നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് എൽഡിഎഫിൻ്റെ പ്രകടനം മോശം ആകില്ലെന്ന് സിപിഎം നേതാവ് എളമരം കരീം. 90 ലധികം സീറ്റുകൾ എൽഡിഎഫ് നേടുമെന്നും പേരാമ്പ്രയിൽ ഒരു ആശങ്കയുമില്ലെന്നും എളമരം കരീം പറഞ്ഞു. ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി പ്രചാരണത്തിൽ ഓളം ഉണ്ടാക്കിയെങ്കിലും ജനങ്ങൾക്കിടയിൽ പക്ഷേ സ്വാധീനമില്ല.
അമ്പലപ്പുഴയിൽ ഒന്നും പറയാറായില്ല. അടിയൊഴുക്ക് ഉണ്ടായോ എന്ന് അറിയില്ല. ശക്തമായ മത്സരമാണ് അവിടെ നടന്നത്. ജയിക്കുമെന്നാണ് ജില്ലാ കമ്മറ്റി വിലയിരുത്തലെന്നും പികെ ശശി മൂന്നാം സ്ഥാനത്താകുമെന്നും എളമരം കരീം പറഞ്ഞു.
