നില്‍പ് സമരത്തിന്റെ നില്‍പ് !
പ്രീജിത്ത് രാജ്
വയനാട്ടില്‍ ആദിവാസി ക്ഷേമസമിതി നടത്തിയ സമരം വിജയിച്ചതും തിരുവനന്തപുരത്ത് യു ഡി എഫ് അനുകൂല സംഘടനയായ ഗോത്ര മഹാസഭ നടത്തിയ സമരം അനന്തമായി നീളുന്നതും ചിന്തനീയമാണ്. ഗോത്രമഹാസഭയ്ക്ക് വേണ്ടി ബി ആര്‍ പി ഭാസ്‌കര്‍, സാറാ ജോസഫ്, കെ അജിത, പ്രൊഫസര്‍ കുസുമം ജോസഫ് എന്നിവര്‍ മുഖ്യമന്ത്രിയെ രണ്ടുപ്രാവശ്യം കണ്ടു എന്ന് ഗീതാനന്ദന്‍ തന്റെ 29-08-2014ലെ കുറിപ്പില്‍ പറയുന്നുണ്ട്. ഇവര്‍ മന്ത്രി ജയലക്ഷ്മിയെ കണ്ടെന്നും കുറിപ്പില്‍ പറയുന്നു. പക്ഷെ, ഫലമുണ്ടായില്ല. സമരം തീര്‍ക്കാനുള്ള തീര്‍പ്പുമാത്രം ഉണ്ടായില്ല. സി കെ ജാനുവിന്റെയും ഗീതാനന്ദന്റെയും കണ്‍കണ്ട ദൈവമായ എ കെ ആന്റണിയെയും ഇവര്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ വിഷയം പെടുത്തിയെന്നും അവര്‍ ഗോത്രമഹാസഭ അവകാശപ്പെടുന്നു. എന്നിട്ടും ഒന്നും പ്രത്യേകിച്ച് സംഭവിച്ചില്ല. |
തിരുവനന്തപുരം സെക്രട്ടറിയറ്റിന് മുന്നില്‍ ഗീതാനന്ദന്‍ കോര്‍ഡിനേറ്റ് ചെയ്യുന്ന ഗോത്രമഹാസഭയുടെ നില്‍പ്പ് സമരം ആരംഭിച്ചിട്ട് കുറെ ദിവസങ്ങളായി. അവരുടെ മുദ്രാവാക്യങ്ങള്‍ ന്യായമാണ്. ആദിവാസികളുടെ നിരവധി സമരങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങള്‍. കുടില്‍കെട്ടിയും അല്ലാതെയുമുള്ള സമരങ്ങള്‍. കര്‍ഷക തൊഴിലാളി യൂണിയന്‍, ആദിവാസി ക്ഷേമസമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. അവയൊക്കെയും പ്രസക്തമാണ്.
ഗീതാനന്ദന്റെ ഗോത്രമഹാസഭയുടെ നില്‍പ്പുസമരം ആരംഭിച്ചത് ജൂലൈ 9നാണ്. ആ സമരത്തിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ബാനറില്‍ എഴുതിയിരിക്കുന്നത് 'വാക്ക് പാലിക്കുന്നത് ജനാധിപത്യമര്യാദയാണ്. ആദിവാസികളോട് സര്‍ക്കാര്‍ വാക്കുപാലിക്കുക' എന്നാണ്. വലതുപക്ഷ സര്‍ക്കാര്‍ നല്‍കിയ വാക്കും വിശ്വസിച്ച്, അവരെ അധികാരത്തിലെത്തിക്കാന്‍ ആദിവാസി വിഭാഗങ്ങളെ ആഹ്വാനം ചെയ്ത ഗോത്രമഹാസഭക്കും ഗീതാനന്ദനും ജാനുവിനും തീര്‍ച്ചയായും ഇത്തരത്തിലൊരു മുദ്രാവാക്യം മുന്നോട്ടുവെക്കേണ്ടി വരും. 29-08-2014ന് ഗോത്രമഹാസഭക്ക് വേണ്ടി കോര്‍ഡിനേറ്റര്‍ ഗീതാനന്ദന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു: “2001ല്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ആന്റണി സര്‍ക്കാര്‍ രൂപം നല്‍കിയ ആദിവാസി പുനരധിവാസ മിഷന്‍ (Tribal Resettilment and devt. Mission) ഏറെക്കുറെ അവസാനിപ്പിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ പുതിയ നയം 3സെന്റ് നല്‍കുന്ന പദ്ധതിയാണ്. അതും താളം തെറ്റിയ നിലയിലാണ്” കേരളത്തിന്റെ ചരിത്രത്തില്‍ എപ്പോഴാണ് യു ഡി എഫ് സര്‍ക്കാര്‍ ഇങ്ങനെയല്ലാതെ ആദിവാസി ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളത്? യു ഡി എഫ് സര്‍ക്കാര്‍ ഇങ്ങനെയൊന്നും ആയിരിക്കില്ല എന്ന ഉറപ്പിന്റെ പുറത്താണോ സഖാക്കള്‍ ഗീതാനന്ദനും ജാനുവും യു ഡി എഫിനൊപ്പം കൂടിയത്. ആദിവാസി രക്തസാക്ഷിയായ സഖാവ് ജോഗിയുടെ മകള്‍ പോലും പറഞ്ഞല്ലോ വലതുപക്ഷ ബാന്ധവം വേണ്ട എന്ന്. ആ വാക്കിനെ മുഖവിലക്കെടുക്കാന്‍ എന്തുകൊണ്ട് ഗോത്രമഹാസഭയുടെ വക്താക്കള്‍ക്ക് സാധിച്ചില്ല? സഖാവ് ജാനുവിന്റെ വാക്കുകള്‍ തന്നെ നോക്കൂ : "കൊല്ലപ്പെട്ട ജോഗിയണ്ണന്റെ മകള്‍ സീത, യു ഡി എഫിനെ പപിന്തുണക്കുന്നതിനെ എതിര്‍ത്തിരുന്നു എന്ന പറയുന്നതില്‍ കുറെ പ്രശ്‌നങ്ങളുണ്ട്. സീത അന്ന് പഠിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. പക്വതയോടെ രാഷ്ട്രീയം മനസിലാക്കിയ ഒരു കുട്ടിയൊന്നുമായിരുന്നില്ല അന്നവള്‍. ആദിവാസിക്കുട്ടികള്‍ക്കൊക്കെ എത്രത്തോളം രാഷ്ട്രീയബോധം ഉണ്ടാകുമെന്നതും നമ്മക്കൊക്കെ അറിയാമല്ലൊ" സീതയുടെ രാഷ്ട്രീയ ബോധം സഖാക്കള്‍ ജാനുവിനും ഗീതാനന്ദനും ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് നില്‍പ്പ് സമരത്തിന്റെ ആവശ്യകത ഉണ്ടാവുമായിരുന്നോ? ഗോത്രമഹാസഭയോട് ചേര്‍ന്ന് നില്‍ക്കുന്ന ആദിവാസികളോട് കാണിച്ച വഞ്ചനയും നീതികേടുമായിരുന്നില്ലേ യു ഡി എഫ് ബാന്ധവം.
ഗോത്രമഹാസഭയുടെ നില്‍പ്പ് സമരം ആരംഭിക്കുന്ന സമയത്ത് തന്നെ ആദിവാസി ക്ഷേമ സമിതി വയനാട്ടില്‍ ജയില്‍ നിറക്കല്‍ സമരം പ്രഖ്യാപിച്ചിരുന്നു. ആ സമരത്തിന്‍റെ മുദ്രാവാക്യത്തെ മുഖവിലക്കെടുത്ത് ചര്‍ച്ച നടത്തി സമരം വസാനിപ്പിച്ച സര്‍ക്കാര്‍, ഈ നില്‍പ് സമരത്തെ അഭിസംബോധന ചെയ്യാന്‍ തയ്യാറാവുന്നതേയില്ല. സമരക്കാരും സര്‍ക്കാര്‍ മുന്നണിയും തമ്മിലുള്ള അന്തര്‍ധാരയാണ് അതിന് കാരണം. സമരം സമരത്തിന്റെ രൂപത്തിലാണെങ്കില്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യാന്‍, മുദ്രാവാക്യത്തെ മുഖവിലക്കെടുക്കാന്‍ തയ്യാറാവും. അതിനുള്ള ഉദാഹരണമാണ് വയനാട്ടില്‍ ആദിവാസി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കലക്‌ട്രേറ്റ് ഉപരോധസമരം. സപ്തംബര്‍ ഒന്നിന് രാവിലെ കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സമരം ഉദ്ഘാടനം ചെയ്യുമ്പോള്‍ കലക്‌ട്രേറ്റിലേക്ക് ഒരീച്ചക്ക് പോലും കടക്കാന്‍ സാധിക്കുമായിരുന്നില്ല. തലേന്നാള്‍ രാത്രി എട്ട് മണിയോടുകൂടി ആദിവാസി സമര സഖാക്കള്‍ കുട്ടികളോടൊപ്പം കലക്‌ട്രേറ്റ് ഉപരോധത്തിനായി എത്തിചേര്‍ന്നു. കലക്‌ട്രേറ്റ് വളഞ്ഞുവെച്ച ആദിവാസികളെ അറസ്റ്റ് ചെയ്താല്‍, ജാമ്യം എടുക്കേണ്ടെന്നും ജയിലിലേക്ക് പോവണമെന്നുമായിരുന്നു സമരസമിതി തീരുമാനിച്ചിരുന്നത്.
സമര ദിലസം കോരിച്ചൊരിയുന്ന മഴയായിരുന്നു. അറസ്റ്റ് ചെയ്യാതിരുന്നാല്‍ സമരക്കാര്‍ പിരിഞ്ഞുപോവുമെന്ന് പോലീസ് കരുതി. പക്ഷെ, കോരിച്ചൊരിയുന്ന മഴയെ വെല്ലുന്നതായി മാറി സമര വീര്യം. രണ്ടാം ദിവസവും കലക്‌ട്രേറ്റ് അടഞ്ഞുതന്നെ കിടന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ജയലക്ഷ്മി രണ്ടാം ദിവസമായപ്പോള്‍ ആദിവാസി ക്ഷേമ സമിതി നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചു. ഒരേക്കര്‍ ഭൂമി നല്‍കണമെന്നതടക്കം ആദിവാസി ക്ഷേമ സമിതി മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു.
അടുത്ത ദിവസം ഗോത്രമഹാസഭയുടെ നില്‍പ്പ് സമരത്തിന് ഓണ്‍ലൈന്‍കൂട്ടായ്മ ഐക്യദാര്‍ഡ്യം നല്‍കുന്നുണ്ട്. അത് ഉദ്ഘാടനം ചെയ്യുന്നത് ബി ആര്‍ പി ഭാസ്‌കറാണെന്നാണ് അവരുടെ ഓണ്‍ലൈന്‍ പ്രമോഷന്‍ മെറ്റീരിയലുകളില്‍ നിന്ന് മനസിലാവുന്നത്. അന്ധമായ രാഷ്ട്രീയവിരോധം കൊണ്ട് കണ്ണുമഞ്ഞളിച്ചുനില്‍ക്കുന്ന ബി ആര്‍ പി ഭാസ്‌കര്‍, ആദിവാസികളുടെ സമരത്തെ പല കാരണങ്ങള്‍ കൊണ്ട് കണ്ടില്ല എന്ന് നടിക്കുന്ന വ്യക്തിയാണ്. അദ്ദേഹം നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഡ്യം നല്‍കുമ്പോള്‍ വയനാട്ടില്‍ കൃഷ്ണഗിരി എസ്റ്റേറ്റ് വിട്ടുകിട്ടാന്‍ പൊരുതുന്ന ആദിവാസികള്‍ക്ക് ആ ഐക്യദാര്‍ഡ്യം ലഭിക്കുന്നില്ല. ഇത്തരത്തിലുള്ള കള്ളനാണയങ്ങള്‍ ആദിവാസികളുടെ പേരില്‍ വരെ സ്വന്തം ഇമേജ് വളര്‍ത്തിയെടുക്കുകയാണ്. അതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ട സംഘടനയായിരുന്നു ഗീതാനന്ദന്റെയും ജാനുവിന്റെയും ഗോത്രമഹാസഭ. പക്ഷെ, അവര്‍ ഇക്കൂട്ടരുടെ കൈയ്യിലെ ഉപകരണങ്ങളായി മാറുകയാണ്. കള്ളനാണയങ്ങളെ ചര്‍ച്ചക്ക് അയക്കുകയാണ്! വലതുപക്ഷനാടകമായി ആദിവാസികളുടെ നില്‍പ്പിനെ മാറ്റി തീര്‍ക്കരുത്. |
ആദിവാസികള്‍ക്ക് നാമമാത്ര ഭൂമി നല്‍കി സര്‍ക്കാര്‍ വാഗ്ദാന ലംഘനം നടത്തുന്നുവെന്നതാണ് ആദിവാസി ക്ഷേമ സമിതി ഉന്നയിച്ച പ്രധാന ആരോപണം. എന്നാല്‍ ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്‍കുന്നതില്‍നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. 'ആശിക്കും ഭൂമി ആദിവാസിക്ക്' പദ്ധതിയില്‍ ഭൂമി വാങ്ങി നല്‍കുന്നതിലെ അഴിമതി തടയാന്‍ നടപടിയെടുക്കും. ഭൂമി ഏറ്റെടുക്കാന്‍ താലൂക്കടിസ്ഥാനത്തില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ടി പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് ജനകീയ സമിതി രൂപീകരിക്കും. വനാവകാശ നിയമപ്രകാരം ഭൂമി വിതരണം നിര്‍ത്തിവെച്ചത് പുനരാരംഭിക്കും. ജില്ലാതല കമ്മിറ്റി സെപ്തംബറില്‍ തന്നെ യോഗം ചേര്‍ന്ന് ബാക്കിയുള്ളവര്‍ക്കുകൂടി രേഖകള്‍ കൈമാറാന്‍ നടപടി സ്വീകരിക്കും. ആദിവാസി ഭവന നിര്‍മാണത്തില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും തടയാന്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിക്കും. പത്താം ക്ലാസ് വിജയിച്ച ആദിവാസി കുട്ടികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ ഇഷ്ടപ്പെട്ട വിഷയം പഠിക്കാന്‍ സ്‌പോട്ട് അഡ്മിഷന് സൗകര്യമൊരുക്കും. പ്ലസ്ടുവിന് പഠിക്കുന്ന ആദിവാസി കുട്ടികള്‍ക്ക് താമസിച്ച് പഠനം നടത്താന്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ സ്ഥാപിക്കും. ആദിവാസികള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത ഒരു ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഇടപെടും.
ആദിവാസി സ്ത്രീക്ക് ലൈംഗിക പീഡനത്തിലുണ്ടായ കുഞ്ഞിനെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും. കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്നും മന്ത്രി സമരക്കാരെ അറിയിച്ചു. ആദിവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സെപ്തംബറില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി ജയലക്ഷ്മിയെ കൂടാതെ കലക്ടര്‍ കെ കേശവേന്ദ്രകുമാര്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗവും ഭൂസമരസഹായ സമിതി കണ്‍വീനറുമായ സി കെ ശശീന്ദ്രന്‍, ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് കെ സി കുഞ്ഞിരാമന്‍, ട്രഷറര്‍ വി കേശവന്‍, ജില്ലാ സെക്രട്ടരി പി വാസുദേവന്‍, പ്രസിഡന്റ് സീതബാലന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
വയനാട്ടില്‍ ആദിവാസി ക്ഷേമസമിതി നടത്തിയ സമരം വിജയിച്ചതും തിരുവനന്തപുരത്ത് യു ഡി എഫ് അനുകൂല സംഘടനയായ ഗോത്ര മഹാസഭ നടത്തിയ സമരം അനന്തമായി നീളുന്നതും ചിന്തനീയമാണ്. ഗോത്രമഹാസഭയ്ക്ക് വേണ്ടി ബി ആര്‍ പി ഭാസ്‌കര്‍, സാറാ ജോസഫ്, കെ അജിത, പ്രൊഫസര്‍ കുസുമം ജോസഫ് എന്നിവര്‍ മുഖ്യമന്ത്രിയെ രണ്ടുപ്രാവശ്യം കണ്ടു എന്ന് ഗീതാനന്ദന്‍ തന്റെ 29-08-2014ലെ കുറിപ്പില്‍ പറയുന്നുണ്ട്. ഇവര്‍ മന്ത്രി ജയലക്ഷ്മിയെ കണ്ടെന്നും കുറിപ്പില്‍ പറയുന്നു. പക്ഷെ, ഫലമുണ്ടായില്ല. സമരം തീര്‍ക്കാനുള്ള തീര്‍പ്പുമാത്രം ഉണ്ടായില്ല. സി കെ ജാനുവിന്റെയും ഗീതാനന്ദന്റെയും കണ്‍കണ്ട ദൈവമായ എ കെ ആന്റണിയെയും ഇവര്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ വിഷയം പെടുത്തിയെന്നും അവര്‍ ഗോത്രമഹാസഭ അവകാശപ്പെടുന്നു. എന്നിട്ടും ഒന്നും പ്രത്യേകിച്ച് സംഭവിച്ചില്ല. ഗീതാനന്ദന്റെ കുറിപ്പില്‍ പറയുന്നു: ''ആദിവാസി ഗ്രാമസഭ നിയമത്തിന്റെ സാധ്യതകള്‍ പഠിക്കാനും മറ്റ് വിഷയങ്ങള്‍ പരിശോധിക്കാനും പട്ടികവര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും, ചില അന്വേഷണ നടപടികള്‍ തുടങ്ങിയതായും സൂചന കിട്ടിയിട്ടുണ്ട്.'' ഈ സൂചനക്ക് വേണ്ടിയാണോ സി കെ ജാനുവിനും ഗീതാനന്ദനും വേണ്ടി ഇത്രയും വലിയ മഹത്‌വ്യക്തികള്‍ ഇടപെട്ടത്.! എകെ ആന്റണി വിചാരിച്ചിട്ടും ഇതില്‍ വലുതായൊന്നും സംഭവിച്ചില്ലേ? ഒരു സര്‍ക്കാര്‍ സെക്രട്ടറിയെ കൊണ്ട് ഇത്തരത്തില്‍ നടപടിയെടുപ്പിക്കാന്‍ നില്‍പ്പ് സമരത്തിന്റെ ആവശ്യകത ഉണ്ടായിരുന്നില്ലല്ലോ, ഒരു നിവേദനം കൊടുത്താല്‍ പോരായിരുന്നില്ലേ?
നെല്ല്.നെറ്റ് കേരളത്തിലെ ആദിവാസിവിഭാഗം ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളുടെ കൂടെയാണ്. അവരുടെ ജീവിതം കൂടുതല്‍ പ്രകാശിക്കണം എന്നതില്‍ ഞങ്ങള്‍ക്ക് തര്‍ക്കമില്ല. പക്ഷെ, ആദിവാസികളുടെ പേരില്‍ ഗോത്രമഹാസഭ നടത്തുന്ന ഗിമ്മിക്ക് നില്‍പ്പിനെ തിരിച്ചറിയാനുള്ള ബോധം നെല്ലിനുണ്ട്. ബി ആര്‍ പി ഭാസ്‌കറിനെ പോലുള്ളവരുടെ ആദിവാസി സ്‌നേഹം നെല്ല് നേരത്തെ തുറന്നെഴുതിയിട്ടുണ്ട്. വയനാട്ടില്‍ ആദിവാസികള്‍ക്ക് അവകാശപ്പെട്ട കൃഷ്ണഗിരി എസ്റ്റേറ്റ് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആദിവാസി ക്ഷേമസമിതി നിയമപോരാട്ടത്തിലാണ്. എം പി വീരേന്ദ്രകുമാറും കുടുംബവുമാണ് കൃഷ്ണഗിരി എസ്റ്റേറ്റ് കൈയ്യടക്കിവെച്ചിരിക്കുന്നത്. ഇതിനെതിരെ ആദിവാസികളോട് ഐക്യദാര്‍ഡ്യപ്പെടുന്ന ബി ആര്‍ പി ഭാസ്‌കറും സാറാ ജോസഫുമൊന്നും ഒരക്ഷരം പ്രതികരിച്ച് കണ്ടിട്ടില്ല. മാതൃഭൂമി പത്രത്തിന്റെയും അവരുടെ ചാനലിന്റെയും പ്രസിദ്ധീകരണ ശാലയിലെ റോയല്‍റ്റിയുടെയും തണലാണ് ഈ മഹാന്‍മാരെ നിശബ്ദരാക്കുന്നത്. നെല്ലില്‍ ബി ആര്‍ പി ഭാസ്‌കറെ ഇന്റര്‍വ്യ ചെയ്തപ്പോള്‍ (http://www.nellu.net/component/content/article/303.html) അദ്ദേഹത്തോട് നെല്ലിയാമ്പതി എസ്റ്റേറ്റ് വിഷയത്തെ പറ്റി ചോദിക്കുകയുണ്ടായി. “മൂന്നാറടക്കമുള്ള പരിസ്ഥിതി പ്രശ്‌നങ്ങളില്‍ താങ്കളടക്കമുള്ളവര്‍ എടുത്ത നിലപാട്. അതേസമയം കൃഷ്ണഗിരിയിലെ ആദിവാസി ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് പുലര്‍ത്തുന്ന നിശബ്ദത. എന്തുകൊണ്ടാണ് ശ്രേയാംസ്‌കുമാര്‍ ചെയ്യുന്ന ഈ നീതിരഹിത കൈയ്യേറ്റത്തോട് പ്രതികരിക്കാത്തത്? ഒരു പത്രത്തിന്റെ പിന്തുണയുമായി നില്‍ക്കുന്ന അദ്ദേഹത്തെ പിണക്കേണ്ടതില്ല എന്ന നിലപാട് കൊണ്ടാണോ?” എന്ന ചോദ്യത്തിന് അദ്ദേഹം തന്ന മറുപടി രസകരമാണ്. “കൃഷ്ണഗിരിയുടെ കാര്യത്തില്‍ ഇത്തരം കാര്യങ്ങളില്‍ നിരന്തരമായി ഇടപെടുന്ന ആളുകള്‍ ഉണ്ടല്ലോ? അവര്‍ ഈ കാര്യത്തില്‍ ഇടപെടാത്തത്, എനിക്ക് തോന്നുന്നത് ഒരുപക്ഷെ, ഇത് രാഷ്ട്രീയവത്കരിച്ചത് കൊണ്ടാവും. ഒരു ഭാഗത്ത് വീരേന്ദ്രകുമാര്‍ നില്‍ക്കുന്നു. മറുഭാഗത്ത് സിപിഐ എംന്റെ നേതൃത്വത്തിലാണ് ആദിവാസികള്‍ നില്‍ക്കുന്നത്.” ബി ആര്‍ പി ഭാസ്‌കര്‍ പറയുന്നതില്‍ നിന്നും മനസിലാക്കേണ്ടത്. സിപിഐ എം ആദിവാസികള്‍ക്ക് വേണ്ടി ശബ്ദിച്ചാല്‍ പിന്നെ അദ്ദേഹത്തെ പോലുള്ളവര്‍ ആ വിഷയത്തില്‍ ഇടപെടില്ല എന്ന് തന്നെയാണ്. അടുത്ത ദിവസം ഗോത്രമഹാസഭയുടെ നില്‍പ്പ് സമരത്തിന് ഓണ്‍ലൈന്‍കൂട്ടായ്മ ഐക്യദാര്‍ഡ്യം നല്‍കുന്നുണ്ട്. അത് ഉദ്ഘാടനം
എന്തുകൊണ്ടാണ് ആദിവാസികള്‍ക്ക് വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിരുന്ന ഇടതുമുന്നണിയെ അധികാരത്തില്‍ നിന്നിറക്കാന്‍ വലതുപക്ഷത്തെ കൂട്ടുപിടിച്ചത് എന്നും നിങ്ങള്‍ തുറന്നുപറയണം. എന്തായിരുന്നു ആ കൂട്ടുകെട്ടില്‍ നിന്ന് ഗോത്രമഹാസഭക്ക് ലഭിച്ച ലാഭം. |
ചെയ്യുന്നത് ബി ആര്‍ പി ഭാസ്‌കറാണെന്നാണ് അവരുടെ ഓണ്‍ലൈന്‍ പ്രമോഷന്‍ മെറ്റീരിയലുകളില്‍ നിന്ന് .മനസിലാവുന്നത്. അന്ധമായ രാഷ്ട്രീയവിരോധം കൊണ്ട് കണ്ണുമഞ്ഞളിച്ചുനില്‍ക്കുന്ന ബി ആര്‍ പി ഭാസ്‌കര്‍, ആദിവാസികളുടെ സമരത്തെ പല കാരണങ്ങള്‍ കൊണ്ട് കണ്ടില്ല എന്ന് നടിക്കുന്ന വ്യക്തിയാണ്. അദ്ദേഹം നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഡ്യം നല്‍കുമ്പോള്‍ വയനാട്ടില്‍ കൃഷ്ണഗിരി എസ്റ്റേറ്റ് വിട്ടുകിട്ടാന്‍ പൊരുതുന്ന ആദിവാസികള്‍ക്ക് ആ ഐക്യദാര്‍ഡ്യം ലഭിക്കുന്നില്ല. ഇത്തരത്തിലുള്ള കള്ളനാണയങ്ങള്‍ ആദിവാസികളുടെ പേരില്‍ വരെ സ്വന്തം ഇമേജ് വളര്‍ത്തിയെടുക്കുകയാണ്. അതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ട സംഘടനയായിരുന്നു ഗീതാനന്ദന്റെയും ജാനുവിന്റെയും ഗോത്രമഹാസഭ. പക്ഷെ, അവര്‍ ഇക്കൂട്ടരുടെ കൈയ്യിലെ ഉപകരണങ്ങളായി മാറുകയാണ്. കള്ളനാണയങ്ങളെ ചര്‍ച്ചക്ക് അയക്കുകയാണ്!
ഗോത്രമഹാസഭയ്ക്ക് വലതുപക്ഷം ചേര്‍ന്ന് നടക്കാം അതവരുടെ രാഷ്ട്രീയമാണ്. അതിനോട് നെല്ലിന് എതിര്‍പ്പില്ല. പക്ഷെ, എന്തുകൊണ്ടാണ് ആദിവാസികള്‍ക്ക് വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിരുന്ന ഇടതുമുന്നണിയെ അധികാരത്തില്‍ നിന്നിറക്കാന്‍ വലതുപക്ഷത്തെ കൂട്ടുപിടിച്ചത് എന്നും നിങ്ങള്‍ തുറന്നുപറയണം. എന്തായിരുന്നു ആ കൂട്ടുകെട്ടില്‍ നിന്ന് ഗോത്രമഹാസഭക്ക് ലഭിച്ച ലാഭം. സെക്രട്ടേറിയറ്റിന് മുന്നില്‍ നിര്‍ബാധം സമരം നടത്താന്‍ അനുമതി ലഭിക്കുമെന്ന ഉറപ്പാണോ? ഇനിയും സമരങ്ങള്‍ക്ക് നേരെ പോലീസ് വെടിവെച്ചാല്‍ ജോഗിമാരെ പോലുള്ള രക്തസാക്ഷികളെ ഉണ്ടാക്കില്ല എന്ന ഉറപ്പാണോ? വലതുപക്ഷം അധികാരത്തില്‍ വന്ന സമയത്തെല്ലാം ആദിവാസികളോടും ദളിതുകളോടും അവഗണന മാത്രമേ ഉണ്ടായിട്ടുള്ളു. ആ തിരിച്ചറിവ് ചരിത്രം വായിച്ചാല്‍ മനസിലാക്കാന്‍ സാധിക്കും. സി കെ ജാനുവിനും ഗീതാനന്ദനും അതറിയില്ല എന്ന് കരുതാന്‍ വയ്യ. പ്രിയപ്പെട്ട സഖാക്കളെ, നിങ്ങള്‍ ആദിവാസികളെ ആര്‍ക്കോ വേണ്ടി കളിപ്പാട്ടങ്ങളാക്കരുത്. നില്‍പ്പ് സമരത്തിന്റെ നില്‍പ്പ് രാഷ്ട്രീയം ആദിവാസി വഞ്ചനയാവരുത് വലതുപക്ഷനാടകമായി ആദിവാസികളുടെ നില്‍പ്പിനെ മാറ്റി തീര്‍ക്കരുത്.
05-Sep-2014
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്