ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന് മുൻ മന്ത്രി മുഹമ്മദ് റിയാസ്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. മാസപ്പടി കേസിലെ ഇ ഡിയുടെ പരിശോധന പൂർത്തിയായതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു റിയാസ്. മതനിരപേക്ഷരതക്ക് വേണ്ടി ജീവൻ നൽകാനും തയ്യാറാണെന്നും റിയാസ് പറഞ്ഞു.

രാവിലെ എട്ടരമുതലാണ് 12 ഇടങ്ങളിൽ ഐ ഡി പരിശോധന നടത്തിയത്. പിണറായി വിജയൻറെ വീട് അടക്കമായിരുന്നു പരിശോധന. പരിശോധന നടന്ന സ്ഥലങ്ങളിലെല്ലാൽ സിപിഎം പ്രവർത്തകർ എത്തി പ്രതിഷേധ പ്രകടനങ്ങൾ നടത്തി.