ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്നകാര്യത്തിൽ സംശയമുണ്ടായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രിയപ്പെട്ടവരും രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് താൻ മുന്നോട്ട് പോയത്.
പാർട്ടിയ്ക്ക് എതിരായി ഒരു ശബ്ദവും ഒരു കാലത്തും ഞാൻ ഉയർത്തിയില്ല. എനിക്ക് വലുത് എന്നെ വളർത്തി വലുതാക്കിയ കോൺഗ്രസ് ആണ്. നഷ്ടങ്ങൾ ഉണ്ടാവും എങ്കിലും പാർട്ടിയാണ് വലുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


ഈ തിരഞ്ഞെടുപ്പിൽ ബിജെപി എന്നെ വ്യക്തിഹത്യ നടത്തി. ബിജെപി സ്ഥാനാർഥി വർഗീയത പറഞ്ഞു.
ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിലും രമേശ്‌ചെന്നിത്തല പ്രതികരണം നടത്തി. ഇ ഡി വന്നത് സർക്കാരിനെ അറിയിച്ചിട്ടല്ല. പിണറായിയിലും കോഴിക്കോടും ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. പൊലീസിനെ അറിയിച്ചിട്ടാണ് അവിടങ്ങളിൽ ഇ ഡി ഇറങ്ങിയത്. പക്ഷെ തിരുവനന്തപുരത്ത് അത് ഉണ്ടായില്ല.