തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവും അപകീർത്തികരവുമായ പ്രചാരണം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജോണ് ബ്രിട്ടാസ് എംപി ഡി.ജി.പി.യ്ക്ക് പരാതി നൽകി. പ്രമുഖ പത്രത്തിന്റെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നുവെന്നും, ഇത് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനാണെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി.
എം സ്വരാജിനെ സംബന്ധിച്ചായി താൻ നടത്തിയിട്ടില്ലാത്ത പ്രസ്താവനകൾ ഉൾപ്പെടുത്തി ദേശാഭിമാനിയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ കാർഡുകൾ പ്രചരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. തെളിവുകൾ സഹിതമാണ് പരാതി നൽകിയതെന്നും കർശന നടപടി വേണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
