ആക്ടിവിസ്റ്റുകളും നില്‍പ്പ് സമരവും

ഒരു ആക്റ്റിവിസ്റ്റും ദാരിദ്ര്യത്തില്‍ ജീവിക്കുന്നതായി കാണുന്നില്ല. മക്കള്‍ക്കൊക്കെ നല്ല വിദ്യാഭ്യാസവും പോസ്റ്റിങ്ങും. മെച്ചപ്പെട്ട വീടോ, ഫ്ലാറ്റോ ഉണ്ടാവും. ഉന്നത ബന്ധങ്ങള്‍, ആധുനിക സൗകര്യങ്ങള്‍, കമ്മ്യൂണിക്കേഷന് അത്യന്താധുനിക ഗാഡ്‌ജെറ്റുകള്‍. സ്ഥിരം തൊഴിലില്ലാത്ത ആക്റ്റിവിസ്റ്റുകളും ഇതൊക്കെ സ്വന്തമാക്കുന്നു! സ്ഥിരവരുമാനക്കാര്‍ക്ക് പോലും അസൂയ ഉളവാക്കുന്നതാണ് ആക്റ്റിവിസ്റ്റുകളുടെ ജീവിതം. അധികവരുമാനം കൊണ്ടല്ലാതെ അതെങ്ങനെ സാദ്ധ്യമാകും? ആ വരുമാനത്തിന്റെ ഉറവിടമാണു അന്വേഷിക്കേണ്ടത്. പുറമേയുള്ള ആദര്‍ശവും ലാളിത്യവും അഭിനയത്തിനപ്പുറം മറ്റൊന്നുമല്ല.

ആക്റ്റിവിസ്റ്റുകള്‍ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതു സാമൂഹികപ്രതിബദ്ധത കൊണ്ടൊന്നുമല്ല. അവര്‍ക്കു പിന്നില്‍ വന്‍കിട മൂലധന താല്പര്യക്കാരുണ്ട്. അവര്‍ മിക്കപ്പോഴും വെറും ബിനാമികള്‍ മാത്രമായിരിക്കും.

ഇവരുടെ ജീവിതം ആരെങ്കിലും അടുത്തുനിന്നു ശ്രദ്ധിച്ചിട്ടുണ്ടോ? നിരന്തരം സമരപഥങ്ങളില്‍ മാത്രമാണെന്നു അവകാശപ്പെടുന്ന ഇവര്‍ എത്ര ആര്‍ഭാടപൂര്‍ണ്ണമായാണു കഴിഞ്ഞുപോകുന്നത്. അതിനുള്ള വരുമാനം എവിടെ നിന്നുണ്ടാകുന്നു. രാഷ്ട്രീയക്കാരുടെ വരുമാനം അന്വേഷിക്കണമെന്ന്‍ ആവശ്യപ്പെടുന്നവര്‍ മിക്കവാറും ആക്റ്റിവിസ്റ്റുകള്‍ ആയിരിക്കും. പക്ഷെ ആക്റ്റിവിസ്റ്റുകളുടെ ജീവിതം കണ്ടിട്ടും അതൊന്നും അന്വേഷിക്കണമെന്ന്‍ ആരുമെന്താണ് പറയാത്തത്? നാമവരെ വല്ലാതെ മുഖവിലയ്‌ക്കെടുക്കുന്നു.

തീവണ്ടിയിലും വിമാനത്തിലുമൊക്കെ മുന്തിയ ക്ലാസിലാണ് അവര്‍ സഞ്ചരിക്കുന്നത്. ആരാണ് അവര്‍ക്ക് ടിക്കറ്റെടുത്തു കൊടുക്കുന്നത്? അല്ലെങ്കില്‍ എവിടെ നിന്നാണ് അവര്‍ക്കതിനുള്ള വരുമാനം? ഒരു ആക്റ്റിവിസ്റ്റും ദാരിദ്ര്യത്തില്‍ ജീവിക്കുന്നതായി കാണുന്നില്ല. മക്കള്‍ക്കൊക്കെ നല്ല വിദ്യാഭ്യാസവും പോസ്റ്റിങ്ങും. മെച്ചപ്പെട്ട വീടോ, ഫ്ലാറ്റോ ഉണ്ടാവും. ഉന്നത ബന്ധങ്ങള്‍, ആധുനിക സൗകര്യങ്ങള്‍, കമ്മ്യൂണിക്കേഷന് അത്യന്താധുനിക ഗാഡ്‌ജെറ്റുകള്‍. സ്ഥിരം തൊഴിലില്ലാത്ത ആക്റ്റിവിസ്റ്റുകളും ഇതൊക്കെ സ്വന്തമാക്കുന്നു! സ്ഥിരവരുമാനക്കാര്‍ക്ക് പോലും അസൂയ ഉളവാക്കുന്നതാണ് ആക്റ്റിവിസ്റ്റുകളുടെ ജീവിതം. അധികവരുമാനം കൊണ്ടല്ലാതെ അതെങ്ങനെ സാദ്ധ്യമാകും? ആ വരുമാനത്തിന്റെ ഉറവിടമാണു അന്വേഷിക്കേണ്ടത്. പുറമേയുള്ള ആദര്‍ശവും ലാളിത്യവും അഭിനയത്തിനപ്പുറം മറ്റൊന്നുമല്ല.

സമാനമായ രണ്ടുപ്രശ്‌നങ്ങളുണ്ടെങ്കില്‍ അവര്‍ അതില്‍ ഒന്നേ തിരഞ്ഞെടുക്കു. അതു പിന്നില്‍ നില്‍ക്കുന്നവന്റെ താല്പര്യം സംരക്ഷിക്കാനുള്ളതുമായിരിക്കും. സമരങ്ങള്‍ എല്ലാം എതിര്‍ക്കാന്‍ വേണ്ടിയുള്ളതാണെന്നാണു നാം ധരിച്ചുവച്ചിരിക്കുന്നത്. സമരം കൊണ്ട് സഹായിക്കാനും കഴിയും. പലപ്പോഴും സമരങ്ങള്‍ പ്രശ്‌നങ്ങളെ കേന്ദ്ര വിഷയത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സഹായിക്കാറുണ്ട്. വേറെ ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം ഇടപെടലുകള്‍ ബിസിനസ്സിനെ സഹായിക്കുന്നതാകും. കേരളത്തിലെ വിദ്യുച്ഛക്തിമേഖലയിലും മറ്റുമുണ്ടായ ആക്റ്റിവിസ്റ്റ് ഇടപെടലുകള്‍ വിശകലനം ചെയ്തു നോക്കിയാല്‍ അതിന്റെ തെളിവുകള്‍ കിട്ടും.

കുറേക്കാലം മുന്‍പ് കേരളത്തില്‍ ഒരു സമരമുണ്ടായി. ഒരു ബ്രാന്‍ഡിനെ പുകമറയില്‍ നിര്‍ത്തി അതിന്റെ സ്ഥാനത്തു 2015ല്‍ മറ്റൊരു ബ്രാന്‍ഡിറക്കാന്‍ഒരു ബിസിനസ്സ് ഗ്രൂപ്പ് തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു അത്. പക്ഷെ, പുറത്തുപറഞ്ഞത് പാരിസ്ഥിതിക വിഷയമാണെന്നാണ്. അതല്ലെ പറ്റൂ. അതിന്റെ നേതൃത്വം സ്വാഭാവികമായും ആക്റ്റിവിസ്റ്റുകളില്‍ ചെന്നു പെട്ടു. ന്യായമായ സമരമായതുകൊണ്ട് പല സാധാരണക്കാരും അതില്‍ ആവേശത്തോടെ പങ്കെടുത്തു. ചിലരൊക്കെ ജീവിതം തന്നെ തുലച്ചു. മെച്ചമുണ്ടായത് ആക്റ്റിവിസ്റ്റുകള്‍ക്കു മാത്രമാണ്. അതിലൊരാള്‍ക്ക് തന്റെ ഓഫീസ് എക്‌സിക്യൂട്ടീവ് സ്‌റ്റൈലിലാക്കാന്‍ പറ്റി. പക്ഷെ മുഖ്യസമരാംഗം പട്ടിണികിടന്നും രോഗം വന്നും മരണപെട്ടു. ഒരു ആക്റ്റിവിസ്റ്റും തിരിഞ്ഞുനോക്കിയില്ല. ദോഷം പറയരുതല്ലോ അനുശോചന സമ്മേളനത്തില്‍ കരഞ്ഞഭിനയിച്ച് പ്രസംഗിച്ചു. സമരം വിജയിച്ചോ? അതുമില്ല. ആക്റ്റിവിസ്റ്റുകള്‍ സമരങ്ങള്‍ വിജയിക്കുവാന്‍ ആഗ്രഹിക്കുന്നില്ല.

ആക്റ്റിവിസത്തിന്റെ മറ്റൊരു രൂപമാണ് നില്‍പ്പ് സമരത്തില്‍ ഇപ്പോള്‍ നടക്കുന്നത്. ആദിവാസികള്‍ക്ക് അവരുടെ ഭൂമി കിട്ടാന്‍ അവകാശമുണ്ട്. അതിന് ഉപോല്‍ബലകമായ ഒരു കോടതിവിധിയുമുണ്ട്. അതു വന്നിട്ട് കൊല്ലം 13 ആയി. ഇതുവരെയായി വിധിനടത്തിപ്പിന് ഒരുനടപടിയും ഉണ്ടായില്ല. ഗോത്രമഹാസഭയ്ക്ക് ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ വിധിനടത്തിപ്പിനുള്ള സാങ്കേതിക വഴികള്‍ ഇതിനിടെ പൂര്‍ത്തിയാക്കുമായിരുന്നു.

പൊതുപ്രശ്‌നവുമായി കോടതിയെ സമീപിക്കുന്ന വേറൊരു വിഭാഗം ആക്റ്റിവിസ്റ്റുകളുണ്ട്. പക്ഷെ അവര്‍ കൊടുക്കുന്ന അന്യായം ആരെങ്കിലും വായിച്ചു നോക്കാറുണ്ടോ? അന്യായത്തിലെ വിഷയമാര്‍ക്കുമറിയില്ല. പത്രങ്ങളില്‍ വരുന്നതൊക്കെ നാം അങ്ങ് വിശ്വസിക്കുന്നു. യഥാര്‍ത്ഥ കക്ഷികള്‍ കോടതിയിലെത്താതിരിക്കാനാണ് ഇവര്‍ മുന്‍കൂറായി കേസ് ഫയല്‍ ചെയ്യുന്നത്. പിന്നീട് മറ്റുള്ളവര്‍ക്ക് അതില്‍ കക്ഷിചേരാനൊക്കാത്തവിധം അതു ബ്ലോക്കാവും. കേസുചെലവ് മുതലാളി കൊടുക്കും. എന്നിട്ട് അയാള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ മുന്നോട്ട് കൊണ്ടുപോകും. ജനങ്ങള്‍ വിചാരിക്കുന്നത് ആക്റ്റിവിസ്റ്റുകള്‍ ജനത്തെ സഹായിക്കാനാണ് അങ്ങനെയൊക്കെ ചെയ്യുന്നതെന്നാണ്. ഒരിക്കലുമല്ല. വിഷയം കോടതിയുടെ പരിഗണനയില്‍ വരുമ്പോള്‍ ജനത്തിന്റെ ആവശ്യമൊന്നും അതില്‍ കാണില്ല. ആര്‍ക്കും മനസിലാകാത്ത കുറേ സാങ്കേതികതയില്‍ തൂങ്ങി നിന്നുള്ള വാദം നടക്കും. തെളിവുകളെ അടിസ്ഥാനമാക്കി കോടതി കേസ്പരിഗണിക്കുമ്പോള്‍ അന്യായം തുടങ്ങിയിടത്തായിരിക്കില്ല വിധി എത്തുക. അതിന്റെ പഴിമുഴുവനും കേള്‍ക്കേണ്ടത് കോടതി. ചതിച്ച ആക്റ്റിവിസ്റ്റുകള്‍ ദിവ്യന്മാര്‍. അവരെ വിശ്വസിച്ച് ജനം കോടതിയേ വെറുക്കും.

ഈ ആക്റ്റിവിസത്തിന്റെ മറ്റൊരു രൂപമാണ് നില്‍പ്പ് സമരത്തില്‍ ഇപ്പോള്‍ നടക്കുന്നത്. ആദിവാസികള്‍ക്ക് അവരുടെ ഭൂമി കിട്ടാന്‍ അവകാശമുണ്ട്. നിയമമുണ്ട്. അതു വന്നിട്ട് കുറെ വര്‍ഷവുമായി. ഇതുവരെയായി നിയമം പൂര്‍ണമായി നടപ്പിലാക്കുന്നതിനുള്ള ഒരുനടപടിയും ഉണ്ടായില്ല. ഗോത്രമഹാസഭയ്ക്ക് ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഇത് നടപ്പിലാക്കാനുള്ള വഴികള്‍ ഇതിനിടെ പൂര്‍ത്തിയാക്കുമായിരുന്നു. ആ വഴികള്‍ ഒന്നും കേരളം കണ്ടിട്ടില്ല. ഇപ്പോള്‍ സമരം നടത്തുന്നത് വാക്ക് പാലിക്കണം എന്ന് പറഞ്ഞാണ്. ഇതിപ്പോള്‍ പ്രകൃതിവാസികള്‍ക്ക് കൂടുതല്‍ സമയം നില്‍ക്കാന്‍ പറ്റുന്ന ആരോഗ്യമുള്ള കാലുകളുള്ളതു കൊണ്ട് നില്പുസമരമുണ്ടായി. അതിലെ കൌതുകം പ്രചരിപ്പിക്കുക എന്നതാണു ഇപ്പോള്‍ നടക്കുന്നതു. ഇതിന്റെ സ്‌പോണ്‍സര്‍ ആരാണെന്നു കാലക്രമേണ ജനത്തിനു മനസിലാകും. താല്ക്കാലിക ഗുണഭോക്താക്കള്‍ ആരാണെന്നത് പ്രത്യേകം പറയണ്ടല്ലോ.

നയപരമായ ഒരു കാര്യത്തിനാണ് സമരമെങ്കില്‍ പ്രതിപക്ഷത്തിന്റെ സഹായം തേടണം. അല്ല, നിയമത്തിന് ബലമേകുന്ന കോടതിവിധികള്‍ നിഷേധിക്കുന്നുവെന്നാണെങ്കില്‍ കോടതിയോട് അപേക്ഷിക്കണം. കുറഞ്ഞപക്ഷം ഈ നില്പുസമരം കാട്ടിയെങ്കിലും കോടതിയില്‍ ഒരു ഹരജിയിടണമായിരുന്നു. അതു പോലും ചെയ്യുന്നില്ല. ചെയ്താല്‍ കോടതിയെങ്ങാനും അനുകൂലമായി ഇടപെട്ടാലോ? ആക്റ്റിവിസ്റ്റുകള്‍ അതാഗ്രഹിക്കുന്നില്ല. 

15-Sep-2014