പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത പ്രചാരണത്തിൽ ജനം ടിവി, ഓൺലൈൻ സ്ഥാപനമായ കർമ്മ ന്യൂസ്, സായാഹ്ന പത്രമായ സുദിനം തുടങ്ങിയ സ്ഥാപനങ്ങളെയും വാർത്ത നൽകിയവരെയും പ്രതി ചേർക്കും.ഇതിനിടെ കണ്ണൂർ സൈബർ പൊലീസ് പി.കെ. ശ്രീമതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
വ്യാജ വാർത്തയിൽ നടപടി എടുക്കുന്നത് വരെ പിന്നോട്ടില്ലെന്ന് പി.കെ. ശ്രീമതി പറഞ്ഞു.ആലക്കോട് സൈബർ പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. ഉടൻ നടപടി ഉണ്ടായതിൽ സന്തോഷമെന്നും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടുവെന്നും ഡിജിപി നേരിട്ട് വിളിച്ചുവെന്നും ഈ വിഷയത്തിൽ തൻ്റെ മനസ് അലിയില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു.
കുന്നംകുളം മുൻ എംഎൽഎയായിരുന്ന പി.കെ. കൃഷ്ണൻറെ ഭാര്യയെന്ന പേരിൽ സിപിഎം നേതാവ് പി.കെ. ശ്രീമതി ഫാമിലി പെൻഷൻ വാങ്ങിയെന്നായിരുന്നു വ്യാജ വാർത്ത.
