ദേശീയ വിദ്യാഭ്യാസനയം കേരളത്തിന്റെ സാഹചര്യം അനുസരിച്ചേ നടപ്പാക്കൂ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.ജനവിരുദ്ധ ദേശീയ വിദ്യാഭ്യാസ നയത്തിലെ ഏതെല്ലാം കാര്യങ്ങള്‍ നടപ്പാക്കാനാകുമെന്ന് കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം.കേരളം ദേശീയ വിദ്യാഭ്യാസ നയത്തില്‍ പറയുന്ന പല കാര്യങ്ങളും നേരത്തെ തന്നെ നടപ്പാക്കിയിരുന്നു.ഫെഡറല്‍ സംവിധാനത്തില്‍ ചില വിട്ടുവീഴ്ചകള്‍ വേണ്ടിവരും.
ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് സി.പി.എമ്മിന് ഒരു നിലപാട് മാത്രമേയുള്ളൂയെന്നും നിയമസഭയില്‍ കേരള വിദ്യാഭ്യാസ (ഭേദഗതി) ബില്ലിന്മേലുള്ള ചര്‍ച്ചക്ക് മറുപടി പറയവെ മന്ത്രി വ്യക്തമാക്കി.ചര്‍ച്ചക്ക് ശേഷം ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. വിദ്യാഭ്യാസ വകുപ്പിന്റെ പേര് പൊതുവിദ്യാഭ്യാസം എന്നാക്കിയതിന് നിയമസാധുത നല്‍കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
ഡി.പി.ഐ എന്നത് ഡി.ജി.ഇ (പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറലായി) എന്നായി മാറി. ഹെഡ്മാസ്റ്റര് എന്ന പദവി ഹെഡ്മിസ്ട്രസ്, വൈസ് പ്രിന്‍സിപ്പല്‍ എന്നിവക്കും തുല്യമാക്കി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഖാദര്‍ കമീഷന് ശിപാര്‍ശകള്‍ പ്രകാരമാണ് 2019ല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ ഈ വ്യവസ്ഥകള്‍ ഇറക്കിയത്.ഇതിന് നിയമസാധുത നല്കി ഇറക്കിയ ഓര്‍ഡിനന്‍സിന് പകരമാണ് നിയമ ഭേദഗതി നടപടികള്‍.