രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.കോൺഗ്രസിനുള്ളിലെ ക്രൈം സിൻഡിക്കേറ്റിലെ പ്രധാന കണ്ണിയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും ഈ ക്രിമിനൽ സംഘത്തിന്റെ തലവൻ ഷാഫി പറമ്പിലാണെന്നും സനോജ് ആരോപിച്ചു.
വയനാട് ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചു നൽകാനെന്ന പേരിൽ യൂത്ത് കോൺഗ്രസ് നടത്തിയ പിരിവിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായും, വീടുണ്ടാക്കാൻ ലഭിച്ച പണം എവിടെ എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം ലഭിച്ചു തുടങ്ങിയിരിക്കുകയാണെന്നും സനോജ് വ്യക്തമാക്കി.
യുവതിയെ വടകരയിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചതായി വെളിപ്പെടുത്തലുണ്ട്. വടകരയിൽ ആർക്കാണ് ഇത്തരത്തിൽ ഫ്ലാറ്റ് ഉള്ളതെന്ന് വ്യക്തമാക്കണമെന്നും സനോജ് ആവശ്യപ്പെട്ടു.
