സരിതയും വാട്സ്ആപ്പും പിന്നെ ഉമ്മന്‍ചാണ്ടിയും

കോടികള്‍ വിലപേശാനുള്ള ഒരു വേദിയാണ് ഈ പ്രദര്‍ശനത്തിലൂടെ സരിത ഒരുക്കിയെടുക്കുന്നത്. വിലപേശുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയോടാണോ? ഈ നാടിന് അതറിയാനുള്ള അവകാശമുണ്ട്. നാറുന്ന ഒരു മുഖ്യമന്ത്രിയെ ഭൂരിപക്ഷമെന്ന സാങ്കേതികത്വത്തിന്റെ പേരില്‍ ചുമക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയാണ് കേരളത്തിലുള്ളത്. അധികാരത്തിന്റെ അപ്പകഷണം നുണയാന്‍ വേണ്ടി മുസ്ലീംലീഗും കേരളകോണ്‍ഗ്രസും പോലുള്ള ഘടകകക്ഷികള്‍ എല്ലാം കണ്ടിട്ടും കാണാത്ത ഭാവത്തില്‍ മുന്നോട്ട് പോകുന്നു. പച്ചമാംസത്തിന് വേണ്ടി ആര്‍ത്തിപിടിച്ച വേട്ടപ്പട്ടികളെ പോലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മന്ത്രിമാര്‍. സരിതയുടെ ക്ലിപ്പിംഗ് നോക്കി, ഇത് എന്റേതല്ല, എന്റെ മുറി ഇങ്ങനെയല്ല എന്ന് പറയുകയാണ് ഈ കൂട്ടര്‍. അപ്പോഴാണ് ഏഷ്യാനെറ്റ് എന്ന ഉത്തരവാദിത്വമുള്ള മാധ്യമം ഈ വിഷയത്തെയാകെ ലളിതവത്കരിക്കാന്‍ ശ്രമിക്കുന്നത്. സരിത എസ് നായരെ അവര്‍ ജനകീയ ആക്കി മാറ്റുന്നു. ഏഷ്യാനെറ്റിന്റെ പരിപാടിയില്‍ സരിത എസ് നായര്‍ തുറന്നുപറയുന്നു, ഏറ്റവും സ്വാധീനിച്ച ഭരണാധികാരി ഉമ്മന്‍ചാണ്ടിയാണ് എന്ന്. കേരളത്തിന്റെ മുഖ്യമന്ത്രി എങ്ങിനെയാണ് സരിതയില്‍ സ്വാധീനമായി മാറിയത്? 

കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്റെ കല്യാണം നിശ്ചയിച്ചു. അതോടൊപ്പമാണ് സരിത എസ് നായരുടേത് എന്ന് പറയപ്പെടുന്ന നഗ്നതാ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കപ്പെട്ടത്. ഇത് രണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ അത് വ്യക്തമാക്കേണ്ടത് മറ്റാരുമല്ല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു കോടീശ്വരന്‍ അല്ല. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അതിസമ്പന്നരല്ല എന്നാണ് പറയപ്പടുന്നത്. ഉമ്മന്‍ ചാണ്ടിയുടെ തിരുവനന്തപുരത്തെ വീട് ഭാര്യയുടെ പേരിലാണ്. പുതുപ്പള്ളിയ.ിലെ വീട് സഹോദരന്റെ പേരിലാണ്. ഇലക്ഷന്‍ നോമിനേഷനുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയ സ്വത്ത് വിവരം അദ്ദേഹം ഒരു ശരാശരിക്കാരന്‍ മാത്രമാണ് എന്നത്് വ്യക്തമാക്കുന്നു. പക്ഷെ, ഉമ്മന്‍ചാണ്ടിയുടെ മകന്‍, ചാണ്ടി ഉമ്മന്‍ കല്യാണം കഴിക്കുന്നത് രാജ്യത്തെ തന്നെ ഒരു വലിയ കോടീശ്വരന്റെ കുടുംബത്തില്‍ നിന്നാണ്. ഉമ്മന്‍ചാണ്ടിയുടെ മകനും കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയും തമ്മില്‍ പ്രണയബദ്ധരായിരുന്നില്ല. സമ്പന്നരായ ഒരു കുടുംബത്തില്‍ പിറന്ന കുട്ടിയെ ഒരു ശരാശരി കുടുംബത്തിലേക്ക് കല്യാണം കഴിച്ചയക്കുന്ന രീതി സാധാരണ കാണാറില്ല. ഉമ്മന്‍ചാണ്ടിയുടെ മകന്‍ കല്യാണം കഴിക്കുന്ന സിന്തെറ്റ് ജേക്കബ്ബിന്റെ കുടുംബത്തിന് കോടീശ്വരന്‍മാരുടെ കുടുംബവുമായി ബന്ധമാവാം. അതിനുള്ള കോപ്പ് ജേക്കബ്ബ് എന്ന കോടീശ്വരനുണ്ട്. പക്ഷെ, അദ്ദേഹം 'ഇടത്തരംഗാന്ധിയ'നായ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിലേക്ക് തന്റെ പേരക്കുട്ടിയെ പറഞ്ഞയക്കുന്നത് വളരെ നല്ല കാര്യം. നല്ല മനസ്.

ഗാന്ധിയനായ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ മകനും മുതലാളിമാര്‍ക്ക് അഭികാമ്യര്‍ ആവുന്നത് എങ്ങിനെയാണ്? ഏത് പ്രതിസന്ധി ഉണ്ടായാലും അതിനെ തരണം ചെയ്യുന്ന കുടിലതയ്ക്കാണ് അവിടെ മാര്‍ക്ക് വീഴുന്നത്. മോണിക്കാ ലെവന്‍സ്‌കിയും പമീലയുമൊക്കെ പിടിച്ചുകുലുക്കിയ, കസേര തെറിപ്പിച്ച വലതുപക്ഷ-മുതലാളിത്ത അധികാര സ്ഥാനങ്ങളുണ്ട്. അവരൊക്കെ അധികാരം വിട്ടൊഴിഞ്ഞത് വെറുതെയായിരുന്നു, അതിന്റെയൊന്നും ആവശ്യമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുക തന്നെയാണ് ഉമ്മന്‍ചാണ്ടി. സരിത എസ് നായരുമായുള്ള തന്റെ ബന്ധം പുറത്തുവന്നിട്ടും മുഖ്യമന്ത്രി ലവലേശം കുലുങ്ങിയില്ല. ഇടതുപക്ഷം സമരഭാവങ്ങള്‍ പലതുപ്രകടിപ്പിച്ചപ്പോഴും ഭൂരിപക്ഷമുള്ളിടത്തോളം കാലം താന്‍ ഭരിക്കുമെന്ന 'ചാണ്ടിവാക്യ'ത്തെ മുറുകെ പിടിച്ച് അദ്ദേഹം മുന്നോട്ട് പോയി. ഇളക്കം തട്ടാത്ത അധികാര സ്ഥാനത്തെ എല്ലാ ബിസിനസുകാര്‍്ക്കും ഇഷ്ടമാവും. ആ ഇരിപ്പ് ലാഭമുണ്ടാക്കാനുള്ള, നേട്ടമുണ്ടാക്കാനുള്ള 'രണ്ടുംകെട്ട' ഇരിപ്പാണ്. ആ ഇരിപ്പിനെയാണ് അല്ലാതെ ഗാന്ധിസത്തെയല്ല മുതലാളിമാര്‍ ഇഷ്ടപ്പെടുന്നത്. ഗാന്ധി എന്ന പേരുച്ഛരിച്ചതിനേക്കാള്‍ കൂടുതല്‍ ഉമ്മന്‍ചാണ്ടി ഉരുവിട്ടിട്ടുണ്ടാവുക, സരിത എന്ന പേരാവും. സരിതയെ ന്യായീകരിക്കുന്നതിന് എന്നും അദ്ദേഹത്തിന് ഉത്സാഹമായിരുന്നു. സരിതയെ പറ്റി കേള്‍ക്കുന്നതെല്ലാം ഇല്ലാകഥയാണ് എന്നുവരെ ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ന്യായീകരിച്ചു. പക്ഷെ, ഇപ്പോള്‍ ചിത്രം വ്യക്തമാവുന്നു. ഒന്നും ഇല്ലാക്കഥയാവാന്‍ സാധ്യതയില്ല. ഉള്ളതാവാന്‍ തന്നെയാണ് സാധ്യത.

ഇപ്പോള്‍ ലോകമാകെ വാട്‌സ് ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഒരു വീഡിയോ ദൃശ്യം പരക്കുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ സ്ഥിരം സന്ദര്‍ശകയായിരുന്ന, ഉമ്മന്‍ചാണ്ടിയുടെ കൂടെ വേദി പങ്കിട്ട സരിത എസ് നായരുടെ വീഡിയോകളാണ് പ്രചരിക്കുന്നത്. സരിത എസ് നായര്‍ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്, മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ഉമ്മന്‍ചാണ്ടിയുടെ പി എ ആയിരുന്ന ജോപ്പന് ഗാഡചുംബനം നടത്തിയ കാര്യം. ജോപ്പനെ ആദ്യമൊക്കെ സംരക്ഷിക്കാന്‍ നോക്കിയെങ്കിലും അവസാനം തന്റെ ഇരിപ്പിടത്തിന് കേടുവരും എന്നായപ്പോള്‍ പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായി. പക്ഷെ, അതിനപ്പുറവും ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നടന്നിട്ടുണ്ട് എന്നുറപ്പിക്കാനാവുന്ന വീഡിയോകളാണ് പുറത്തുവരുന്നത്.

സ്വന്തം നഗ്നത ഒരു ക്യാമറയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന സരിത, ആ ശരീരത്തെ തന്റെ ബിസിനസ് വളര്‍ത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സരിത! ആ സരിതയാണ് ഉമ്മന്‍ചാണ്ടിയോട് സഹായം അഭ്യര്‍ത്ഥിച്ചതും അദ്ദേഹം നിര്‍ലോഭം സഹായങ്ങള്‍ കൊടുത്തതും. സരിതയുടെ ഭര്‍ത്താവായി കുറെ നാള്‍ സഹവസിച്ച, സഹകുറ്റവാളി ബിജു രാധാകൃഷ്ണന്‍, കുറച്ച് നാളുകള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ വക്കീല്‍ മുഖാന്തിരം നെല്ല്.നെറ്റുമായി സംസാരിച്ചിരുന്നു. അതില്‍ അദ്ദേഹം തുറന്നുപറയുന്നുണ്ട്. സരിതയുടെ ശരീരം പങ്കുവെക്കുന്നവരുടെ വീഡിയോ ക്ലിപ്പിംഗുകള്‍ സൂക്ഷിച്ചുവെക്കുന്ന രീതി ഈ സംഘത്തിനുണ്ടായിരുന്നു എന്ന്. കുറെ വീഡിയോ ക്ലിപ്പിംഗുകള്‍ തന്റെ ബാങ്ക് ലോക്കറില്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. പക്ഷെ, ഉമ്മന്‍ചാണ്ടി, ബിജുരാധാകൃഷ്ണനെ ജയിലില്‍ തന്നെ തളക്കുകയാണ്. പുറത്തുവന്നാലല്ലേ ക്ലിപ്പിംഗ്‌സ് പുറംലോകമറിയുകയുള്ളു. ചിലപ്പോള്‍ ജയിലില്‍ വെച്ച് കൊല്ലപ്പെട്ടേക്കാം എന്നാണ് ബിജു രാധാകൃഷ്ണന്‍ പറയുന്നത്. ബിജുവിന്റെ സഹകുറ്റവാളിയായ സരിതയെ തൊടാനുള്ള ധൈര്യം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാണിക്കുന്നുമില്ല. തൊട്ടാല്‍ വിവരമറിയുമെന്നതിനുള്ള തെളിവാണ് ഇപ്പോഴുള്ള വീഡിയോ ക്ലിപ്പിംഗ്‌സ്.

കോടികള്‍ വിലപേശാനുള്ള ഒരു വേദിയാണ് ഈ പ്രദര്‍ശനത്തിലൂടെ സരിത ഒരുക്കിയെടുക്കുന്നത്. വിലപേശുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയോടാണോ? ഈ നാടിന് അതറിയാനുള്ള അവകാശമുണ്ട്. നാറുന്ന ഒരു മുഖ്യമന്ത്രിയെ ഭൂരിപക്ഷമെന്ന സാങ്കേതികത്വത്തിന്റെ പേരില്‍ ചുമക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയാണ് കേരളത്തിലുള്ളത്. അധികാരത്തിന്റെ അപ്പകഷണം നുണയാന്‍ വേണ്ടി മുസ്ലീംലീഗും കേരളകോണ്‍ഗ്രസും പോലുള്ള ഘടകകക്ഷികള്‍ എല്ലാം കണ്ടിട്ടും കാണാത്ത ഭാവത്തില്‍ മുന്നോട്ട് പോകുന്നു. പച്ചമാംസത്തിന് വേണ്ടി ആര്‍ത്തിപിടിച്ച വേട്ടപ്പട്ടികളെ പോലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മന്ത്രിമാര്‍. സരിതയുടെ ക്ലിപ്പിംഗ് നോക്കി, ഇത് എന്റേതല്ല, എന്റെ മുറി ഇങ്ങനെയല്ല എന്ന് പറയുകയാണ് ഈ കൂട്ടര്‍. അപ്പോഴാണ് ഏഷ്യാനെറ്റ് എന്ന ഉത്തരവാദിത്വമുള്ള മാധ്യമം ഈ വിഷയത്തെയാകെ ലളിതവത്കരിക്കാന്‍ ശ്രമിക്കുന്നത്. സരിത എസ് നായരെ അവര്‍ ജനകീയ ആക്കി മാറ്റുന്നു. ഏഷ്യാനെറ്റിന്റെ പരിപാടിയില്‍ സരിത എസ് നായര്‍ തുറന്നുപറയുന്നു, ഏറ്റവും സ്വാധീനിച്ച ഭരണാധികാരി ഉമ്മന്‍ചാണ്ടിയാണ് എന്ന്. കേരളത്തിന്റെ മുഖ്യമന്ത്രി എങ്ങിനെയാണ് സരിതയില്‍ സ്വാധീനമായി മാറിയത്?

രാഷ്ട്രീയത്തിലെ ധാര്‍മികത, സത്യസന്ധത എന്നതെല്ലാം ഉപേക്ഷിക്കേണ്ടതാണ് എന്ന സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കുകയാണ് ഉമ്മന്‍ചാണ്ടിയും ഏഷ്യാനെറ്റ് പോലുള്ള മാധ്യമങ്ങളും. ഇല്ലെങ്കില്‍ എന്നേ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി കസേര വലിച്ചെറിഞ്ഞ് സ്വന്തം നിലപാട് പ്രകാശിപ്പിച്ചേനെ. ആ മുഖ്യമന്ത്രി കസേരയാണ് കോടീശ്വരന്റെ ബന്ധുത്വം ഉമ്മന്‍ചാണ്ടിക്ക് നേടിക്കൊടുക്കുന്നത്. അതിലൂടെയാണ് സരിതയെ പോലുള്ള ബ്ലാക്ക്‌മെയില്‍ ആക്റ്റിവിസ്റ്റുകളെ പണം കൊടുത്തൊതുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിക്കുന്നത്. അതിനാല്‍, പ്രിയപ്പെട്ട മലയാളീ, നമുക്ക് സരിതയുടെ നഗ്നതാ പ്രദര്‍ശനം നടന്നത് മുഖ്യമന്ത്രിയുടെ വിശ്രമ മുറിയില്‍ വച്ച് ആവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം. ഇപ്പോഴും ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്കത്തില്‍ തന്നെയാണ്.

13-Oct-2014