോര്‍ട്ടിലേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിക്കൊണ്ടുപോയി. ആ സമയം കാര്‍ ഓടിച്ചിരുന്നത് ഫെന്നി നൈനാന്‍ എന്നാണ് പരാതി. ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ച ഫെന്നി പരാതിയില്‍ പറഞ്ഞ ആളെ അറിയുക പോലും ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.

ആരോപണങ്ങള്‍ വരുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര ക്രൂരമായ പരാതി വരുമെന്ന് അറിഞ്ഞില്ലെന്നും ഫെന്നി നൈനാന്‍ പ്രതികരിക്കുകയും ചെയ്തു.