താൻ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കെ-റെയിൽ പദ്ധതി നടപ്പാക്കുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. വികസനം ജനങ്ങൾക്കുവേണ്ടിയാണ്. എതിർപ്പുകൾ മാറ്റിവെച്ച് വികസനത്തിനായി എല്ലാവരും കൈകോർക്കണം.
തർക്കങ്ങൾ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പറഞ്ഞുതീർക്കുകയാണ് വേണ്ടത്. അവിടെയാണ് മഹാത്മജി തെളിച്ച വെളിച്ചം കൂടുതൽ പ്രകാശിതമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ കൊല്ലത്ത് സംഘടിപ്പിച്ച ഗാന്ധിജിയുടെ 75-ാം രക്തസാക്ഷിത്വാചരണ പരിപാടിയുടെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കെ.വി. തോമസ്. സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.