ഫേസ്ബുക്ക് വഴിയുള്ള നിരവധി തട്ടിപ്പുകളാണ് ദിനം പ്രതി നടക്കുന്നത്. അങ്ങനെയൊരു തട്ടിപ്പിൽ പ്രതിയായിരിക്കുന്നത് മുൻ കെ എസ് യു നേതാവാണ്. വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ വഴി പണം തട്ടുകയായിരുന്നു ഇയാൾ.
ഈ കേസിൽ പത്തനംതിട്ട അടൂർ പറക്കോട് സ്വദേശി ജിതിൻ ടി വർഗീസാണ് അറസ്റ്റിലായത്. മെയിൽ എസ്‌കോർട്ട് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയ ജിതിൻ രജിസ്‌ട്രേഷൻ ഫീസ് എന്ന നിലയിലാണ് ആളുകളിൽ നിന്ന് പണം തട്ടിയത്.
അഞ്ജലി ഹരിദാസ് എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കിയാണ് ജിതിൻ പണം തട്ടിയത്. ക്ലൈന്റ് ബോഡി ഇൻഷുറൻസ് എന്ന രീതിയിലും പണം തട്ടിയിരുന്നു.
