യു. പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തെ ശക്തമായി വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. യുഡിഎഫ് നടത്തുന്ന പ്രചാരണം അപമാനകരമാണെന്നും, അവരുടെ നേതൃനിരയുടെ ചിന്താഗതിയുടെ പ്രതിഫലനമാണ് ഇത്തരം പരാമർശങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുഭവങ്ങൾ എല്ലാവർക്കും അറിയാമെന്നും, അതിന്റെ തുടർച്ചയായാണ് ലീഗ് നേതാവ് യു. പ്രതിഭയ്‌ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശമെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ അംഗീകരിക്കാനാകില്ലെന്നും, സ്ത്രീകളെതിരായി എന്തും പറയാമെന്ന സാഹചര്യം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് യു. പ്രതിഭ വ്യക്തമാക്കിയിട്ടുണ്ടെന്നും, ശക്തമായി നേരിടുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.
