വി.ഡി. സതീശൻ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയിൽ ‘സഗൗരവം’ എന്ന് ചൊല്ലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് രണ്ട് മന്ത്രിമാർ മാത്രം. ആർഎസ്‍പിയുടെ ഷിബു ബേബി ജോണും സിഎംപിയുടെ സി.പി. ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് മന്ത്രിമാർ എല്ലാവരും ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.

‘സഗൗരവം’ എന്നതിന് മലയാള ഭാഷാ നിയമപ്രകാരം “ഗൗരവത്തോടുകൂടി” എന്നാണ് അർത്ഥം. മുൻപ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ചില മന്ത്രിമാർ ദൈവനാമത്തിലും ചിലർ സഗൗരവവുമായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ-സംസ്ഥാന തലത്തിലെ നിരവധി പ്രമുഖ നേതാക്കൾ പങ്കെടുത്തു.