ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റി. മാർച്ച് 1 നാണ് പുതുക്കിയ തീയതി തീരുമാനിച്ചിരിക്കുന്നത്. അന്നേ ദിവസം മൂന്ന് മണിക്കാണ് പരിപാടി നടക്കുക.
178 കുടുംബങ്ങൾക്കുള്ള താക്കോൽദാനം നടത്താൻ ആദ്യം നിശ്ചയിച്ചത് ഈ മാസം 25 നായിരുന്നു. അവധി ദിവസം ആക്കണമെന്ന പൊതു അഭിപ്രായം ഉയർന്ന് വന്നതിനാലാണ് ഞായറാഴ്ച്ചയിലേക്ക് മാറ്റിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
