സംസ്ഥാനത്ത് ഇന്ധനവില വർധിച്ചതോടെ പൊതുജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. .ഇന്ധനവില 11 ദിവസത്തിനിടെ 8 രൂപയാണ് കൂടിയത്. ഇന്ധന വില വർധന മൂലം സ്കൂളിലെ ഉച്ചക്കഞ്ഞി വിതരണം വരെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും വില കൂടി. ഇതോടെ സാധാരണക്കാരുടെ ജീവിതം ദുരിത പൂർണമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തെ അഭിമുഖീകരിക്കാൻ കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.സതീശൻ മുഖ്യമന്ത്രിയായ ശേഷം നാല് തവണ വില വർധന ഉണ്ടായി. എന്നിട്ടും സതീശൻ മൗനം തുടരുകയാണ്. നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടിയ സാഹചര്യത്തിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ നയത്തിനെതിരെ സിപിഐഎം സമരം നടത്തും. ജൂൺ നാലിന് ജില്ലാ, ഏരിയാ തലങ്ങളിൽ സമരം നടത്തുമെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
