വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമായ നിലപാട് വ്യക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ദേശീയ ഗാനം മാത്രമാണ് നിർബന്ധമെന്നും, കേരളത്തിൽ വന്ദേമാതരം പാടാതിരുന്നത് വിവാദമായ സാഹചര്യത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറത്ത് യുഡിഎഫ് എല്ലാ സീറ്റുകളിലും വിജയിച്ചതുമായി ബന്ധപ്പെട്ട് നടന്ന പൊതുയോഗത്തിൽ വി.ഡി. സതീശന്റെ പങ്ക് ചില നേതാക്കൾ പരാമർശിക്കാതിരുന്നതിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. ആ വിജയത്തിന്റെ നേട്ടത്തിൽ മുഖ്യമന്ത്രിക്കും അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്നും മുരളീധരൻ അറിയിച്ചു. ഒരാൾക്ക് ഒരു പദവി എന്ന നിലപാടാണ് സംഘടനാ പ്രവർത്തനത്തിന് ഉചിതമെന്നും, മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.