യുഡിഎഫിനെ വെട്ടിലാക്കി കാസർഗോഡ് പൈവളിഗെ പഞ്ചായത്തിലും മറ്റത്തൂർ മോഡൽ. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തു. യുഡിഎഫും ബിജെപിയും ഒന്നിച്ചതോടെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി.
നാല് അംഗങ്ങളാണ് ബിജെപിക്ക് വോട്ട് ചെയ്തത്.
ഇതോടെ സിപിഎമ്മിലെ ശശികലയ്ക്ക് 7 വോട്ടും അഞ്ച് അംഗങ്ങൾ മാത്രമുള്ള ബിജെപിക്ക് 9 വോട്ടും ലഭിച്ചു. മുസ്ലിം ലീഗിലെ രണ്ടാം വാർഡ് മെമ്പർ സകീർ ഹുസൈൻ, 21-ാം വാർഡായ കടങ്കൊടിയിലെ മെമ്പർ മൈമൂനത്ത് മിസ്രിയ, പെർമുദായിലെ മെമ്പർ ശ്രീനിവാസ മാസ്റ്റർ, കൊക്കേച്ചാൽ വാർഡിലെ മെമ്പർ പ്രിൻസി ഡിസൂസ എന്നിവരാണ് ബിജെപി അംഗത്തിന് അനുകൂലമായി വോട്ട് ചെയ്തത്.
